സിനിമാ സ്നേഹികള്‍ക്ക് ആവേശമായി സൗദിയില്‍ ആദ്യ മള്‍ട്ടിപ്ലക്സ്
റിയാദ്: മൂന്നു പതിറ്റാണ്ടിലാദ്യമായി സിനിമാ തിയറ്റര്‍ തുറന്നതിനുപിന്നാലെ സൗദിയില്‍ ആദ്യ മള്‍ട്ടിപ്ലക്സും നിലവില്‍ വന്നു. മിഡിലീസ്റ്റിലെ പ്രധാന എന്റര്ടെയ്ന്മെന്റ് കമ്പനികളിലൊന്നായ വോക്സ് സിനിമാസാണ് അതിന്റെ പുതിയ എന്റര്ടെയ്ന്മെന്റ് കോംപ്ലക്സായ റിയാദ് പാര്‍ക്കില്‍ നാല് സ്ക്രീനുകളുള്ള മള്‍ട്ടിപ്ലക്സ് ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം സിനിമാ നിരോധനം എടുത്തുകളഞ്ഞ ശേഷം രണ്ടാഴ്ച മുമ്പായിരുന്നു സൗദിയില്‍ ആദ്യ തിയറ്റര്‍ നിലവില്‍ വന്നത്.
ആദ്യ മള്‍ട്ടിപ്ലക്സിന്റെ ഉദ്ഘാടനം സാംസ്ക്കാരിക മന്ത്രി ഡോ. അവ്വാദ് അല്‍ അവ്വാദാണ് നിര്‍വഹിച്ചത്. സൗദി കിരീടാവകാശിയുടെ നേതൃത്വത്തില്‍ നടക്കുന്ന 2030 പദ്ധതികളുടെ ഭാഗമായി സൗദി സാമ്പത്തിക വ്യവസ്ഥയെ മാറ്റിമറിക്കുന്നതിനുള്ള പ്രധാനപ്പെട്ട ചുവടുവയ്പ്പുകളിലൊന്നാണ് ഉദ്ഘാടനം ചെയ്യപ്പെട്ട മള്‍ട്ടിപ്ലക്സെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സൗദി പൗരന്മാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയാണ് വിഷന്‍ 2030ന്റെ ലക്ഷ്യം. രണ്ടാഴ്ചയ്ക്കകം രണ്ടാമത്തെ സിനിമാ തിയറ്റര്‍ പ്രവര്‍ത്തനക്ഷമമാക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സൗദിയില്‍ 600 സ്ക്രീനുകള്‍ നിര്‍മിക്കാനാണ് കമ്പനിയുടെ ശ്രമമെന്ന് വോക്സ് സിനിമാസിന്റെ സി.ഇ.ഒ അലൈന്‍ ബെജ്ജാനി പറഞ്ഞു. ഇതുവഴി 3000 പേര്‍ക്ക് നേരിട്ടുള്ള ജോലി നല്കാന് കമ്പനിക്ക് സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതിനായി രണ്ട് ബില്യന്‍ സൗദി റിയാലിന്റെ നിക്ഷേപമാണ് കമ്പനി ഇറക്കുന്നത്. കുറഞ്ഞ ചെലവില്‍ മികച്ച സിനിമകള്‍ സൗദിയിലെത്തിക്കുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സംഗീതവും സിനിമാ പ്രദര്ശനവുമൊക്കെയായി വര്‍ണാഭമായ ചടങ്ങായിരുന്നു ഉദ്ഘാടനത്തോടനുബന്ധിച്ച് റിയാദ് പാര്‍ക്കില്‍ കമ്പനി ഒരുക്കിയത്.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications