കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫെമിനിസത്തെ കളിയാക്കി ആണുങ്ങളുടെ പരസ്യം, ചുട്ട മറുപടി കിട്ടിയത് ഇങ്ങനെ....

  • By Kishor
Google Oneindia Malayalam News

മനുഷ്യന്‍ ചൊവ്വയിലേക്ക് വരെ എത്തിക്കഴിഞ്ഞു. എന്നിട്ടും ചിലര്‍ക്കൊക്കെ ഇപ്പോഴും സ്ത്രീസ്വാതന്ത്ര്യം എന്നും സമത്വം എന്നും ഫെമിനിസം എന്നും മറ്റും കേട്ടാല്‍ ഇപ്പോഴും വല്ലാത്ത പ്രയാസമാണ്. ഈ പ്രയാസത്തിന് ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ വ്യത്യാസം ഒന്നുമില്ല. ചിലര്‍ അത് തുറന്ന് പറയുമ്പോള്‍ മറ്റ് ചിലരത് മനസില്‍ തന്നെ വെച്ചുനടക്കുന്നു. ഇനിയും മറ്റ് ചിലരാകട്ടെ അത് സ്വന്തം പേര് വെളിപ്പെടുത്താതെ അവിടെയും ഇവിടെയും എഴുതിവെക്കുന്നു.

ഫെമിനിസത്തെ കളിയാക്കി ടൊറന്റോയിലെ ഒരു സബ് വേയില്‍ ഒരാള്‍ എഴുതിയിട്ട ഒരു പരസ്യത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഇന്‍സ്റ്റഗ്രാം യൂസറായ ആന്‍ഡ്രൂ കാമറൂണ്‍ ആണ് ആരോ സ്ഥാപിച്ച ഈ പരസ്യത്തിന്റെ ഫോട്ടോ എടുത്ത് സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റിലിട്ടത്. ഇതോടെ ഇത് വലിയ ചര്‍ച്ചയായി. ഫെമിനിസത്തെ കളിയാക്കിയ ഈ പരസ്യത്തിന് ചുട്ട മറുപടിയും കിട്ടി. പരസ്യത്തെക്കാള്‍ മറുപടി വൈറലാകുകയും ചെയ്തു. സംഭവം ഇങ്ങനെ..

പെണ്ണുങ്ങളോടാണ് ചോദ്യം

പെണ്ണുങ്ങളോടാണ് ചോദ്യം

നിങ്ങള്‍ക്ക് ഡേറ്റിങ് ഒന്നും തരപ്പെടുന്നില്ലേ. മുപ്പത് കഴിഞ്ഞ, എന്നാല്‍ ഇനിയും വിവാഹിതയായിട്ടില്ലാത്ത ആളാണോ നിങ്ങള്‍. ഫെമിനിസം എങ്ങനെയാണ് നിങ്ങളില്‍ വര്‍ക് ചെയ്യുന്നത്. ഉത്തരങ്ങള്‍ വേണോ എന്ന് ചോദിച്ച് ഒരു വെബ്‌സൈറ്റിന്റെ പേരും താഴ കൊടുത്തിട്ടുണ്ട്.

ഇതാണോ പുരുഷന്റെ ശബ്ദം

ഇതാണോ പുരുഷന്റെ ശബ്ദം

ആന്റി ഫെമിനിസ്റ്റ് ഗ്രൂപ്പായ എ വോയിസ് ഓഫ് മെന്‍ ആണത്രെ ഈ പരസ്യത്തിന് പിന്നില്‍. എന്തായാലും സോഷ്യല്‍ മീഡിയയില്‍ ഈ പരസ്യം വലിയ ചര്‍ച്ചയായി. ഇങ്ങനെയാണോ പുരുഷന്മാര്‍ ശബ്ദമുയര്‍ത്തുക എന്നായി ചോദ്യം.

ഉത്തരമുണ്ട്, അതിങ്ങനെ

ഉത്തരമുണ്ട്, അതിങ്ങനെ

ടൊറന്റോടൊറന്റൊ46 എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടുടമയാണ് ഈ അലമ്പ് ചോദ്യങ്ങള്‍ക്ക് ചുട്ട മറുപടിയുമായി രംഗത്തെത്തിയത്. പരസ്യം കാണപ്പെട്ട അതേ സബ് വേയില്‍ നിന്നാണ് ഈ ഉത്തരങ്ങളും കിട്ടിയതെന്ന് പറയപ്പെടുന്നു. ഉത്തരങ്ങള്‍ ഇങ്ങനെ.

എന്താണ് എന്നറിയണം അല്ലേ

എന്താണ് എന്നറിയണം അല്ലേ

എനിക്ക് ഫെമിനിസം എന്താണ് എന്നറിയണം അല്ലേ. എന്തായാലും എനിക്ക് ഫെമിനിസത്തോട് നന്ദിയുണ്ട്. കാരണങ്ങള്‍ ഇവയാണ്... എന്ന് പറഞ്ഞുകൊണ്ടാണ് ഉത്തരം തുടങ്ങുന്നത്.

പഠിക്കാന്‍ പറ്റുന്നു

പഠിക്കാന്‍ പറ്റുന്നു

ഫെമിനിസം ഉള്ളത് കൊണ്ട് എനിക്ക് പഠിക്കാന്‍ പറ്റുന്നു എന്നാണ് ഒന്നാമത്തെ ഉത്തരം. ഇതിന് കയ്യടിയും വിമര്‍ശനവും കിട്ടുന്നുണ്ട്. ഫെമിനിസം ഇല്ലാത്തവര്‍ പഠിക്കുന്നില്ലേ എന്നാണ് ചോദ്യം. എന്നാല്‍ ഫെമിനിസ്റ്റ് ആണെങ്കില്‍ ഇഷ്ടമുള്ളത് പഠിക്കാം എന്നൊരു മറുവാദവും ഉണ്ട്.

ജോലി ചെയ്യാന്‍ പറ്റും

ജോലി ചെയ്യാന്‍ പറ്റും

ഫെമിനിസ്റ്റ് ആയത് കൊണ്ട് എനിക്ക് ജോലി ചെയ്യാന്‍ പറ്റുന്നു. എനിക്ക് സാമ്പത്തികമായി സ്വന്തം കാലില്‍ നില്‍ക്കാന്‍ പറ്റുന്നു. ആരെയും ആശ്രയിക്കേണ്ടി വരുന്നില്ല

ചെലവാക്കുന്നതും എന്റെ ഇഷ്ടം

ചെലവാക്കുന്നതും എന്റെ ഇഷ്ടം

സമ്പാദിക്കുക മാത്രമല്ല എന്റെ പണം എങ്ങനെ ചെലവാക്കണം എന്നതും എന്റെ ഇഷ്ടമാണ്. എപ്പോള്‍ എങ്ങനെ പണം ചെലവാക്കണം എന്ന് മറ്റാരും എന്നോട് പറയാനില്ല.

 കാറോടിക്കാം

കാറോടിക്കാം

കാറോടിക്കാന്‍ ഫെമിനിസ്റ്റാകണോ എന്ന് ചോദിക്കരുത്. മറുപടിയില്‍ പറഞ്ഞിരിക്കുന്ന ഒരു കാര്യം അങ്ങനെയാണ്. വോട്ട് ചെയ്യാനും രാഷ്ട്രീയത്തില്‍ ഇടപെടാനും കഴിയുമെന്നും പറയുന്നു.

കൂട്ടുകാരോടൊപ്പം പുറത്ത് പോകാം

കൂട്ടുകാരോടൊപ്പം പുറത്ത് പോകാം

സുഹൃത്തുക്കളെ തിരഞ്ഞെടുക്കാനും തോന്നുമ്പോള്‍ അവരോടൊത്ത് പുറത്ത് പോകാനും പറ്റുന്നു.

പങ്കാളി വേണോ വേണ്ടയോ

പങ്കാളി വേണോ വേണ്ടയോ

ഒരു പങ്കാളി വേണോ വേണ്ടയോ എന്ന് സ്വന്തമായി തീരുമാനമെടുക്കാന്‍ എനിക്ക് പറ്റുന്നു. പങ്കാളി വേണ്ട എന്ന് തോന്നിയാല്‍ അയാളെ ഉപേക്ഷിക്കാനും പറ്റും

സ്ത്രീകളെ കണ്‍ട്രോള്‍ ചെയ്യല്ലേ

സ്ത്രീകളെ കണ്‍ട്രോള്‍ ചെയ്യല്ലേ

സ്ത്രീകളായത് കൊണ്ട് നിങ്ങള്‍ താഴ്ന്നവരാണ് എന്നും സ്ത്രീകളെ പുരുഷന്മാര്‍ നിയന്ത്രിക്കണം എന്നും മറ്റും വിചാരിക്കുന്ന ആളുകളുടെ കൂടെ സമയം ചെലവഴിക്കാതിരിക്കാനും പറ്റും.

ഇതാണോ ഫെമിനിസം

ഇതാണോ ഫെമിനിസം

ഫെമിനിസം കൊണ്ട് എനിക്ക് ഇത്രയും കാര്യങ്ങള്‍ കിട്ടുന്നു എന്നാണ് മറുപടി പറയുന്നത്. അപ്പോള്‍ ഇതാണോ ഫെമിനിസം എന്ന ചോദ്യം വീണ്ടും ഉയരുന്നു. ഉത്തരങ്ങളും വരട്ടെ. ചര്‍ച്ചകള്‍ തുടരട്ടെ.

English summary
See how people respond to an anti feminist advertisement in a subway in Toronto.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X