ഐഎസ് തകര്‍ന്നു, തലവന്‍ അബൂബക്കര്‍ ബഗ്ദാദി എവിടെ?
ലണ്ടന്‍: ഇറാഖിലും സിറിയയിലും പ്രഖ്യാപിച്ച ഖിലാഫത്ത് 2017 അന്ത്യത്തോടെ തകര്‍ന്നടിഞ്ഞെങ്കിലും ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവനും സ്വയം പ്രഖ്യാപിത ഖലീഫയുമായ അബൂബക്കര്‍ ബഗ്ദാദിയെക്കുറിച്ച് വിവരമില്ല. ഇയാള്‍ക്കായി പലതവണ തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും പിടികൂടാനായിട്ടില്ലെന്ന് ഇതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ലണ്ടനിലെ ദി ഗാര്ഡിയന് ദിനപ്പത്രം വ്യക്താക്കി.
കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ ഇറാഖ് -സിറിയ അതിര്‍ത്തിയിലെ ബാജ് ടൗണിനു സമീപത്തെ ഗ്രാമത്തിലാണുണ്ടായിരുന്നതെന്നാണ് ഇറാഖിലെയും യുറോപ്യന്‍ രാജ്യങ്ങളിലെയും ഇന്റലിജന്‍സ് ഏജന്‍സികള്‍ കരുതുന്നത്. സിറിയയ്ക്ക് സമീപമുള്ള അബുകമാലിനും മൊസൂളിന് തെക്കുള്ള ശിര്ക്കത്തിനും ഇടയിലുള്ള ചെറിയ പ്രദേശത്തുകൂടി ബഗ്ദാദി യാത്ര ചെയ്തിരുന്നതായും ഏജന്‍സികളും കരുതുന്നു. ഇയാള്‍ ഉപയോഗിക്കുന്ന വാര്‍ത്താവിനിമയ സംവിധാനത്തിന്റെ സിഗ്നല്‍ കഴിഞ്ഞ വര്‍ഷം നിരീക്ഷണ ഏജന്‍സിക്ക് ലഭിച്ചിരുന്നുവെങ്കിലും വളരെ ചുരുങ്ങിയ സമയമായതിനാല്‍ കൃത്യമായ സ്ഥലം കണ്ടെത്താനായില്ലെന്നും രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് ദി ഗാര്ഡിയന് ദിനപ്പത്രം വ്യക്തമാക്കുന്നു.

ബഗ്ദാദി കൊല്ലപ്പെട്ടതായി പല തവണ റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും പിന്നീട് അത് നിഷേധിക്കപ്പെടുകയായിരുന്നു. നിലവില്‍ യൂഫ്രട്ടീസ് നദിക്കരയിലെ പ്രദേശങ്ങളിലെവിടെയെങ്കിലുമാവാം ഇയാള്‍ ഒളിച്ചുകഴിയുന്നതെന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം കരുതുന്നത്. എന്നാല്‍ മരുഭൂമിയിലേക്ക് ഇയാള്‍ ഉള്വലിഞ്ഞിരിക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്ക് ഇറാഖിലെയും സിറിയയിലെയും മുഴുവന്‍ താവളങ്ങളും നഷ്ടമായെങ്കിലും ഇവര്‍ വീണ്ടും സംഘടിക്കാനുള്ള സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വൃത്തങ്ങള്‍ കരുതുന്നത്. ബഗ്ദാദി ആരാണെന്നതിനെ കുറിച്ചും ജന്മസ്ഥലം എവിടെയാണെന്നതിനെ കുറിച്ചും തുടക്കം മുതലേ ദുരൂഹത നിലനില്‍ക്കുന്നുണ്ട്.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications