കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാന്‍ബുക്കര്‍ പുരസ്‌കാരം സ്‌കോട്ടിഷ്‌ എഴുത്തുകാരന്‍ ഡഗ്ലസ്‌ സ്‌റ്റുവര്‍ട്ടിന്‌

Google Oneindia Malayalam News

ലണ്ടന്‍: ഈ വര്‍ഷത്തെ സാഹിത്യ പുരസ്‌കാരങ്ങളിലൊന്നായ ബുക്കര്‍ പുരസ്‌കാരം യുഎസ്‌ സ്‌കോട്ടിഷ്‌ എഴുത്തുകാരന്‍ ഡഗ്ലസ്‌ സിറ്റുവര്‍ട്ടിന്‌. ഷഗ്ഗി ബെയ്‌ന്‍ എന്ന പുസ്‌തകമാണ്‌ ഡഗ്ലസിനെ പുരസ്‌കാരത്തിന്‌ അര്‍ഹനാക്കിയത്‌. ഡഗ്ലസിന്റെ ആദ്യ പുസ്‌തകമാണിത്‌. 50000 പൗണ്ടാണ്‌ സമ്മാനത്തുക.

ഫാഷന്‍ ഡിസൈനറായി അമേരിക്കയിലെത്തി എഴുത്തുകാരനായി വളര്‍ന്ന ഡഗ്ലസിന്റെ ആത്മകഥാംശമുള്ള നോവലാണിത്‌. 1980ലെ ഗ്ലാസ്‌ഗോ നഗരത്തിന്റെ പശ്ചാത്തലത്തില്‍ വളര്‍ന്ന യുവാവിന്റെ കഥയാണ്‌ പുസ്‌തകത്തിലെ പ്രതിപാദ്യ വിഷയം. ഇത്‌ 52ാമത്തെ വര്‍ഷമാണ്‌ ഇംഗ്ലീഷ്‌ ഭാഷയിലെ മികച്ച സാഹിത്യ രചനക്കുള്ള ബുക്കര്‍ പ്രൈസ്‌ നല്‍കുന്നത്‌.

booker

നൊബേല്‍ സമ്മാനത്തിന്‌ ശേഷം സാഹിത്യ കൃതിക്ക്‌ ലഭിക്കുന്ന ഏറ്റവും വലിയ പുരസ്‌കാരമാണ്‌ മാന്‍ ബുക്കര്‍ പുരസ്‌കാരം. ഇംഗ്ലീഷ്‌ ഭാഷയില്‍ നോവല്‍ എഴുതുന്ന ഒരു കോമണ്‍ വെല്‍ത്ത്‌ അംഗരാജ്യത്തിലെ അംഗത്തിനോ, അയര്‍ലന്റ്‌ രാജ്യംഗത്തിനോ, സിംബാവെ രാജ്യാംഗതേതിനോ ആണ്‌ മാന്‍ ബുക്കര്‍ നല്‍കുന്നത്‌.

ഇത്തവണത്തെ മാന്‍ബുക്കര്‍ പുരസ്‌കാരത്തിന്റെ ചുരുക്കപ്പെട്ടികയില്‍ 6 പേരാണ്‌ ഇടംപിടിച്ചത്‌. ഡഗ്ലസ്‌ സ്റ്റുവര്‍ട്ടിന്റെ ഷഗ്ഗി ബെയ്‌ന്‍, കൂടാതെ അവ്‌നി ദോശിയുടെ ബന്‍ട്‌ ഷുഗര്‍, ബ്രാന്‍ഡന്‍ ടെയ്‌ലറുടെ റിയല്‍ ലൈഫ്‌, ഡയന്‍ കുക്കിന്റെ ദ ന്യൂ വൈള്‍ഡര്‍നെസ്‌, സിസി ഡാന്‍ഗെറമ്പായുടെ ദിസ്‌ മോണുബള്‍ ഡേ, മാസ മെന്‍ഗിസ്‌തെയുടെ ദി ഷാഡോ കിങ്‌ എന്നിവയായിരുന്നു അവസാന ആറില്‍ ഉണ്ടായിരുന്നത്‌.

Recommended Video

cmsvideo
Measles will be outbreak in the beginning of 2021

കോവിഡ്‌ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ഓണ്‍ലൈനിലാണ്‌ പുരസ്‌കാര പ്രഖ്യാപനം നടന്നത്‌. നവംബര്‍ 17ന്‌ നടക്കേണ്ടിയിരുന്ന പുരസ്‌കാര പ്രഖ്യാപന ചടങ്ങ്‌ മുന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്ക്‌ ഒബാമയുടെ ഏറ്റവും പുതിയ പുസ്‌തക പ്രകാശനത്തിന്റെ പശ്ചാത്തലത്തില്‍ രണ്ട്‌ ദിവസത്തേക്ക്‌ നീട്ടി വെക്കുകയായിരുന്നു. 1969മുതലാണ്‌ ബുക്കര്‍ പുരസ്‌കാരം നല്‍കിത്തുടങ്ങിയത്‌. 1997ല്‍ ഇന്ത്യന്‍ എഴുത്തുകാരിയായ അരുന്ധതി റോയിയുടെ ദ ഗോഡ്‌ ഓഫ്‌ സമോള്‍ തിങ്‌സിന്‌ ബുക്കര്‍ പുരസ്‌കാരം ലഭിച്ചിരുന്നു.

English summary
Scottish author Douglas Stuart get booker prize for his book shuggie bai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X