കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാന്‍ കമാന്‍ഡര്‍ ഫര്‍ഹാദ് ദബ്രിയാനെ വധിച്ചു... സുലൈമാനി വധത്തിന് പിന്നാലെ, സിറിയന്‍ അതിര്‍ത്തിയില്‍

Google Oneindia Malayalam News

തെഹറാന്‍: ഖാസിം സുലൈമാനി വധം കഴിഞ്ഞ് രണ്ട് മാസം തികയും മുമ്പേ ഇറാന് പുതിയ നഷ്ടം. സീനിയര്‍ കമാന്‍ഡര്‍ ഫര്‍ഹാദ് ദബ്രിയാനെ സിറിയയില്‍ കൊലപ്പെടുത്തിയിരിക്കുകയാണ്. ഇറാനിലെ ഭരണകാര്യങ്ങളില്‍ വരെ വലിയ സ്വാധീനമുണ്ടായിരുന്ന നേതാവാണ് ദബ്രിയാന്‍. ഇറാനെ ഈ കൊലപാതകം ഞെട്ടിച്ചിരിക്കുകയാണ്. സുലൈമാനിയുമായും ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുമായും അടുത്ത ബന്ധമുണ്ടായിരുന്നു ദബ്രിയാന്.

അതേസമയം കൊറോണ വൈറസ് വലിയ ഭീതി ഉയര്‍ത്തുന്ന ഇറാന്, ഈ വാര്‍ത്ത മറ്റൊരു തിരിച്ചടിയാണ്. എന്നാല്‍ ദബ്രിയാന്റെ കൊലപാതകത്തിന് പിന്നില്‍ ആരാണെന്ന കാര്യത്തില്‍ സൂചന ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ ഇറാന്‍ വ്യക്തമാക്കിയിട്ടില്ല. ഹസന്‍ റൂഹാനിയുടെ ഭരണകൂടത്തിന് ഈ സംഭവം വലിയ തിരിച്ചടിയാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ പ്രതിരോധത്തില്‍ നില്‍ക്കുകയാണ്.

റെവലൂഷണറി ഗാര്‍ഡ്‌സിന് നഷ്ടം

റെവലൂഷണറി ഗാര്‍ഡ്‌സിന് നഷ്ടം

ഇറാന്‍ റെവലൂഷണറി ഗാര്‍ഡ്‌സിന്റെ സീനിയര്‍ കമാന്‍ഡറാണ് കൊല്ലപ്പെട്ടിരിക്കുന്നത്. സിറിയയിലെ ഓപ്പറേഷനില്‍ കൊല്ലപ്പെട്ടെന്നാണ് വിവരം. സിറിയയിലെയും പാല്‍മിറയിലെയും കമാന്‍ഡറായിരുന്നു അദ്ദേഹം. ആരാണ് അദ്ദേഹത്തെ വധിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല. ഷിയകള്‍ക്ക് ഭൂരിപക്ഷമുള്ള സൈനബിയ ടൗണിലെ മേയറാണ് നിലവില്‍ അദ്ദേഹം. ഇത് ദമസ്‌കസിന് അടുത്താണ്. മാര്‍ച്ച് ആറിനാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം. എന്നാല്‍ ഏത് തരം ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് റെവലൂഷറി ഗാര്‍ഡ്‌സ് വ്യക്തമാക്കിയില്ല.

സുലൈമാനി വധത്തിന് പിന്നാലെ

സുലൈമാനി വധത്തിന് പിന്നാലെ

സുലൈമാനി വധം കഴിഞ്ഞ് വെറും രണ്ട് മാസത്തിനുള്ളിലാണ് ഈ വധം നടക്കുന്നത്. സുലൈമാനി വധത്തിന് ശേഷം ഇത് രണ്ടാമത്തെ സൈനിക കമാന്‍ഡറാണ് കൊല്ലപ്പെടുന്നത്. നേരത്തെ സിറിയയിലെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. സീനിയര്‍ കമാന്‍ഡറായിരുന്നു അസ്ഗര്‍ പാഷാപോറായിരുന്നു കൊല്ലപ്പെട്ടത്. ഇയാളും സിറിയയില്‍ വെച്ച് സമാനമായ രീതിയിലാണ് കൊല്ലപ്പെടുന്നത്. അതേസമയം ഇറാനിയന്‍ സേനയ്ക്ക് നേരെ ആസൂത്രിതമായ ആക്രമണങ്ങള്‍ നടക്കുന്നു എന്നാണ് സംശയം.

ഖമേനിയുമായി അടുപ്പം

ഖമേനിയുമായി അടുപ്പം

ഫര്‍ഹാദ് ദബിരിയന് ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുമായി വളരെ അടുപ്പമുണ്ട്. ഇരുവരും തമ്മിലുള്ള ചിത്രങ്ങളും കുറച്ച് മുമ്പ് പുറത്തുവന്നിരുന്നു. ഇറാന്‍ ഗാര്‍ഡ്‌സിലെ സ്ഥിരാംഗമാണ് ദബ്രിയനെന്ന് സൈന്യം സ്ഥിരീകരിച്ചിട്ടില്ല. ഇറാന്‍ സൈന്യത്തിന്റെ ഭാഗമായി രാജ്യത്തിന് പുറത്ത് പ്രവര്‍ത്തിക്കുന്നവരെ സ്ഥിരാംഗമായിട്ടാണ് പരിഗണിക്കാറുള്ളത്. എന്നാല്‍ ദബ്രിയന് രാഷ്ട്രീയ ബന്ധമുള്ളത് കൊണ്ട് പൂര്‍ണമായും സൈനിക കമാന്‍ഡറാണെന്ന് പറയാനാവില്ല. പക്ഷേ ദബ്രിയന്റെ കൊലയെ ഖമേനി ഗൗരവമായി തന്നെ കാണുമെന്ന് ഉറപ്പാണ്.

റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

സിറിയയിലെ മനുഷ്യാവകാശ മോണിറ്റര്‍ പറയുന്നത് ദബ്രിയാന്, ഹിസ്ബുള്ളയുമായി അടുത്ത ബന്ധമുണ്ടെന്നാണ്. ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്രള്ളയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു ദബ്രിയാന്‍. പാല്‍മിറയില്‍ ഇരുവരും ചേര്‍ന്നാണ് ഐസിസിനെതിരെ പോരാടിയത്. സൈനബിയയില്‍ വെച്ച് തന്നെയാണ് ദബ്രിയാനെ വധിച്ചതെന്നും സംഘടന വെളിപ്പെടുത്തി. ഇസ്രയേലിന്റെ മിസൈല്‍ ആക്രമണം ഉണ്ടാക്കുന്നയിടമാണ് ദമാസ്‌കസ്. ഇറാന്‍ സംശയിക്കുന്നതും ഇസ്രയേലിന്റെ പങ്കാണ്.

ഇസ്രയേലിന്റെ പങ്ക്

ഇസ്രയേലിന്റെ പങ്ക്

ദമസ്‌കസ് വിമാനത്താവളത്തിനും സയ്യിദ സൈനബിനും ഇടയില്‍ ഇറാന്റെ പിന്തുണയുള്ള സൈനിക സംഘത്തിന് നേരെ ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തിയെന്നാണ് സൂചന. സിറിയന്‍ ഒബ്‌സര്‍വേറ്ററി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ വാഹന വ്യൂഹത്തില്‍ മിസൈല്‍ പതിച്ചതായും ഇവര്‍ പറഞ്ഞു. എന്നാല്‍ ആരെങ്കിലും കൊല്ലപ്പെട്ടതായി അറിയില്ലെന്നും ഇവര്‍ പറഞ്ഞു. നേരത്തെ സുലൈമാനിയെ വധിച്ച ദിവസം യെമനിലെ സൈനിക നേതാവായ അബ്ദുള്‍ റെസ ഷഹലായിയെയും വധിക്കാന്‍ ശ്രമമുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.

റൂഹാനിക്ക് തലവേദന

റൂഹാനിക്ക് തലവേദന

ഇറാനില്‍ സൈന്യത്തിന് ജനങ്ങള്‍ക്കിടയില്‍ വലിയ സ്ഥാനമുണ്ട്. ഇപ്പോഴത്തെ പ്രസിഡന്റ് ഹസന്‍ റൂഹാനി സുലൈമാനി വധം അടക്കം തിരിച്ചടിയാവുമെന്നാണ് സൂചന. ഇറാനില്‍ കണ്‍സര്‍വേറ്റുകള്‍ അധികാരം പിടിക്കുമെന്ന് ഏകദേശം ഉറപ്പാണ്. തീവ്ര നിലപാടുകാരായ കണ്‍സര്‍വേറ്റുകള്‍ ആണവക്കരാര്‍ വേണ്ടെന്ന നിലപാടിലാണ്. പാര്‍ലമെന്റിലെ നിരവധി പേരെ അയോഗ്യരാക്കിയതിനാല്‍ അവര്‍ക്ക് മത്സരിക്കാനാവില്ല. ഇതെല്ലാം റൂഹാനിയുടെ പാര്‍ട്ടിക്ക് തിരിച്ചടിയാണ്. റീഫോമിസ്റ്റുകള്‍ 230 സീറ്റുകളില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥികളില്ല. ഇതോടെ റൂഹാനി ഇംപീച്ച്‌മെന്റ് നടപടിയും നേരിടേണ്ടി വരും. ഇതിന് പുറമേ സൈനിക കമാന്‍ഡര്‍മാര്‍ കൊല്ലപ്പെടുന്നത് വലിയ തിരിച്ചടിയാണ് റൂഹാനിക്ക് ഉണ്ടാക്കുക.

കുതിച്ചുയര്‍ന്ന് ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍... പക്ഷേ ലക്ഷ്യം കണ്ടില്ല, പൊട്ടിച്ചിരിച്ച് നെതന്യാഹു!കുതിച്ചുയര്‍ന്ന് ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍... പക്ഷേ ലക്ഷ്യം കണ്ടില്ല, പൊട്ടിച്ചിരിച്ച് നെതന്യാഹു!

English summary
senior quds force commander assassinated near damascus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X