• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊറോണ വാക്‌സിനേഷന്‍ യുഎസ്സില്‍.... പണമിറക്കുന്നത് ബില്‍ ഗേറ്റ്‌സ്, ആദ്യ പരീക്ഷണം 40 പേരില്‍!!

വാഷിംഗ്ടണ്‍: ലോകത്തെമ്പാടും കൊറോണ വാക്‌സിന്‍ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ്. ഏറ്റവും ആധികാരിക ശ്രമവുമായി ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല രംഗത്തെത്തിയിരുന്നു. പിന്നീട് ഒാസ്‌ട്രേലിയയിലും ഇത് ആരംഭിച്ചു. കഴിഞ്ഞ ദിവസം ജപ്പാനും വാക്‌സിനേഷന് ശ്രമിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ എല്ലാ ശ്രമങ്ങളുടെയും മുന്നിലെത്തിയിരിക്കുകയാണ് അമേരിക്കയിലെ പരീക്ഷണം. മനുഷ്യരില്‍ പരീക്ഷണം നടത്താന്‍ ഒരുങ്ങുകയാണ് അവര്‍.

സാക്ഷാല്‍ ബില്‍ ഗേറ്റ്‌സാണ് ഇതിന് ഫണ്ടിംഗ് നടത്തുന്നത്. മനുഷ്യവംശത്തിലെ വിപ്ലകരമായ മാറ്റമായിരിക്കും ഇതെന്നാണ് വിശേഷണം. അതേസമയം ഇത് വിജയിച്ചാല്‍ വീണ്ടുമൊരിക്കല്‍ കൂടി ആഗോള മഹാമാരിക്ക് മരുന്ന് കണ്ടെത്തിയെന്ന നേട്ടവും അമേരിക്കയെ തേടിയെത്തും. വാക്‌സിനേഷന് മുമ്പ് അണിയറയില്‍ എല്ലാം നീക്കങ്ങളും സജ്ജമാക്കാനുള്ള ഓട്ടത്തിലാണ് ശാസ്ത്രജ്ഞര്‍.

തുടക്കം ഇങ്ങനെ

തുടക്കം ഇങ്ങനെ

പെനിസില്‍വാനിയയിലെ ബയോടെക് കമ്പനിയാണ് മരുന്ന് പരീക്ഷിക്കാനുള്ള അനുമതി ലഭിച്ചിരിക്കുന്നത്. മരുന്ന് അവര്‍ വികസിപ്പിച്ചിട്ടുണ്ട്. ഇത് ഇനി മനുഷ്യരുടെ ശരീരത്തില്‍ ഫലിക്കുമോ എന്നറിയാനുള്ള ശ്രമമാണ് നടക്കാന്‍ പോകുന്നത്. ഇവരുടെ മരുന്ന് പരീക്ഷണത്തിന് അനുമതിയും ലഭിച്ചിട്ടുണ്ട്. ഇവരുടെ തന്നെ ആരോഗ്യ പ്രവര്‍ത്തകരിലോ, അതല്ലെങ്കില്‍ കൊറോണയ്‌ക്കെതിരെ പോരാട്ടം നടത്തുന്ന സന്നദ്ധ പ്രവര്‍ത്തകരിലോ മരുന്ന് പരീക്ഷിക്കാനാണ് ഇവര്‍ തയ്യാറെടുക്കുന്നത്.

പിന്നണിയില്‍ ബില്‍ ഗേറ്റ്‌സ്

പിന്നണിയില്‍ ബില്‍ ഗേറ്റ്‌സ്

മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സാണ് ഈ റിസര്‍ച്ച് സ്ഥാപനത്തിന് ഫണ്ടിംഗ് നല്‍കുന്നത്. ബില്‍ ഗേറ്റ്‌സ് ആന്‍ഡ് മെലിന്ദ ഗേറ്റ്‌സ് ഫൗണ്ടേഷനാണ് ഇതിന്റെ ചുമതല. പരീക്ഷണാടിസ്ഥാനത്തില്‍ വികസിപ്പിച്ചെടുത്ത വാക്‌സിനാണിത്. അതേസമയം ആദ്യ ഡോസ് ഇന്ന് നല്‍കാനാണ് തീരുമാനം. ഒരുപക്ഷേ ഇത് വൈകാനും സാധ്യതയുണ്ട്. ഇന്നോവിയോ ഫാര്‍മസ്യൂട്ടിക്കല്‍സാണ് ഈ വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. ബില്‍ ഗേറ്റ്‌സിനൊപ്പം ചേര്‍ന്ന് ലോകത്തെ മാറ്റിമറിക്കും എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ഗേറ്റ്‌സിന്റെ ഫൗണ്ടേഷന്‍ ഇത്തരത്തില്‍ സ്വതന്ത്ര്യമായി പ്രവര്‍ത്തിക്കുന്ന നിരവധി കമ്പനികള്‍ക്ക് പണം നല്‍കുന്നുണ്ട്.

മരുന്നിന്റെ പേര്

മരുന്നിന്റെ പേര്

ino-4800 എന്നാണ് ഇന്നോവിയോയുടെ വാക്‌സിന്റെ പേര്. യുഎസ്സില്‍ മരുന്ന് പരീക്ഷണം ആരംഭിച്ചെന്നും, മാര്‍ച്ചില്‍ തന്നെ സുരക്ഷാ വാക്‌സിനേഷന്‍ നല്‍കി തുടങ്ങിയെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം ഏറ്റവും ആദ്യം ഈ മരുന്ന് പുറത്തുവരുമെന്നാണ് സൂചന. വൈറ്റ്ഹൗസ് ആരോഗ്യ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള ഡോ ആന്റണി ഫൗസി നേരത്തെ തന്നെ മരുന്ന് കണ്ടെത്താന്‍ വൈകുമെന്ന് സൂചിപ്പിച്ചിരുന്നു. ഒരു വര്‍ഷം കൊണ്ട് മാത്രമേ സുരക്ഷിതവും ഗുണമുള്ളതുമായ വാക്‌സിന്‍ കൊറോണയ്‌ക്കെതിരെ വികസിപ്പിച്ചെടുക്കാനാവൂ എന്നും ഫൗസി പറഞ്ഞു.

പരീക്ഷിക്കുന്നത് ആരുടെ ശരീരത്തില്‍

പരീക്ഷിക്കുന്നത് ആരുടെ ശരീരത്തില്‍

വാക്‌സിന്‍ പരീക്ഷണത്തിന്റെ ഭാഗമായി 40 ആരോഗ്യമുള്ള മുതിര്‍ന്ന വളണ്ടിയര്‍മാരുടെ പേരുകള്‍ ഇന്നോവിയോ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പെനിസില്‍വാനിയ യൂണിവേഴ്‌സിറ്റിയിലെ മെഡിക്കല്‍ സ്‌കൂളിലാണ് പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നാലാഴ്ച്ചകളുടെ ഇടവേളയില്‍ രണ്ട് ഡോസാണ് ഇവര്‍ക്ക് നല്‍കുക. ജൂണോടെ മരുന്ന് ഫലം കാണിക്കുമെന്നാണ് സൂചന. ഇതോടെ മരുന്നിന് പേറ്റന്റ് നേടുകയോ രജിസ്റ്റര്‍ ചെയ്യുകയോ ആവും ഇവര്‍ ലക്ഷ്യമിടുന്നത്. അതേസമയം വൈറസിനെ പ്രതിരോധിക്കാന്‍ വാക്‌സിന് എത്രത്തോളം ശേഷിയുണ്ടെന്ന കാര്യവും ഇന്നോവിയോ പഠനത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്.

ഇന്നോവിയോ പറയുന്നത്

ഇന്നോവിയോ പറയുന്നത്

വാക്‌സിന് വലിയ തോതിലുള്ള ആവശ്യക്കാരുണ്ടാവുമെന്ന് ഇന്നോവിയോ മുന്നറിയിപ്പ് നല്‍കുന്നു. സുരക്ഷിതവും രോഗം പൂര്‍ണമായും ഭേദമാക്കുന്നതുമായ വാക്‌സിന്‍ ഉല്‍പ്പാദന ഘട്ടത്തില്‍ തന്നെ വലിയ തടസ്സങ്ങള്‍ നേരിടേണ്ടി വരും. ഉല്‍പ്പാദന കപ്പാസിറ്റി വര്‍ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇന്നോവിയോ. 2020 അവസാനത്തോടെ ഒരു മില്യണ്‍ ഡോസുകളാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇത് വിപണിയിലെത്തിയാല്‍ തന്നെ വലിയ തോതില്‍ രോഗത്തെ ഇല്ലാതാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

ലോകത്താകമാനം സംഭവിക്കുന്നത്

ലോകത്താകമാനം സംഭവിക്കുന്നത്

ലോകത്താകെ 140 മരുന്നുകളാണ് കൊറോണയ്‌ക്കെതിരെ വികസിപ്പിച്ചെടുക്കുന്നത്. ഇതില്‍ 11 എണ്ണം മനുഷ്യരില്‍ പരീക്ഷിക്കാനായി ഒരുങ്ങുന്നുണ്ട്. അതിവേഗമാണ് കാര്യങ്ങള്‍ ഒരുങ്ങുന്നത്. അതുകൊണ്ട് വാക്‌സിന്‍ ഫലപ്രദമാകുമോ എന്ന് സംശയമുണ്ട്. അതേസമയം ഈ മരുന്നുകള്‍ സുരക്ഷിതമാണോ, മനുഷ്യ ശരീരത്തില്‍ ഫലിക്കുമോ തുടങ്ങിയ കാര്യങ്ങള്‍ സെപ്റ്റംബറോടെ മാത്രമേ ലഭിക്കൂ എന്നും ഡോക്ടര്‍മാര്‍ പറയുന്നു. വൈറസ് വ്യാപനത്തിന്റെ വേഗം ഇപ്പോഴും കുറയ്ക്കാന്‍ സാധിച്ചിട്ടില്ല. യഥാര്‍ത്ഥത്തില്‍ ലാബില്‍ പരീക്ഷിച്ച ശേഷം ഇത് മൃഗങ്ങളിലും പിന്നീട് മനുഷ്യരിലുമാണ് പരീക്ഷിക്കേണ്ടത്. അതേസമയം മനുഷ്യശരീരത്തില്‍ എത്തിയാല്‍ കൊറോണയ്ക്ക് രൂപമാറ്റം സംഭവിക്കുമെന്ന റിപ്പോര്‍ട്ടുകളും ഡോക്ടര്‍മാരെ ആശങ്കപ്പെടുത്തുന്നു.

English summary
second possible coronavirus vaccine backed by bill gates begins trial in united states
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X