കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാഴ്സലോണയ്ക്ക് പിന്നാലെ കാംബ്രിൽസിലും ഭീകരാക്രമണ ശ്രമം!! ഭീകരാക്രമണ ഭീഷണി ഒഴിയാതെ സ്പെയിൻ!! ‌

ബാഴ്സലോണയിൽ ആക്രമണം നടന്ന് മണിക്കൂറുകൾക്കകമാണ് കാംബ്രിൽസിലും ആക്രമണ ശ്രമം ഉണ്ടായത്.

  • By Gowthamy
Google Oneindia Malayalam News

കാംബ്രിൽസ്: സ്പെയിനിൽ ഭീകരാക്രമണ ഭീഷണി അവസാനിക്കുന്നില്ല. ബാഴ്സലോണയ്ക്ക് പിന്നാലെ സമാന രീതിയിൽ കാംബ്രിൽസിലും ഭീകരാക്രമണ ശ്രമം. ജനക്കൂട്ടത്തിലേക്ക് വാഹനം ഓടിച്ചു കയറ്റാൻ ശ്രമിച്ച അഞ്ച് ഭീകരരെ സൈന്യം വധിച്ചു. ബാഴ്സലോണയിൽ ആക്രമണം നടന്ന് മണിക്കൂറുകൾക്കകമാണ് കാംബ്രിൽസിലും ആക്രമണ ശ്രമം ഉണ്ടായത്.

terror attack

ബാഴ്സലോണ ആക്രമണത്തിനു പിന്നാലെ അതീവ ജാഗ്രതയിലായിരുന്നു. അതിനാൽ ആക്രമണ ശ്രമം പരാജയപ്പെടുത്താൻ സൈന്യത്തിന് കഴിഞ്ഞു. ഇതിനു പുറമെ ബാഴ്സലോണ നഗരത്തിനു പുറത്തെ ഒരു പോലീസ് ചെക്ക് പോസ്റ്റിലേക്ക് വാഹനം ഓടിച്ചു കയറ്റാൻ ശ്രമമുണ്ടായി. ഇതിന്റെ ഡ്രൈവറെ പോലീസ് വധിച്ചു. എന്നാൽ ഇത് ഭീകരാക്രമണം ആണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

സെൻട്രൽ ബാഴ്സലോണയിലെ ഏറ്റവും തിരക്കേറിയ തെരിവും പ്രധാന വിനോദ സഞ്ചാര കേന്ദ്രവുമായ ലാസ് റാബലാസയിലാണ് ആദ്യം ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുക്കുകയും ചെയ്തു. വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത ഇവിടേക്ക് വാൻ ഓടിച്ച് കയറ്റിയാണ് ആക്രണം നടത്തിയിരിക്കുന്നത്.

English summary
second terrorist attack attempt in spain.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X