കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിടിച്ചെടുക്കുന്ന നഗ്നചിത്രങ്ങള്‍ എവിടെപ്പോകുന്നു?

Google Oneindia Malayalam News

കേസ് അന്വേഷണത്തിന്റെ ഭാഗമായി ലാപ്‌ടോപ്പില്‍ നിന്നും മൊബൈല്‍ ഫോണുകളില്‍ അന്വേഷണ സംഘങ്ങള്‍ പിടിച്ചെടുക്കുന്ന നഗ്നചിത്രങ്ങളും വീഡിയോയും മറ്റ് സാധനങ്ങളും എവിടെപ്പോകുന്നു എന്നാരെങ്കിലും സംശയിക്കാറുണ്ടോ. അന്വേഷണ സംഘത്തില്‍ 'താല്‍പര്യക്കാരുണ്ടെങ്കില്‍' അവര്‍ അത് കാണാനും പരത്താനും സാധ്യതയുണ്ട് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ.

അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സി അന്വേഷണത്തിനിടെ പിടിച്ചെടുക്കുന്ന വീഡിയോയും നഗ്നചിത്രങ്ങളും ഉദ്യോഗസ്ഥര്‍ക്ക് ഇടയില്‍ പ്രചരിക്കാറുണ്ട് എന്നാണ് വെളിപ്പെടുത്തല്‍. എന്‍ എസ് എയിലെ തന്നെ മുന്‍ ഉദ്യോഗസ്ഥനായ എഡ്വേര്‍ഡ് സ്‌നോഡെന്‍ ആണ് ഈ വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്. അമേരിക്കയുടെ അറസ്റ്റ് ഭീഷണിയെത്തുടര്‍ന്ന് രാഷ്ട്രീയ അഭയം തേടി പലായനം ചെയ്യുന്ന സ്‌നോഡെന്‍ തന്നെ.

edward-snowden

അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്ക് കിട്ടുന്ന ചിത്രങ്ങളും ദൃശ്യങ്ങളും വിവിധ മാര്‍ഗങ്ങളിലൂടെയാണത്രെ ജീവനക്കാര്‍ക്കിടയില്‍ പ്രചരിക്കുന്നത്. കേസ് അന്വേഷിക്കുന്നവരാണല്ലോ തങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ കൊണ്ടുപോയത് എന്ന് ആരെങ്കിലും ആശ്വസിക്കുന്നുണ്ടെങ്കില്‍ അത് വെറുതെ എന്ന് സാരം. ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്ക് കിട്ടിയാല്‍ അത് ഉടന്‍തന്നെ സുഹൃദ് വലയത്തിലേക്ക് വ്യാപിക്കുമത്രെ. നഗ്നചിത്രങ്ങള്‍ മാത്രമല്ല ടോപ് സീക്രട്ട് വിവരങ്ങളും ഇങ്ങനെ പുറത്തുപോകാറുണ്ടത്രെ.

ഇന്റര്‍നെറ്റും മൊബൈല്‍ഫോണും വ്യാപകമായതോടെ അന്വേഷണ ഉഗ്യോഗസ്ഥര്‍ക്ക് കിട്ടുന്ന ദൃശ്യങ്ങളും കൂടുകയാണ്. ഇന്റര്‍നെറ്റിലൂടെ കൈമാറുന്ന വിവരങ്ങള്‍ എപ്പോള്‍ വേണമെങ്കിലും എന്‍ എസ് എയ്ക്ക് കിട്ടും. ഗൂഗിള്‍ ടോക്കും ജി മെയിലും സ്‌കൈപ്പും ഒന്നും സുരക്ഷിതമല്ല. 31 കാരനായ സ്‌നോഡെന്‍ ദി ഗാര്‍ഡിയന് നല്‍കിയ അമിഖത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്.

English summary
Edward Snowden claims NSA workers saw sharing images
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X