കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമാ സ്‌നേഹികള്‍ക്ക് ആവേശമായി സൗദിയില്‍ ആദ്യ മള്‍ട്ടിപ്ലക്‌സ്

  • By Desk
Google Oneindia Malayalam News

റിയാദ്: മൂന്നു പതിറ്റാണ്ടിലാദ്യമായി സിനിമാ തിയറ്റര്‍ തുറന്നതിനുപിന്നാലെ സൗദിയില്‍ ആദ്യ മള്‍ട്ടിപ്ലക്‌സും നിലവില്‍ വന്നു. മിഡിലീസ്റ്റിലെ പ്രധാന എന്റര്‍ടെയ്ന്‍മെന്റ് കമ്പനികളിലൊന്നായ വോക്‌സ് സിനിമാസാണ് അതിന്റെ പുതിയ എന്റര്‍ടെയ്ന്‍മെന്റ് കോംപ്ലക്‌സായ റിയാദ് പാര്‍ക്കില്‍ നാല് സ്‌ക്രീനുകളുള്ള മള്‍ട്ടിപ്ലക്‌സ് ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം സിനിമാ നിരോധനം എടുത്തുകളഞ്ഞ ശേഷം രണ്ടാഴ്ച മുമ്പായിരുന്നു സൗദിയില്‍ ആദ്യ തിയറ്റര്‍ നിലവില്‍ വന്നത്.

ആദ്യ മള്‍ട്ടിപ്ലക്‌സിന്റെ ഉദ്ഘാടനം സാംസ്‌ക്കാരിക മന്ത്രി ഡോ. അവ്വാദ് അല്‍ അവ്വാദാണ് നിര്‍വഹിച്ചത്. സൗദി കിരീടാവകാശിയുടെ നേതൃത്വത്തില്‍ നടക്കുന്ന 2030 പദ്ധതികളുടെ ഭാഗമായി സൗദി സാമ്പത്തിക വ്യവസ്ഥയെ മാറ്റിമറിക്കുന്നതിനുള്ള പ്രധാനപ്പെട്ട ചുവടുവയ്പ്പുകളിലൊന്നാണ് ഉദ്ഘാടനം ചെയ്യപ്പെട്ട മള്‍ട്ടിപ്ലക്‌സെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സൗദി പൗരന്‍മാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയാണ് വിഷന്‍ 2030ന്റെ ലക്ഷ്യം. രണ്ടാഴ്ചയ്ക്കകം രണ്ടാമത്തെ സിനിമാ തിയറ്റര്‍ പ്രവര്‍ത്തനക്ഷമമാക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു.

vox-cinema

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സൗദിയില്‍ 600 സ്‌ക്രീനുകള്‍ നിര്‍മിക്കാനാണ് കമ്പനിയുടെ ശ്രമമെന്ന് വോക്‌സ് സിനിമാസിന്റെ സി.ഇ.ഒ അലൈന്‍ ബെജ്ജാനി പറഞ്ഞു. ഇതുവഴി 3000 പേര്‍ക്ക് നേരിട്ടുള്ള ജോലി നല്‍കാന്‍ കമ്പനിക്ക് സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതിനായി രണ്ട് ബില്യന്‍ സൗദി റിയാലിന്റെ നിക്ഷേപമാണ് കമ്പനി ഇറക്കുന്നത്. കുറഞ്ഞ ചെലവില്‍ മികച്ച സിനിമകള്‍ സൗദിയിലെത്തിക്കുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സംഗീതവും സിനിമാ പ്രദര്‍ശനവുമൊക്കെയായി വര്‍ണാഭമായ ചടങ്ങായിരുന്നു ഉദ്ഘാടനത്തോടനുബന്ധിച്ച് റിയാദ് പാര്‍ക്കില്‍ കമ്പനി ഒരുക്കിയത്.
English summary
Vox Cinemas on April 30 opened the first four-screen multiplex in Saudi Arabia at the company's new entertainment complex in Riyadh Park, two weeks after the first public cinema screening in Saudi Arabia for 35 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X