16കാരി അമ്പത്തിയൊന്നുകാരനൊപ്പം ഒളിച്ചോടി
ലണ്ടന്‍: പതിനാറുകാരിയായ പെണ്‍കുട്ടി തന്റെ സുഹൃത്തായ അമ്പത്തിയൊന്നുകാരനൊപ്പം ഒളിച്ചോടിയതായി സംശയിക്കുന്നതായി പോലീസ്. സൗത്ത് ഈസ്റ്റ് ലണ്ടനിലെ കെന്റിലെ താമസക്കാരിയായ കെയ്‌ലി ഹാറ്റൊനെ കഴിഞ്ഞ ദിവസമാണ് കാണാതായത്. പെണ്‍കുട്ടിയുടെ സുഹൃത്തായ അമ്പത്തിയൊന്നു വയസുള്ള ഫ്രഡ് ഫിഞ്ചിനെയും അതേദിവസം തന്നെ കാണാതായിട്ടുണ്ട്.
ഡിറ്റക്ടീവ് ഗ്രഹാം സ്‌കോട്ടിന്റെ നേതത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. ഇരുവരും ഏറെക്കാലമായി പരിചയത്തിലാണെന്നും ഈ ബന്ധത്തെ തുടര്‍ന്നാണ് ഒളിച്ചോടിയതെന്നുമാണ് പോലീസ് കരുതുന്നത്. രാത്രി, വീടിന്റെ ജനലിലൂടെയായിരുന്നു ജിസിഎസ്ഇ പരീക്ഷയ്ക്ക് തയ്യാറെടുത്തുകൊണ്ടിരുന്ന കെയ്‌ലി വീട്ടില്‍ നിന്നും മുങ്ങിയത്. പെണ്‍കുട്ടി രാത്രി വീട്ടുകാരുമായി വഴക്കിട്ടിരുന്നതായി ഡിറ്റക്ടീവ് പറഞ്ഞു.

സൗത്ത് ഈസ്റ്റ് ലണ്ടനിലേക്കോ നോര്‍ത്ത് വെസ്റ്റ് കെന്റ് ഏരിയയിലേക്കോ ഇവര്‍ പോയിരിക്കാനാണ് സാധ്യതയെന്ന് അന്വേഷണോദ്യോഗസ്ഥര്‍ സംശയിക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയായതിനാല്‍ തന്നെ എത്രയും പെട്ടെന്ന് ഇവരെ കണ്ടുപിടിക്കേണ്ടതുണ്ടെന്നും പൊതുജനങ്ങള്‍ ഇതിനായി സഹകരിക്കണമെന്നും പോലീസ് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടു.
ട്രെയിനിലും പൊതു വാഹനങ്ങലിലും സ്വകാര്യവാഹനങ്ങളിലുമെല്ലാം ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. വേഷം മാറി നടക്കാന്‍ സാധ്യതയുള്ളതിനാല്‍ ആവഴിക്കും പോലീസ് അന്വേഷണം നടക്കുന്നുണ്ട്. ഭാര്യയുമായി അകന്നു കഴിയുന്ന ഫിഞ്ചിന് കെയ്‌ലിയുടെ അതേ പ്രായത്തിലുള്ള മകളുണ്ട്.


Click it and Unblock the Notifications