കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: രണ്ടാം സംവാദത്തിലും മുന്‍തൂക്കം ഹിലരിയ്ക്ക്

  • By Sandra
Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റണ് മുന്‍തൂക്കം. രണ്ടാം സ്ഥാനാര്‍ത്ഥി സംവാദത്തില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ വീഡിയോ ആണ് ചര്‍ച്ചയായത്. പരസ്പരം വ്യക്തിപരമായ ആരോപണങ്ങളാണ് രണ്ടാം സ്ഥാനാര്‍ത്ഥി സംവാദത്തിന് ഊര്‍ജ്ജം പകരുന്നത്. ആദ്യ സംവാദത്തില്‍ രാജ്യത്ത് നിലനില്‍ക്കുന്ന പ്രശ്‌നങ്ങളും ആഭ്യന്തര കാര്യങ്ങളും പാര്‍ട്ടിയ്‌ക്കെതിരെയുള്ള ആരോപണങ്ങളുമാണ് ചര്‍ച്ചയായത്.

വിവാദങ്ങളുടെ തോഴനായ ട്രംപിന് അദ്ദേഹം ഉണ്ടാക്കിയ വിവാദങ്ങളുന്നയിച്ച് തിരിച്ചടി നല്‍കാനാണ് ഹിലരി ശ്രമിക്കുന്നത്. എന്നാല്‍ ബില്‍ ക്ലിന്റനെതിരെയുള്ള കടുത്ത ആരോപണങ്ങളാണ് ഹിലരിയെ പ്രകോപിപ്പിക്കുന്നതിനായി ട്രംപ് പുറത്തെടുക്കുന്ന അടവ്.

trumphillary

ഏറെ ചര്‍ച്ചയായ ട്രംപിന്റെ വിവാദ സ്ത്രീ വിരുദ്ധ വീഡിയോ ഹിലരി സംവാദത്തില്‍ ഉന്നയിച്ചതോടെ വീണ്ടും മാപ്പ് പറഞ്ഞ് രംഗത്തെത്തിയ ട്രംപ് താന്‍ സ്ത്രീകളെ ബഹുമാനിക്കുന്നയാളാണെന്ന വ്യക്തമാക്കുകയും ചെയ്തു. മുന്‍ അമേരിക്കന്‍ പ്രസിഡന്റും ഹിലരിയുടെ ഭര്‍ത്താവുമായ ബില്‍ ക്ലിന്റണ്‍ 12 കാരിയെ പീഡിപ്പിച്ചിട്ടുണ്ടെന്ന ആരോപണമാണ് ഇതോടെ ട്രംപ് ഉന്നയിച്ചത്.

ഹിലരിക്കെതിരായ ഇമെയില്‍ ചോര്‍ത്തല്‍ വിവാദത്തെക്കുറിച്ച് ആരോപണമുന്നയിച്ച ട്രംപ് താന്‍ പ്രസിഡന്റായാല്‍ ഹിലരിയെ ജയിലില്‍ അടയ്ക്കുമെന്നും വ്യക്തമാക്കി. രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് കേസ് മങ്ങലേല്‍പ്പിച്ചുവെന്ന് ആരോപിക്കുന്ന ട്രംപ് സ്ത്രീകള്‍ക്കെതിരെയുള്ള അശ്ലീല പരാമര്‍ശം അടച്ചിട്ട മുറിയ്ക്കുള്ളില്‍ നടന്നതാണെന്ന് ചൂണ്ടിക്കാണിച്ച് പ്രതിരോധം തീര്‍ക്കാനും മറന്നില്ല. നവംബര്‍ എട്ടിനാണ് തിരഞ്ഞെടുപ്പ് എങ്കിലും ഇന്ത്യയില്‍ നിന്ന് വ്യത്യസ്തമായി തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്ക് മുമ്പ് തന്നെ വോട്ട് ചെയ്യാനുള്ള സൗകര്യം അമേരിക്കയിലുണ്ട്.

English summary
Second presidential debate: Hilary and Trump use personal allegatios over debate. Trump vows to jail Hilary over Email leackage case and also highlite sexual assult on Bill Clinton.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X