പര്‍ദ്ദയും തീവ്രവാദവും തമ്മിലെന്ത്...? ജര്‍മനി പര്‍ദ്ദ നിരോധിയ്ക്കുന്നു
ബെര്‍ലിന്‍: പല രാജ്യങ്ങളിലും മുഖം മറയ്ക്കുന്ന പര്‍ദ്ദയ്ക്ക് നിരോധനം ഉണ്ട്. പക്ഷേ, ഒരു ഇസ്ലാമിക വസ്ത്രം എന്ന നിലയിലാണ് മിക്കയിടങ്ങളിലും ബുര്‍ഖയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുളളത് എന്നത് ഗൗരവകരമായ കാര്യമാണ്.
ഇപ്പോഴിതാ, ജര്‍മനിയും ബുര്‍ഖ നിരോധിയ്ക്കാന്‍ ഒരുങ്ങുകയാണ് . തീവ്രവാദ ഭീഷണി തന്നെയാണ് അവര്‍ ഇതിന് കാരണമായി പറയുന്നത്. ഫ്രാന്‍സ്, ബെര്‍ജിയം, നെതര്‍ലാന്‍ഡ്സ് തുടങ്ങിയ രാഷ്ട്രങ്ങളില്‍ നേരത്തേ ബുര്‍ഖ നിരോധനം വന്നിരുന്നു.
എന്നാല്‍ സൗദി അറേബ്യ പോലുള്ള രാജ്യങ്ങളില്‍ സ്ത്രീകള്‍ ബുര്‍ഖ ധരിയ്ക്കാതെ പുറത്തിറങ്ങുന്നത് പോലും കുറ്റകരമാണ്. എന്താണ് ബുര്‍ഖയുടെ രാഷ്ട്രീയം? ഇത്തരം നിരോധനങ്ങള്‍ ആത്യന്തികമായി എങ്ങോട്ടാണ് നയിക്കുക?

ജര്‍മനിയിലും
ജര്‍മനിയും ബുര്‍ഖ നിരോധനത്തിലേയ്ക്ക് കടക്കുകയാണ്. അടുത്തിടെ ഉണ്ടായ തീവ്രവാദ ആക്രമണങ്ങളാണ് അവരെ ഇത്തരമൊരു നീക്കത്തിന് പ്രചോദിപ്പിച്ചത്.

മന്ത്രിമാരെല്ലാം
ജര്‍മനിയിലെ മുതിര്‍ന്ന മന്ത്രിമാരെല്ലാം ഈ അഭിപ്രായത്തിന് പിന്തുണ നല്‍കിക്കഴിഞ്ഞു. ആഭ്യന്തര മന്ത്രിയായ തോമസ് ഡി മൈസിരേയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പരിഷ്കാരങ്ങളിലാണ് ഇതും ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

ഇസ്ലാം ഭയം
ഐസിസിന്റെ ഭീകരാക്രമണങ്ങളെ തുടര്‍ന്ന് ലോകമെമ്പാടും ഒരു ഇസ്ലാം ഭയം പടര്ന്നുപിടിയ്ക്കുന്നുണ്ട്. ജര്‍മനിയിലും അത് തന്നെയാണ് സംഭവിയ്ക്കുന്നത്.

അഭയാര്‍ത്ഥികള്‍ക്കും
പുതിയ പരിഷ്കാരങ്ങള്‍ രാജ്യത്ത് ഇപ്പോഴുള്ള അഭയാര്‍ത്ഥികള്‍ക്കും തിരിച്ചടിയാകും. ഇവരെ നാടുകടത്താനവും പദ്ധതിയുണ്ടത്രെ.

മതപ്രചാരകര്‍
രാജ്യത്ത് ഇസ്ലാംമതം പ്രചരിപ്പിയ്ക്കുന്നവരേയും ജര്‍മനി ലക്ഷ്യമിടുന്നുണ്ട്. ഇവരെ കണ്ടെത്തി നാടുകടത്തും.

ഇരട്ട പൗരത്വം
ഇരട്ട പൗരത്വം എന്ന ആനുകൂല്യം ഇതോടുകൂടി നിര്‍ത്തലാക്കാനും തീരുമാനമുണ്ട്. അഭയാര്‍ത്ഥികള്‍ക്കും യൂറോപ്യന്‍ യൂണിയ്വ അംഗരാജ്യങ്ങളിെ പൗരര്മാര്ക്കും ആണ് നിലവില്‍ ഇരട്ട പൗരത്വം ന്യകുന്നത്. യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരുടെ കാര്യത്തില്‍ തീരുമാനം എന്താകുമെന്ന് ഉറപ്പില്ല

ബെര്‍ലിന്‍ ഡിക്ലറേഷന്‍
ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പരിഷ്കാരങ്ങളുടെ കരട് രൂപം ബെര്‍ലിന്‍ ഡിക്ലറേഷന്‍ എന്നാണ് അറിയപ്പെടുന്നത്. ഇതിനകം തന്നെ ജര്‍മനിയിലെ മറ്റ് സ്റ്റേറ്റുകളിലെ ആഭ്യന്തരമന്ത്രിമാര്‍ രേഖയില്‍ ഒപ്പുവച്ചുകഴിഞ്ഞു.

സുരക്ഷയ്ക്കായി
രാജ്യസുരക്ഷയ്ക്കായി 27 മുന്‍കരുതലുകളാണ് ഇതില്‍ നിര്‍ദ്ദേശിയ്ക്കുന്നത്. അതില്‍ പോലീസ് സേനയെ വിപുലപ്പെടുത്തുന്നതും നഗരങ്ങളില്‍ കൂടുതല്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിയ്ക്കുന്നതും ഒക്കെ ഉള്പെടുും.

മുസ്ലീങ്ങളെ സംബന്ധിച്ച്
മറ്റ് യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളെ വച്ച് നോക്കുമ്പോള്‍ മുസ്ലീം വ്യക്തി സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ജര്‍മനിയായിരുന്നു മെച്ചം. അവിടെ വസ്ത്രധാരണത്തില്‍ ഒരു നിയന്ത്രണവും നേരത്തെ ഉണ്ടായിരുന്നില്ല.

ഉടനെ?
എന്തായാലും ഈ തീരുമാനങ്ങളൊന്നും ഉടനെ നടപ്പിലാക്കിക്കൊള്ളണം എന്നില്ല. ഇപ്പോഴും ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളൂ എന്നും ഒരു വിഭാഗം പറയുന്നുണ്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications