കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുരുഷ ബീജം ഇനി ഓണ്‍ലൈനില്‍ ലഭിക്കും

  • By Aiswarya
Google Oneindia Malayalam News

ബീജിംഗ്: ഓണ്‍ലൈനില്‍ കിട്ടാത്തതായി ഒന്നും തന്നെ ഇല്ല എന്നു പറയാം. ജോലിത്തിരക്ക് കാരണം എല്ലാവരും ഓണ്‍ലൈനില്‍ വഴിയാണ് സാധനങ്ങളും മറ്റും വാങ്ങുന്നത് . പുരുഷ ബീജവും ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നു.

ചൈനയിലാണ് പുരുഷ ബീജവും ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത് . ചൈനയിലെ പ്രമുഖ റീട്ടൈയ്ല്‍ വ്യാപാര ശൃംഖലയാണ് പുരുഷ ബീജങ്ങള്‍ വില്‍ക്കുന്നതിന് ഓണ്‍ലൈന്‍ സൈറ്റ് തുടങ്ങിയത്. Taobao.com ചൈനയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയാണ് ഈ നൂതന ആശയം അവതരിപ്പിച്ചത്.

technique-to-sort-fast-sperms.jpg -

ഇതിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ചൈനയുടെ ഔദ്യോഗിക മാധ്യമമായ പീപ്പിള്‍സ് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്യുന്നു.ചൈനയിലെ ഏറ്റവും വലിയ മെഡിക്കല്‍ ലാബ് ഗ്രൂപ്പായ കിങ്‌മെഡ് ഡയഗ്‌നോസ്റ്റിക്‌സുമായി സഹകരിച്ചാണ് വെബ്‌സൈറ്റ് പദ്ധതി നടപ്പിലാക്കുന്നത്.

വെബ്‌സൈറ്റ് ഈ ആശയം അവതരിപ്പിച്ച് 72 മണിക്കൂറിനകം 22,017 പേര്‍ ബീജം ദാനം ചെയ്യാന്‍ തയ്യാറായി രംഗത്തുവന്നു. ബീജദാതാക്കള്‍ തങ്ങളുടെ സര്‍നെയിം, ഐ.ഡിയിലെ അവസാനത്തെ ആറക്ക് നമ്പര്‍, ഇമെയില്‍ വിലാസം എന്നിവ നല്‍കി വേണം വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്.

English summary
You can buy everything online these days.Now, thanks to a Chinese retailer, you can also add sperm to your virtual basket. Last week, Taobao encouraged users to sell their sperm on its website, reported People's Daily Online.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X