കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആധാര്‍ കാര്‍ഡ് സുരക്ഷിതമോ!!ബയോമെട്രിക് വിവരങ്ങളോ,സൂക്ഷിച്ചില്ലെങ്കില്‍ കേസില്‍ നിങ്ങളും കുടുങ്ങും

ആക്‌സിസ് ബാങ്ക് വഴി സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നതാണ് കേസ്

Google Oneindia Malayalam News

ദില്ലി: ബയോമെട്രിക് സംവിധാനങ്ങള്‍ ഉള്‍പ്പെട്ട ആധാര്‍ കാര്‍ഡിന്റെ സുരക്ഷയില്‍ ആശങ്ക വര്‍ധിക്കുന്നു. ദില്ലിയില്‍ ആധാറുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്ത രണ്ട് ക്രിമിനല്‍ കേസുകളാണ് രാജ്യത്തെ 100 കോടി ജനങ്ങളുടെ ബയോമെട്രിക് വിവരങ്ങളുടെ സുരക്ഷ ചോദ്യം ചെയ്യുന്നത്. ഫെബ്രുവരി 15ന് ദില്ലി പോലീസിന്റെ ക്രൈം ബ്രാഞ്ചില്‍ ലഭിച്ച രണ്ട് പരാതികളാണ് ഇതിനാധാരം. ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിച്ച് ആക്‌സിസ് ബാങ്ക് വഴി സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നതാണ് ഇതിനാധാരമായ കേസ്.

ആക്‌സിസ് ബാങ്കിനെതിരെ ദില്ലി ക്രൈം ബ്രാഞ്ചില്‍ സാമ്പത്തട്ടിപ്പ് ആരോപിച്ച് പരാതിയും ലഭിച്ചിരുന്നു. ആക്‌സിസ് ബാങ്കും ബാങ്ക് കറസ്‌പോണ്ടന്റ് സുവിധ ഇന്‍ഫോസെര്‍വും ഇ സൈന്‍ ദാതാക്കളായ ഇ മുദ്രയും ചേര്‍ന്ന് നിയമവിരദ്ധമായ ബയോ മെട്രിക് വിവരങ്ങള്‍ ശേരിച്ച് ആധാര്‍ ഓതന്റിക്കേഷന്‍ നടത്തിയെന്ന് പിന്നീട് നടന്ന അന്വേഷണത്തില്‍ കണ്ടെത്തി. ആധാര്‍ കാര്‍ഡില്‍ സുരക്ഷാ വീഴ്ചയുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങള്‍ നേരത്തെയും ഉയര്‍ന്നിരുന്നുവെങ്കിലും ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യമായാണ്.

aadhaar

ശേഖരിച്ചുവച്ച ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിച്ച് 2016 ജൂലൈ 14 മുതല്‍ 2017 ഫെബ്രുവരി 19 വരെ 397 പണമിടപാടുകള്‍ ആക്‌സിസ് ബാങ്ക് വഴി നടത്തിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ആധാര്‍ വിവരങ്ങള്‍ ശേഖരിക്കുന്നത് ആധാര്‍ ആക്ട് പ്രകാരം നിയമവിരുദ്ധമാണ്. ഈ സാഹചര്യത്തിലാണ് വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിച്ചുള്ള തട്ടിപ്പ് പുറത്തുവരുന്നത്. എന്നാല്‍ ഈ സംഭവത്തോടെ ഫെബ്രുവരി 22ന് കേന്ദ്ര ഐടി മന്ത്രാലയം ആധാര്‍ ഉടമകളുടെ വിവരങ്ങള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുന്നതിന് ബയോമെട്രിക് ഉപകരണങ്ങളില്‍ ആധാര്‍ എന്‍ക്രിപ്ഷന്‍ കീ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മെയ് മുതലായിരിക്കും ഇത് പ്രാബല്യത്തില്‍ വരുന്നത്.

English summary
In the past week, reports of two criminal complaints related to the security of the Aadhaar database – a centralised database of biometric scans of over 100 crore Indians – has raised concerns about a bigger data breach.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X