മാന്‍ബുക്കര്‍ പുരസ്കാരം സ്കോട്ടിഷ് എഴുത്തുകാരന് ഡഗ്ലസ് സ്റ്റുവര്‍ട്ടിന്
ലണ്ടന്‍: ഈ വര്‍ഷത്തെ സാഹിത്യ പുരസ്കാരങ്ങളിലൊന്നായ ബുക്കര്‍ പുരസ്കാരം യുഎസ് സ്കോട്ടിഷ് എഴുത്തുകാരന് ഡഗ്ലസ് സിറ്റുവര്ട്ടിന്. ഷഗ്ഗി ബെയ്ന്‍ എന്ന പുസ്തകമാണ് ഡഗ്ലസിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ഡഗ്ലസിന്റെ ആദ്യ പുസ്തകമാണിത്. 50000 പൗണ്ടാണ് സമ്മാനത്തുക.
ഫാഷന്‍ ഡിസൈനറായി അമേരിക്കയിലെത്തി എഴുത്തുകാരനായി വളര്‍ന്ന ഡഗ്ലസിന്റെ ആത്മകഥാംശമുള്ള നോവലാണിത്. 1980ലെ ഗ്ലാസ്ഗോ നഗരത്തിന്റെ പശ്ചാത്തലത്തില്‍ വളര്‍ന്ന യുവാവിന്റെ കഥയാണ് പുസ്തകത്തിലെ പ്രതിപാദ്യ വിഷയം. ഇത് 52ാമത്തെ വര്‍ഷമാണ് ഇംഗ്ലീഷ് ഭാഷയിലെ മികച്ച സാഹിത്യ രചനക്കുള്ള ബുക്കര്‍ പ്രൈസ് നല്‍കുന്നത്.

നൊബേല്‍ സമ്മാനത്തിന് ശേഷം സാഹിത്യ കൃതിക്ക് ലഭിക്കുന്ന ഏറ്റവും വലിയ പുരസ്കാരമാണ് മാന്‍ ബുക്കര്‍ പുരസ്കാരം. ഇംഗ്ലീഷ് ഭാഷയില്‍ നോവല്‍ എഴുതുന്ന ഒരു കോമണ്‍ വെല്‍ത്ത് അംഗരാജ്യത്തിലെ അംഗത്തിനോ, അയര്‍ലന്റ് രാജ്യംഗത്തിനോ, സിംബാവെ രാജ്യാംഗതേതിനോ ആണ് മാന്‍ ബുക്കര്‍ നല്‍കുന്നത്.
ഇത്തവണത്തെ മാന്‍ബുക്കര്‍ പുരസ്കാരത്തിന്റെ ചുരുക്കപ്പെട്ടികയില്‍ 6 പേരാണ് ഇടംപിടിച്ചത്. ഡഗ്ലസ് സ്റ്റുവര്‍ട്ടിന്റെ ഷഗ്ഗി ബെയ്ന്‍, കൂടാതെ അവ്നി ദോശിയുടെ ബന്‍ട് ഷുഗര്‍, ബ്രാന്‍ഡന്‍ ടെയ്ലറുടെ റിയല്‍ ലൈഫ്, ഡയന് കുക്കിന്റെ ദ ന്യൂ വൈള്‍ഡര്‍നെസ്, സിസി ഡാന്‍ഗെറമ്പായുടെ ദിസ് മോണുബള്‍ ഡേ, മാസ മെന്‍ഗിസ്തെയുടെ ദി ഷാഡോ കിങ് എന്നിവയായിരുന്നു അവസാന ആറില്‍ ഉണ്ടായിരുന്നത്.
Recommended Video
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ഓണ്‍ലൈനിലാണ് പുരസ്കാര പ്രഖ്യാപനം നടന്നത്. നവംബര്‍ 17ന് നടക്കേണ്ടിയിരുന്ന പുരസ്കാര പ്രഖ്യാപന ചടങ്ങ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ഏറ്റവും പുതിയ പുസ്തക പ്രകാശനത്തിന്റെ പശ്ചാത്തലത്തില്‍ രണ്ട് ദിവസത്തേക്ക് നീട്ടി വെക്കുകയായിരുന്നു. 1969മുതലാണ് ബുക്കര്‍ പുരസ്കാരം നല്കിത്തുടങ്ങിയത്. 1997ല്‍ ഇന്ത്യന്‍ എഴുത്തുകാരിയായ അരുന്ധതി റോയിയുടെ ദ ഗോഡ് ഓഫ് സമോള്‍ തിങ്സിന് ബുക്കര്‍ പുരസ്കാരം ലഭിച്ചിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications