കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക് വഴി സുഹൃത്തിന് പണം അയക്കാം

Google Oneindia Malayalam News

പണത്തിനുവേണ്ടി ബുദ്ധിമുട്ടുന്ന ഉറ്റസുഹൃത്തിന് ഫേസ്ബുക്ക് വഴി പണം അയച്ചുകൊടുക്കാന്‍ സാധിച്ചാല്‍ എങ്ങനെയിരിക്കും. എങ്കില്‍ അതിനുളള സാധ്യതകളും തെളിയുകയാണ്. സംഗതി യാഥാര്‍ഥ്യമാക്കാനുളള ഒരുക്കങ്ങള്‍ അണിയറയില്‍ പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുടെ വിവരങ്ങള്‍ ഉപയോഗിച്ച് ഫേസ്ബുക്ക് മെസഞ്ചറിന്റെ സഹായത്തോടെയാകും പണം കൈമാറാന്‍ സാധിക്കുക. ഇതിനുളള സാങ്കേതിക വിദ്യ യാഥാര്‍ഥ്യമാക്കാനുളള അവസാനഘട്ട തയ്യാറെടുപ്പിലാണ് ഫേസ്ബുക്ക്. ഇതിനായി പുതിയ ആപ്ലിക്കേഷനും തയ്യാറാക്കിവരുന്നുണ്ട്. . ഈ സേവനത്തിനായി ഒരു നിശ്ചിത തുക ഉപഭോക്താക്കളില്‍ നിന്ന് ഫേസ്ബുക്ക് ഈടാക്കാനാണ് സാധ്യത.

facebook

ഇത്തരത്തില്‍ പണമിടപാടുകള്‍ നടത്തുന്ന കമ്പനിയുടെ സി.ഇ.ഒയായ ഡേവിഡ് മാര്‍ക്കസിനെ അടുത്തകാലത്ത് ഫേസ്ബുക്ക് തങ്ങളുടെ മെസഞ്ചറില്‍ നിയമിച്ചത് വാര്‍ത്തയായിരുന്നു. മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ഫേസ്ബുക്ക് മെസഞ്ചര്‍ നിര്‍ബന്ധമാക്കിയതും ഈയ്യിടെയായിരുന്നു. മെസഞ്ചര്‍ ആപ്പില്‍ ഇ-കൊമേഴ്‌സ് പോലുളള സേവനങ്ങള്‍ നടപ്പാക്കാന്‍ ആലോചിക്കുന്നതായി അന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

English summary
facebook is reportedly working on its own payment service. If it becomes a reality you will be able to send money to your friends via facebook Messenger. It is almost certain that Facebook will charge you a fee for the service.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X