കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് താന്‍ ഡാ .. ദുബായ് പോലീസ്; 2 കോടിയുമായി കടന്നു കളഞ്ഞ മോഷ്ടാവിനെ പിടികൂടിയത് 30 മിനിറ്റിനുള്ളില്‍

Google Oneindia Malayalam News

ദുബായ്: പരാതി ലഭിച്ച് അര മണിക്കൂറിനകം 2 കോടിയുമായി കടന്നു കളഞ്ഞ മോഷ്ടാവിനെ പിടികൂടി ദുബായ് പോലീസ്. 10 ലക്ഷം ദിര്‍ഹവുമായി (ഏകദേശം രണ്ട് കോടിയിലധികം ഇന്ത്യന്‍ രൂപ) കടന്നു കളഞ്ഞ സ്വകാര്യ സ്ഥാപനത്തിലെ സെക്യുരിറ്റി ജീവനക്കാരനെയാണ് ദുബായ് പോലീസ് അരമണിക്കൂറിനുള്ളില്‍ പിടി കൂടിയത്. ജൂണ് 10 നാണ് സംഭവം നക്കുന്നത്. അല്‍ മുറഖബ പോലീസ് സ്റ്റേനിലാണ് 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന് പരാതി ലഭിക്കുന്നത്.

10 ലക്ഷം രൂപ

10 ലക്ഷം രൂപ

തന്‍റെ കൈവശമുണ്ടായിരുന്ന 10 ലക്ഷം രൂപ അടങ്ങിയ സ്യൂട്ട് കേസ് സെക്യൂരിറ്റി ജീവനക്കാരന്‍ തട്ടിയെടുത്തെന്നും അതുമായി വാഹനത്തില്‍ കടന്നു കളഞ്ഞെന്നുമായിരുന്നു പരാതി. വ്യാപാരിയായ പരാതിക്കാരന്‍ ബിസിനസ് ആവശ്യത്തിനായി കൊണ്ടുപോയ പണമാണ് നഷ്ടമായത്.

പണം നല്‍കാനായി പോകുന്നതിനിടെ

പണം നല്‍കാനായി പോകുന്നതിനിടെ

ഒരു സ്ഥാപനവുമായി 18 ലക്ഷം ദിര്‍ഹത്തിന്‍റെ വ്യാപാര കരാറിലേര്‍പ്പെട്ടതിന് ശേഷം കമ്പനിയുടെ പിആര്‍ഒയ്ക്ക് പണം നല്‍കാനായി പോകുന്നതിനിടെയായിരുന്നു മോഷണം നടന്നത്. ഇടപാടിന്‍റെ ആദ്യ ഗഡുവായി എട്ട് ലക്ഷം ദിര്‍ഹം നേരത്തെ കമ്പനിക്ക് കൈമാറിയിരുന്നു.

സെക്യൂരിറ്റി ജീവനക്കാരന്‍

സെക്യൂരിറ്റി ജീവനക്കാരന്‍

ബാക്കിവരുന്ന 10 ലക്ഷം ദിര്‍ഹം കൈമാറാന്‍ ജൂണ്‍ 17 ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പരാതിക്കാര്‍ ഒരു സുഹൃത്തിനൊപ്പം അല്‍ മുറഖബയിലുള്ള ഒരു കെട്ടിടത്തിലെത്തിയത്. ഓഫീസിന് സമീപത്ത് എത്തുമ്പോള്‍ അകത്തേക്ക് കൂട്ടിക്കൊണ്ടുവരാനായി താന്‍ ഒരു സെക്യൂരിറ്റി ജീവനക്കാരനെ അയക്കാമെന്ന് പിആര്‍ഒ നേരത്ത അറിയിച്ചിരുന്നു.

Recommended Video

cmsvideo
അറയ്ക്കല്‍ ജോയി പോയ വഴിയേ അജിതും യാത്രയായി | Oneindia Malayalam
പണം പരിശോധിക്കണം

പണം പരിശോധിക്കണം

പരാതിക്കാരനും സുഹൃത്തും ഓഫീസിന് മുന്നിലെത്തിയപ്പോള്‍ ഒരു സെക്യൂരിറ്റി ജീവനക്കാരന്‍ ഇവരുടെ അടുത്തേക്ക് വന്നു. എന്നാല്‍ ഇവര്‍ അകത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തനിക്ക് പണം പരിശോധിക്കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. വാഹനത്തുള്ളിലേക്ക് കയറി പണം പരിശോധിക്കാന്‍ ഇരുവരും ആവശ്യപ്പെട്ടെങ്കിലും സെക്യൂരിറ്റി ജീവനക്കാരന്‍ തയ്യാറായില്ല.

പോലീസില്‍ വിവരം കൈമാറുന്നു

പോലീസില്‍ വിവരം കൈമാറുന്നു

ഇതിനിടയില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ബ്രീഫ്കേസുമായി മറ്റൊരു കാറി കടന്നു കളയുകയായിരുന്നു. കാറില്‍ ഇയാളെ പിന്തുടര്‍ന്നെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല. ഉടന്‍ തന്നെ പോലീസിന് ഇയാളെക്കുറിച്ചും കാറിനെ കുറിച്ചുമുള്ള വിവരങ്ങള്‍ കൈമാറി. 30 മിനിറ്റിനുള്ളില്‍ തന്നെ ദുബായ് പോലീസ് ഇയാളെ പിടികൂടിയതായുള്ള അറിയിപ്പ് ലഭിച്ചെന്നും പരാതിക്കാരന്‍ വ്യക്തമാക്കുന്നു.

നേരത്തേയും

നേരത്തേയും

യാത്രാനിരക്കിനെത്തുടർന്നുള്ള തർക്കത്തിൽ ടാക്സി ഡ്രൈവറെ കുത്തിപ്പരിക്കേൽപ്പിച്ച് കടന്നു കളഞ്ഞയാളേയും ഇത്തരത്തില്‍ ദുബായ് പോലീസ് ഉടനടി പിടികൂടിയിരുന്നു. പണം നൽകാതെ ഓടിയ പ്രതിയെ ഡ്രൈവർ പിന്തുടരുകയായിരുന്നു. തുടർന്നായിരുന്നു ഒന്നിലേറെ തവണ ഡ്രൈവറെ കുത്തിപ്പരിക്കേൽപ്പിച്ച് പ്രതി രക്ഷപ്പെട്ടത്. പോലീസ് കണ്‍ട്രോള്‍ റൂമില്‍ പരാതി ലഭിച്ച ഉടന്‍ തന്നെ ഇയാളെ പിടികൂടുകയായിരുന്നു.

 3 കേരള കോണ്‍ഗ്രസുകള്‍ ലയിക്കണം; ജോസിന്‍റെ മുന്നണി പ്രവേശനത്തിനുള്ള സിപിഎം നീക്കം സജീവം 3 കേരള കോണ്‍ഗ്രസുകള്‍ ലയിക്കണം; ജോസിന്‍റെ മുന്നണി പ്രവേശനത്തിനുള്ള സിപിഎം നീക്കം സജീവം

 ഡികെയുടെ ആദ്യ പ്രഖ്യാപനം, കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തും; ജാതി സമവാക്യങ്ങളും മാറുന്നു ഡികെയുടെ ആദ്യ പ്രഖ്യാപനം, കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തും; ജാതി സമവാക്യങ്ങളും മാറുന്നു

English summary
Security guard stolen 1 million dh, got arrested in Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X