• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊറോണ വൈറസിന്‍റെ രണ്ടാം തരംഗം; പല യൂറോപ്യന്‍ രാജ്യങ്ങളും വീണ്ടും ലോക്ക് ഡൗണിലേക്ക്

ലണ്ടന്‍: കൊറോണ വൈറസ് വ്യാപനം ശക്തമായി തിരിച്ചു വരുന്നതിന്‍റെ സൂചനകള്‍ ലഭിച്ചതോടെ യൂറോപ്പിലെ പല രാജ്യങ്ങലും വീണ്ടും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിലേക്ക് കടക്കുന്നു. ദിവസേന റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണം ആദ്യമായി 2000 കടന്നതോടെ ഗ്രീസില്‍ കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി. രാജ്യത്തുടനീളമുള്ള ബാറുകൾ, കഫേകൾ, റെസ്റ്റോറന്റുകൾ, ജിമ്മുകൾ എന്നിവ അടച്ചിരിക്കണമെന്നാണ് നിര്‍ദേശം. പുതിയ നിയന്ത്രണങ്ങൾ നവംബർ അവസാനം വരെ പ്രാബല്യത്തിലുണ്ടാവും.

ബീഹാര്‍ തിരഞ്ഞടുപ്പ്‌; എന്‍ഡിഎ സഖ്യം അധികാരത്തിലെത്തുമെന്ന്‌ ബിജെപി ദേശീയ അധ്യക്ഷന്‍

ചൊവ്വാഴ്ച മുതല്‍ ഓസ്ട്രിയയും ഭാഗിക ലോക്ക്ഡൗണ്‍ പുനഃസ്ഥാപിച്ചിട്ടുണ്ട്. റെസ്റ്റോറന്റുകൾ, ബാറുകൾ, വിനോദ വേദികൾ എന്നിവ അടയ്ക്കുകയും രാത്രി 8 മുതൽ രാവിലെ 6 വരെ ആളുകൾ വീട്ടിൽ നിന്ന് പുറത്തിറങ്ങാനും പാടില്ല. ജോലിക്കും വ്യായാമത്തിനും പുറത്ത് പോവുന്നതിന് ഇളവുണ്ട്. നടപടികൾ നവംബർ വരെ നീണ്ടുനിൽക്കുമെങ്കിലും ആദ്യത്തെ ലോക്ക്ഡൗണിലുള്ളതിനേക്കാൾ കൂടുതൽ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ചാൻസലർ സെബാസ്റ്റ്യൻ കുർസ് പറഞ്ഞു. സ്കൂളുകൾ, അവശ്യേതര കടകൾ എന്നിവയ്ക്ക് പ്രവര്‍ത്തനാനുമതിയുണ്ട്.

പോർച്ചുഗലും വീണ്ടും നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ്. ബുധനാഴ്ച മുതല്‍ പ്രാബള്യത്തില്‍ വരും. രാജ്യത്തുടനീളമുള്ള 121 മുനിസിപ്പാലിറ്റികളെ ഭാഗിക ലോക്ക്ഡൗണിന് വിധേയമാക്കും. പോർട്ടോ, ക്യാപിറ്റൽ ലിസ്ബൺ എന്നിവ ഇതിൽ ഉൾപ്പെടുന്നു. രാജ്യത്ത് രണ്ടാഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷത്തിൽ 240 പേർക്കാണ് പുതുതായി വൈറസ് ബാധ റിപ്പോർട്ട് ചെയ്തിച്ചുള്ളത്.

ജർമ്മനിയിൽ 14,777 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് രാജ്യത്ത് ഭാഗിക ലോക്ക്ഡൗൺ തിങ്കളാഴ്ച ആരംഭിക്കും. എല്ലാ ആരോഗ്യ ഓഫീസുകളും ശനി, ഞായർ ദിവസങ്ങളിൽ അവരുടെ എണ്ണം റിപ്പോർട്ട് ചെയ്യാത്തതിനാൽ ജർമ്മനിയില്‍ അടുത്തിടെ കേസുകളിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. തുര്‍ക്കിയിലും കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. പ്രസിഡന്റ് റജബ് തയ്യിപ് എർദോഗനുമായി സഹകരിച്ച് പ്രവർത്തിക്കുന്ന തുർക്കിയിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥർക്ക് കൊറോണ വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചു. ശനിയാഴ്ച രാജ്യത്ത് 2,213 പുതിയ കോവിഡ് -19 കേസുകളും 75 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്.

മാധ്യമങ്ങള്‍ സംസ്ഥാനത്തിന്റെ ഭാവിയോട് നീതി പുലര്‍ത്തുന്നില്ല; തുറന്നടിച്ച് കോടിയേരി ബാലകൃഷ്ണന്‍

ഡബിള്‍ എഞ്ചിനല്ല, ഇരട്ട വഞ്ചന, വെറും വാഗ്ദാനം മാത്രമാണ് നല്‍കുന്നത്, മോദിക്കെതിരെ പ്രതിപക്ഷം

English summary
Second wave of coronavirus; Many European countries are back to lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X