കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎസ് തകര്‍ന്നു, തലവന്‍ അബൂബക്കര്‍ ബഗ്ദാദി എവിടെ?

  • By Desk
Google Oneindia Malayalam News

ലണ്ടന്‍: ഇറാഖിലും സിറിയയിലും പ്രഖ്യാപിച്ച ഖിലാഫത്ത് 2017 അന്ത്യത്തോടെ തകര്‍ന്നടിഞ്ഞെങ്കിലും ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവനും സ്വയം പ്രഖ്യാപിത ഖലീഫയുമായ അബൂബക്കര്‍ ബഗ്ദാദിയെക്കുറിച്ച് വിവരമില്ല. ഇയാള്‍ക്കായി പലതവണ തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും പിടികൂടാനായിട്ടില്ലെന്ന് ഇതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ലണ്ടനിലെ ദി ഗാര്‍ഡിയന്‍ ദിനപ്പത്രം വ്യക്താക്കി.

അബുദാബി: 2017ല്‍ ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് ഈടാക്കിയ പിഴയുടെ എണ്ണം 40 ലക്ഷം!അബുദാബി: 2017ല്‍ ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് ഈടാക്കിയ പിഴയുടെ എണ്ണം 40 ലക്ഷം!

കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ ഇറാഖ് -സിറിയ അതിര്‍ത്തിയിലെ ബാജ് ടൗണിനു സമീപത്തെ ഗ്രാമത്തിലാണുണ്ടായിരുന്നതെന്നാണ് ഇറാഖിലെയും യുറോപ്യന്‍ രാജ്യങ്ങളിലെയും ഇന്റലിജന്‍സ് ഏജന്‍സികള്‍ കരുതുന്നത്. സിറിയയ്ക്ക് സമീപമുള്ള അബുകമാലിനും മൊസൂളിന് തെക്കുള്ള ശിര്‍ക്കത്തിനും ഇടയിലുള്ള ചെറിയ പ്രദേശത്തുകൂടി ബഗ്ദാദി യാത്ര ചെയ്തിരുന്നതായും ഏജന്‍സികളും കരുതുന്നു. ഇയാള്‍ ഉപയോഗിക്കുന്ന വാര്‍ത്താവിനിമയ സംവിധാനത്തിന്റെ സിഗ്നല്‍ കഴിഞ്ഞ വര്‍ഷം നിരീക്ഷണ ഏജന്‍സിക്ക് ലഭിച്ചിരുന്നുവെങ്കിലും വളരെ ചുരുങ്ങിയ സമയമായതിനാല്‍ കൃത്യമായ സ്ഥലം കണ്ടെത്താനായില്ലെന്നും രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് ദി ഗാര്‍ഡിയന്‍ ദിനപ്പത്രം വ്യക്തമാക്കുന്നു.

is

ബഗ്ദാദി കൊല്ലപ്പെട്ടതായി പല തവണ റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും പിന്നീട് അത് നിഷേധിക്കപ്പെടുകയായിരുന്നു. നിലവില്‍ യൂഫ്രട്ടീസ് നദിക്കരയിലെ പ്രദേശങ്ങളിലെവിടെയെങ്കിലുമാവാം ഇയാള്‍ ഒളിച്ചുകഴിയുന്നതെന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം കരുതുന്നത്. എന്നാല്‍ മരുഭൂമിയിലേക്ക് ഇയാള്‍ ഉള്‍വലിഞ്ഞിരിക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ക്ക് ഇറാഖിലെയും സിറിയയിലെയും മുഴുവന്‍ താവളങ്ങളും നഷ്ടമായെങ്കിലും ഇവര്‍ വീണ്ടും സംഘടിക്കാനുള്ള സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വൃത്തങ്ങള്‍ കരുതുന്നത്. ബഗ്ദാദി ആരാണെന്നതിനെ കുറിച്ചും ജന്‍മസ്ഥലം എവിടെയാണെന്നതിനെ കുറിച്ചും തുടക്കം മുതലേ ദുരൂഹത നിലനില്‍ക്കുന്നുണ്ട്.
English summary
searches still on for abubakr al baghdadi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X