കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രായേല്‍ സൈന്യം യുദ്ധസജ്ജമല്ലെന്ന്: നല്ല ആയുധങ്ങളോ പരിശീലനമോ ഇല്ല! രഹസ്യരേഖ പുറത്ത്...

  • By Desk
Google Oneindia Malayalam News

തെല്‍ അവീവ്: ലോകത്തെ ഏറ്റവും ശക്തമായ സൈനികവിഭാഗങ്ങളില്‍ ഒന്നെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇസ്രായേലിന്റെ സൈന്യം ഏട്ടിലെ പുലി മാത്രമാണെന്ന് റിപ്പോര്‍ട്ട്. ശക്തമായ ഒരു യുദ്ധത്തെ നേരിടാനുള്ള ആയുധ ശേഷിയോ ശാരീരികവും മാനസികവുമായ കരുത്തോ ഇസ്രായേല്‍ സൈന്യത്തിന് ഇല്ലെന്നാണ് ആരോപണം.

രഹസ്യരേഖ പുറത്ത്

രഹസ്യരേഖ പുറത്ത്

വര്‍ത്തമാന കാലത്തിന് യോജിച്ച രീതിയിലുള്ള ഒരു യുദ്ധത്തിന് ഇസ്രായേല്‍ സൈന്യം സജ്ജമല്ലെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇസ്രായേല്‍ സൈന്യത്തിന്റെ ഓംബുഡ്‌സ്മാനായി ജോലി ചെയ്യുന്ന മേജര്‍ ജനറല്‍ യിത്‌സാക്ക് ബ്രിക്ക് തയ്യാറായ രഹസ്യരേഖയാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇസ്രായേല്‍ സൈന്യത്തിനെതിരേ രൂക്ഷമായ ആരോപണങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.

പുറത്തുവിട്ടത് ഹാരെറ്റ്‌സ്

പുറത്തുവിട്ടത് ഹാരെറ്റ്‌സ്

ഇസ്രായേല്‍ ദിനപ്പത്രമായ ഹാരെറ്റ്‌സ് തന്നെയാണ് മേജര്‍ ജനറല്‍ യിത്‌സാക്ക് ബ്രിക്ക് തയ്യാറാക്കി സമര്‍പ്പിച്ച രഹസ്യ രേഖ പുറത്തുവിട്ടിരിക്കുന്നത്. ഇത് ഇസ്രായേല്‍ ഭരണകൂടത്തിനകത്തും സൈനികര്‍ക്കിടയിലും വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹാരെറ്റ്‌സ് ദിനപ്പത്രത്തിന്റെ റിപ്പോര്‍ട്ട് ഇസ്രായേലില്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണിപ്പോള്‍.

റിപ്പോര്‍ട്ട് കൈമാറിയത് പ്രതിരോധ മന്ത്രിക്ക്

റിപ്പോര്‍ട്ട് കൈമാറിയത് പ്രതിരോധ മന്ത്രിക്ക്

ഇസ്രായേല്‍ സൈന്യം എത്രമാത്രം യുദ്ധസജ്ജമാണ് എന്നതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തിയ ബ്രിക്ക് തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രതിരോധ മന്ത്രി അവിഗ്ദര്‍ ലീബര്‍മാനും ചീഫ് ഓഫ് സ്റ്റാഫ് ഗാദി ഐസന്‍കോട്ടിനും കഴിഞ്ഞയാഴ്ചയാണ് കൈമാറിയത്. ഇസ്രായേല്‍ സൈന്യത്തിന്റെ നിലവിലെ പരിതാപകരമായ അവസ്ഥയ്ക്കുള്ള കാരണങ്ങള്‍ അക്കമിട്ട് നിരത്തുന്നതാണ് ഇദ്ദേഹത്തിന്റെ റിപ്പോര്‍ട്ട്.

പുറം ഏജന്‍സി അന്വേഷിക്കണം

പുറം ഏജന്‍സി അന്വേഷിക്കണം


ഇസ്രായേല്‍ സൈന്യത്തിന്റെ നിലവിലെ അവസ്ഥയെ കുറിച്ച് സൈന്യത്തിന് പുറത്തുനിന്നുള്ള ഒരു ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യവും മേജര്‍ ജനറല്‍ ബ്രിക്ക് റിപ്പോര്‍ട്ടില്‍ ഉന്നയിക്കുന്നുണ്ട്. സൈന്യത്തിന് പുറത്തുള്ളവര്‍ക്കു മാത്രമേ നിഷ്പക്ഷമായ അന്വേഷണം നടത്താനും വ്യക്തമായ നിരീക്ഷണം നടത്താനും സാധിക്കൂ എന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

സൈന്യത്തില്‍ വിശ്വാസമില്ല

സൈന്യത്തില്‍ വിശ്വാസമില്ല

സൈന്യത്തിന്റെ യുദ്ധ തയ്യാറെടുപ്പുകളെ കുറിച്ച് പഠിക്കാന്‍ ബാഹ്യ ഏജന്‍സിയെ നിയോഗിക്കണമെന്ന ബ്രിക്കിന്റെ ആവശ്യം സൈന്യത്തിന്റെ അന്വേഷണ സംവിധാനങ്ങളില്‍ അദ്ദേഹത്തിനുള്ള അവിശ്വാസത്തിന്റെ തെളിവായാണ് ഹാരെറ്റ്‌സ് ദിനപ്പത്രം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സ്വന്തം പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് വിലയിരുത്താനും പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്താനും ഇസ്രായേല്‍ സൈന്യത്തിന് ശേഷിയില്ലെന്നതിന്റെ പ്രഖ്യാപനമാണിതെന്ന് പത്രം വിലയിരുത്തി.

അന്വേഷണ ആവശ്യത്തിന് പിന്തുണ

അന്വേഷണ ആവശ്യത്തിന് പിന്തുണ

ബാഹ്യ ഏജന്‍സിയെ കൊണ്ട് കാര്യങ്ങള്‍ അന്വേഷിപ്പിക്കണമെന്ന റിപ്പോര്‍ട്ടിലെ ആവശ്യത്തിന് പിന്തുണയുമായി ഇസ്രായേല്‍ പാര്‍ലമെന്റംഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇസ്രായേല്‍ സൈന്യത്തിന്റെ യുദ്ധശേഷിയെ കുറിച്ച് നിഷ്പക്ഷമായ അന്വേഷണം വേണമെന്ന ആവശ്യം ന്യായമാണെന്ന് അവര്‍ പറഞ്ഞു. റിപ്പോര്‍ട്ട് കൂടുതല്‍ ചര്‍ച്ചയാവുന്നതോടെ അന്വേഷണ ആവശ്യത്തിന് പിന്തുണയേറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സൈന്യത്തിനെതിരേ ശക്തായ വിമര്‍ശനം

സൈന്യത്തിനെതിരേ ശക്തായ വിമര്‍ശനം

ആയിരക്കണക്കിന് സൈനിക ഓഫീസര്‍മാരുടെയും നോണ്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാരുടെയും തസ്തികകള്‍ വെട്ടിച്ചുരുക്കിയ സൈന്യത്തിന്റെ നടപടി വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ദൈനംദിന ഉത്തരവാദിത്തങ്ങള്‍ പോലും ശരിയാംവിധം നിര്‍വഹിക്കാന്‍ ഇതുകാരണം ആളില്ലാത്ത അവസ്ഥിയാണിപ്പോള്‍. യുദ്ധം പോലുള്ള അടിയന്തര സാഹചര്യമുണ്ടായാല്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്നും പാര്‍ലമെന്റ് അംഗം മോട്ടി യോഗെവ് ചൂണ്ടിക്കാട്ടി.

യുദ്ധത്തിന് ശേഷിയില്ല

യുദ്ധത്തിന് ശേഷിയില്ല

ഒരു ശക്തമായ യുദ്ധത്തെ നേരിടാന്‍ ആവശ്യമായ പരിശീലനം സൈനികര്‍ക്ക് നല്‍കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടതായും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നുണ്ട്. സൈന്യത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാരോ മാനസികാരോഗ്യ വിദഗ്ധരോ ഇല്ലാത്തത് വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. പരിശീലനത്തിന്റെ കാര്യത്തില്‍ ഏറ്റവും പിറകില്‍ ഇസ്രായേല്‍ കരസേനയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.

അവകാശവാദങ്ങള്‍ക്ക് വിരുദ്ധം

അവകാശവാദങ്ങള്‍ക്ക് വിരുദ്ധം


ഇസ്രായേല്‍ സൈന്യം ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാന്‍ ഒരുക്കമാണെന്ന് സൈനിക മേധാവി ചീഫ് ഓഫ് സ്റ്റാഫ് ഗാദി ഐസന്‍കോട്ട് ഈയിടെ അവകാശപ്പെട്ടിരുന്നു. ഇസ്രായേല്‍ പാര്‍ലമെന്റിനും സുരക്ഷാ മന്ത്രിസഭയ്ക്കും അയച്ച കത്തിലായിരുന്നു സൈനിക മേധാവിയുടെ ഈ അവകാശ വാദം. എന്നാല്‍ ഇതിന് വിരുദ്ധമായ കാര്യങ്ങളാണ് ബ്രിക്കിന്റെ റിപ്പോര്‍ട്ടിലുള്ളത്.

English summary
A “secret” dossier has revealed that the Israeli military is unprepared to engage in new warfare, contradicting previous assertions issued by Tel Aviv to the contrary,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X