Get Updates
Get notified of breaking news, exclusive insights, and must-see stories!

'പെരിയപ്പ പാസ്ഡ് എവേ' മോഡല്‍ സെല്‍ഫി സൗദിയില്‍, സെല്‍ഫി പോസ്റ്റിയത് കൗമാരക്കാരന്‍

റിയാദ്: മരണപ്പെട്ട മുത്തച്ഛന്റെ മൃതദേഹത്തിനൊപ്പമുള്ള കൊച്ചുമകന്റെ സെല്‍ഫി സൗദിയില്‍ പ്രതിഷേധത്തിന് ഇടയാക്കുന്നു. കൗമാരക്കാരനായ കൊച്ചുമകനാണ് ആശുപത്രിക്കടക്കയില്‍ മരിച്ച മുത്തച്ഛന്റെ മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിച്ചത്. 'ഗുഡ് ബൈ ഗ്രാന്‍ഡ് ഫാദര്‍' എന്ന ക്യാപ്ഷനോട് കൂടിയാണ് ചിത്രം പോസ്റ്റ് ചെയ്തത്. സമാനമായ രീതിയില്‍ ഒട്ടേറെ സെല്‍ഫികള്‍ മുന്‍പ് പ്രചരിച്ചിട്ടുണ്ടെങ്കിലും സൗദിയില്‍ ഇത്തരമൊരു സംഭവം ആദ്യമാണത്രേ.

മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുക്കാന്‍ അവസരം നല്‍കിയ ആശുപത്രിയുടെ ഉത്തരവാദിത്തമില്ലായ്മയെ മദീന ആരോഗ്യ വകുപ്പ് അപലപിച്ചു. മൃതദേഹത്തെ അപമാനിയ്ക്കുന്നതിന് തുല്യമാണ് ഇത്തരം സെല്‍ഫിയെന്നും ഇത് സൗദിയുടെ സംസ്‌ക്കാരത്തിന് യോജിച്ചതല്ലെന്നും ആരോഗ്യ വകുപ്പ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും പബ്ളിക് റിലേഷന്‍സ് ആന്‍ഡ് മീഡിയ വിഭാഗം മേധാവി അബ്ദുള്‍ റസാക്ക് ഹഫേദ് പറഞ്ഞു.

Selfie, Saudi

സെല്‍ഫി പോസ്റ്റ് ചെയ്ത കൗമാരക്കാരനെതിരെ നടപടിയെടുക്കാനും സുരക്ഷ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കിയതായി അല്‍ വതാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുറ്റകരമായ പ്രവൃത്തിയാണ് കൗമാരക്കാരന്‍ ചെയ്‌തെന്നും ശിക്ഷ ലഭിയ്ക്കുമെന്നും അഭിഭാഷകനായ സൗദ് അല്‍ ഹര്‍ബി പറയുന്നു. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് 'പെരിയപ്പ പാസ്ഡ് എവേ' എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട സെല്‍ഫി ഇന്ത്യയിലെ ഫേസ്ബുക്കികള്‍ ആഘോഷമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+