• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വുഹാന്റെ വഴിയേ ഹാര്‍ബിന്‍, പൊട്ടിപ്പുറപ്പെട്ട് രണ്ടാം തരംഗം, 6000 പേര്‍ക്ക്, ചൈന ലോകത്തെ അറിയിക്കുമോ

ബെയ്ജിംഗ്: ചൈന എല്ലാം അവസാനിച്ചെന്ന് ലോകത്തെ വിശ്വസിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ കാര്യങ്ങള്‍ ഒട്ടും ശുഭകരമല്ല. പുതിയൊരു തരംഗം രാജ്യത്ത് ആഭ്യന്തരമായി പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. പശ്ചിമ ചൈനയിലാണ് കൊറോണ ഭീകരമായി വളര്‍ന്നിരിക്കുന്നത്. കൊറോണവൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാന്‍ നഗരത്തിന് സമാനമായ രീതിയിലാണ് ഇതിന്റെ മുന്നേറ്റം. എന്നാല്‍ ചൈന ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അന്താരാഷ്ട്ര തലത്തില്‍ ചൈന വൈറസിന്റെ വ്യാപ്തി കുറച്ച് കാണിക്കാനാണ് ഇതുവരെ ശ്രമിച്ചത്. ഈ സാഹചര്യത്തില്‍ ഹാര്‍ബിന്‍ നഗരത്തില്‍ പടര്‍ന്ന് പിടിക്കുന്ന കൊറോണയെ അന്താരാഷ്ട്ര തലത്തില്‍ അറിയിക്കാതിരിക്കുകയാണ് ചൈന ചെയ്യുക. ചൈന കഴിഞ്ഞ ദിവസം മറച്ചുവെച്ച മരണനിരക്കുകള്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പുറപ്പെട്ടിരുന്നു. ഇതുവരെയുള്ള മരണത്തിന്റെ 50 ശതമാനവും വുഹാന്‍ നഗരത്തിലാണ്.

ഹാര്‍ബിന്‍ നഗരത്തില്‍....

ഹാര്‍ബിന്‍ നഗരത്തില്‍....

പശ്ചിമ ചൈനയിലെ സുപ്രധാന നഗരമാണ് ഹാര്‍ബിന്‍. ഇവിടെയാണ് കൊറോണയുടെ രണ്ടാം തരംഗം ആരംഭിച്ചിരിക്കുന്നത്. ഇത് മറ്റിടങ്ങളിലേക്ക് പടരാതിരിക്കാന്‍ കൊണ്ടുപിടിച്ച ശ്രമത്തിലാണ് ചൈന. ഏഴ് മാസത്തിനുള്ളില്‍ ചൈനയില്‍ രണ്ടാം തരംഗമുണ്ടാകുമെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പുമായിരുന്നു. ഇത് പറഞ്ഞ് 48 മണിക്കൂറിലാണ് ഹാര്‍ബിനില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നത്. ഇവിടെ ആശുപത്രികള്‍ക്ക് മുന്നില്‍ വന്‍ നിരയാണ് ഉള്ളത്.

ഗതിയില്ലാതെ പോലീസ്

ഗതിയില്ലാതെ പോലീസ്

പോലീസ് ഗുരുതര സാഹചര്യത്തില്‍ എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ്. ഇവര്‍ ഹൈവേകളിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ തടഞ്ഞിരിക്കുകയാണ്. ആശുപത്രികള്‍ പുതിയ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഹെയ്‌ലോംഗ് ജിയാന്‍ പ്രവിശ്യയുടെ തലസ്ഥാന നഗരിയാണ് ഹാര്‍ബിന്‍. ഇവിടെ ഭാഗികമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടെ പ്രാദേശിക ആരോഗ്യ കമ്മീഷന്‍ ഡയറക്ടറെയും പുറത്താക്കിയിരിക്കുകയാണ്. ഇവരൊക്കെ രോഗം പടര്‍ന്ന് പിടിക്കുന്നത് മറച്ചുവെച്ചെന്നാണ് സൂചന.

ദിവസങ്ങള്‍ക്കുള്ളില്‍ സംഭവിച്ചത്

ദിവസങ്ങള്‍ക്കുള്ളില്‍ സംഭവിച്ചത്

ഹാര്‍ബിന്‍ ആദ്യ കേസ് ജനുവരി 23നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹെയ്‌ലോംഗ് ജിയാനില്‍ ജനുവരി 21ന് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫെബ്രുവരി 23 മുതല്‍ ഏപ്രില്‍ ഒമ്പത് വരെ പിന്നീട് രോഗങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ഏപ്രില്‍ ഒമ്പതിന് ഹാര്‍ബിനിയില്‍ പുതിയൊരു കേസും മൂന്ന് പ്രകടമായ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരിലും രോഗം സ്ഥിരീകരിച്ചു. ഇതോടെയാണ് ഹാര്‍ബിനില്‍ രോഗം പടര്‍ന്ന് പിടിക്കാന്‍ തുടങ്ങിയത്. ചൈന നേരത്തെ തന്നെ ഈ വിവരങ്ങള്‍ മറച്ചുവെച്ചു. റഷ്യയില്‍ നിന്ന് വരുന്നവര്‍ ഹാര്‍ബിന്‍ സിറ്റിയില്‍ നിരവധിയായിരുന്നു.

എത്തുന്നത് ആയിരങ്ങള്‍

എത്തുന്നത് ആയിരങ്ങള്‍

ചൈനയ്ക്ക് ഇത്തവണ കാര്യങ്ങള്‍ മറച്ചുവെക്കാന്‍ പൂര്‍ണമായും സാധിച്ചിട്ടില്ല. ഹാര്‍ബിന്‍ നഗരത്തിലെ തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഏപ്രില്‍ 13ന് പുറത്തുവന്ന വീഡിയോ പ്രകാരം ആറായിരത്തോളം പേരാണ് ഹാര്‍ബിന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ ആശുപത്രിയിലെ ക്യൂവില്‍ നില്‍ക്കുന്നത്. ഇവര്‍ മാസ്‌കുകള്‍ ധരിച്ചാണ് നില്‍ക്കുന്നത്. ഏപ്രില്‍ 14ന് ഇവിടേക്ക് ഹൈവേയിലൂടെ വരാന്‍ ശ്രമിച്ച കാര്‍ ഡ്രൈവറെ പോലീസ് തടഞ്ഞു. ഇയാളാണ് നഗരം മുഴുവന്‍ ക്വാറന്റൈനിലാണെന്ന് വെളിപ്പെടുത്തിയത്. വന്നയിടത്തേക്ക് തന്നെ കാറുകളെയും മറ്റ് വാഹനങ്ങളെയും മടക്കി അയക്കുകയാണ്.

മതില്‍ കെട്ടി അടച്ചു

മതില്‍ കെട്ടി അടച്ചു

ഏപ്രില്‍ 15ന് തന്നെ താല്‍ക്കാലികമായി ഒരു മതില്‍ കെട്ടി ജനവാസമേഖലകളെ ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്. ഇവരുമായി ഒരാള്‍ പോലും സമ്പര്‍ക്കം പുലര്‍ത്താന്‍ പാടില്ലെന്നാണ് നിര്‍ദേശം. വീടുകളില്‍ നിന്ന് പോലും ഇവര്‍ പുറത്തിറങ്ങുന്നില്ല. അതേസമയം രോഗികള്‍ അല്ലാത്തവരെ കിടത്തിയിരുന്ന വാര്‍ഡുകള്‍ ഇപ്പോള്‍ ക്വാറന്റൈനിനായി ആശുപത്രികള്‍ ഉപയോഗിക്കുകയാണ്. പുറം രോഗികള്‍ക്കായുള്ള മേഖല ഭാഗികമായ ലോക്ഡൗണിലാണ്.

അഞ്ച് നിര്‍ദേശങ്ങള്‍

അഞ്ച് നിര്‍ദേശങ്ങള്‍

ഹാര്‍ബിനില്‍ കടുത്ത നിര്‍ദേശങ്ങളാണ് ഡോക്ടര്‍മാര്‍ക്ക് നല്‍കിയിരിക്കുന്നത്. പ്രധാനമായും അഞ്ച് കാര്യങ്ങളുണ്ട്. സ്‌ക്രീന്‍ ബോഡി ടെമ്പറേച്ചറാണ് പ്രധാനം. ശ്വാസകോശത്തിന്റെ സിടി സ്‌കാന്‍, ആന്റി ബോഡി ടെസ്റ്റുകള്‍, ന്യക്ലിക്ക് ആസിഡ് ടെസ്റ്റ് എന്നിവ ഡോക്ടര്‍മാര്‍ ഓരോ കൊറോണ സംശയമുള്ളവരിലും നടത്തണം. രോഗം ഉറപ്പിച്ചാലും കര്‍ശനമായ നിയമമുണ്ട്. ഒരു മുറിയില്‍ ഒരു ഡോക്ടറും ഒരു രോഗിയും മാത്രമേ പാടൂ. 60 വയസ്സ് കഴിഞ്ഞവരും, സ്വന്തം കാര്യം നോക്കാന്‍ സാധിക്കുന്നവര്‍ക്കും കൂടെ ആരും വരേണ്ടതില്ല. ഗുരുതരാവസ്ഥയിലുള്ളവരെ ഐസിയുവില്‍ പ്രവേശിപ്പിക്കണം. ഇവരെ സന്ദര്‍ശിക്കാനും അനുവാദമില്ല.

130 ആശുപത്രികള്‍

130 ആശുപത്രികള്‍

ഹെയ്‌ലോംഗ് ജിയാംഗില്‍ 130 ആശുപത്രികളാണ് കോവിഡ് പരിശോധനയ്ക്കായി ഉള്ളത്. ഇതില്‍ 24 എണ്ണം ഹാര്‍ബിനിലാണ്. ആദ്യമായി രോഗം സ്ഥിരീകരിച്ച ഗുവോ എന്നയാള്‍ വുഹാനിലോ മറ്റ് നഗരത്തിലോ സന്ദര്‍ശനം നടത്തിയിട്ടില്ല. ഇയാള്‍ക്ക് മാര്‍ച്ചിലാണ് പനി വരുന്നത്. ഏപ്രില്‍ ഏഴിന് ഇത് ഗുരുതരമായി. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഇയാളുടെ കാമുകി, അവരുടെ മകള്‍, അവരുടെ കാമുകി എന്നിവര്‍ക്കെല്ലാം രോഗം സ്ഥിരീകരിച്ചു. ഗുവോയ്‌ക്കൊപ്പം ഭക്ഷണം കഴിച്ച 87കാരന്‍ ചെന്നിനും രോഗം സ്ഥിരീകരിച്ചു. ഇവരുടെ മൂന്ന് മക്കള്‍ക്കും പിന്നാലെ രോഗം വന്നു. ചെന്നില്‍ നിന്ന് ഒമ്പത് പേരില്‍ രോഗമെത്തിയതായി ചൈനീസ് അധികൃതര്‍ പറഞ്ഞു.

cmsvideo
  Tens of thousands of Chinese PPE kits fail India safety test
  ചൈനയ്ക്ക് ഭയം

  ചൈനയ്ക്ക് ഭയം

  ഹാര്‍ബിന്‍ സിറ്റിയിലെ സാഹചര്യങ്ങള്‍ വിചാരിച്ചതിലും എത്രയോ ഇരട്ടിയാണ്. ഇവിടെ ഏപ്രില്‍ 11ന് സ്‌കൂളുകല്‍ തുറക്കാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ ഇത് സര്‍ക്കാര്‍ നീട്ടിയിരിക്കുകയാണ്. ഹൈസ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കുമെല്ലാം ഏപ്രില്‍ 17 വരെ അവധി പ്രഖ്യാപിച്ചിരുന്നു. ഇതും നീട്ടി. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഏപ്രില്‍ ഏഴിന് സ്‌കൂളിലെത്തിയിരുന്നു. എന്നാല്‍ ഇവരോട് സ്‌കൂളില്‍ തന്നെ തുടരാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ക്വാറന്റൈനിന് സമാനമായി മാറിയിരിക്കുകയാണ്. ഹാര്‍ബിന്‍ ഇതുവരെ രണ്ടാം തരംഗമാണ് വന്നതെന്ന് സ്ഥിരീകരിച്ചിട്ടില്ല.

  English summary
  second coronavirus wave in harbin city china faces new crisis
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X