ഗാര്‍ഡ് തിരിച്ചറിഞ്ഞു; ടിവി പരിപാടിക്കെത്തിയ നീലച്ചിത്ര നടിയെ പുറത്താക്കി
ലണ്ടന്‍: പ്രമുഖ ടിവി പരിപാടിയായ ദി എക്‌സ് ഫാക്ടര്‍ ഓഡിഷനെത്തിയ നീലച്ചിത്ര നടിയെ സംഘാടകര്‍ പുറത്താക്കി. പോണ്‍ സിനിമകളില്‍ അഭിയിച്ച ഇരുപത്തിനാലുകാരി ബ്രൂക്ക്‌ലിന്‍ ബ്ലൂ ആണ് പുറത്താക്കപ്പെട്ടത്. ഇവരുടെ ചരിത്രം അറിയാത്തതിനാല്‍ ഇതിനകം മൂന്ന് ഓഡീഷനുകളില്‍ ഇവര്‍ പങ്കെടുത്തിരുന്നു.
എന്നാല്‍, കഴിഞ്ഞദിവസം ഫോണ്‍വിളിച്ച് സംഘാടകര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തേണ്ടെന്ന് അറിയിക്കുകയായിരുന്നു. സ്ഥാപനത്തിലെ ഒരു സെക്യൂരിറ്റി ഗാര്‍ഡ് തന്നെ തിരിച്ചറിഞ്ഞതാകാം കാരണമെന്ന് ബ്രൂക്ക്‌ലിന്‍ തന്നെയാണ് വെളിപ്പെടുത്തിയത്. ഓഡിഷനെത്തിയപ്പോള്‍ ഗാര്‍ഡ് തന്റെ അരികത്ത് വരികയും താങ്കളെ പോണ്‍ സിനിമകളില്‍ കാണാറുണ്ടന്നും അറിയിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് പുറത്താക്കല്‍ ഫോണ്‍ കാള്‍ എത്തിയത്. ഗാര്‍ഡ് സംഘാടകര്‍ക്ക് തന്റെ ചരിത്രം വിവരിച്ചതുകൊണ്ടാണ് പുറത്താക്കിയതെന്ന് ബ്രൂക്ക്‌ലിന്‍ ഉറച്ചു വിശ്വസിക്കുന്നു. ആരെയും വഞ്ചിക്കാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ല. എക്‌സ് ഫാക്ടര്‍ ഒരു ഫാമിലി ഷോ ആണെന്നറിയാം. എന്നാല്‍ ഒരു പോണ്‍ താരമാണെന്നത് ഒരു തെറ്റാണോയെന്നും ബ്രൂക്ക്‌ലിന്‍ ചോദിക്കുന്നു.
യുവതിയെ പുറത്താക്കിയതു സംബന്ധിച്ച് സംഘാടകര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. പരിപാടിയുടെ നിയമാവലി യുവതി തെറ്റിച്ചതായാണ് സംഘാടകരുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. ഒരു പോണ്‍ താരത്തെ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാല്‍ അത് ഫാമിലി ഷോയുടെ റേറ്റിങ്ങിനെ ബാധിക്കുമെന്നും അവര്‍ കരുതുന്നു.












Click it and Unblock the Notifications