അന്ധര്‍ക്കുള്ള ആദ്യ സെക്‌സ് പുസ്തകം ഇനി ലൈബ്രറിയില്‍
ലണ്ടന്‍: അന്ധര്‍ക്കുവേണ്ടി തയ്യാറാക്കിയ സെക്‌സ് പുസ്തകം പ്രശസ്ത സ്വീഡിഷ് ചിത്രകാരി നിന ലിന്‍ഡെ സ്വീഡന്‍ നാഷണല്‍ ലൈബ്രറിക്ക് കൈമാറി. 2010ല്‍ പുറത്തിറങ്ങിയ പുസ്തകത്തിന്റെ അപൂര്‍വമായ കോപ്പിയാണ് ലൈബ്രറിക്ക് കൈമാറിയതെന്ന് നിന ലിന്‍ഡെ അറിയിച്ചു. അന്ധര്‍ക്ക് ലൈംഗിക ചോദനയുണ്ടാക്കുന്നതിനായി തയ്യാറാക്കിയതാണ് പുസ്തകം.
ബ്രെയിന്‍ ലിപിയില്‍ തയ്യാറാക്കിയ പുസ്തകത്തില്‍ ഒട്ടേറെ സെക്‌സ് ചിത്രങ്ങളാല്‍ സമ്പന്നമാണ്. അന്ധര്‍ക്ക് ശരീര ഭാഗങ്ങള്‍ തൊട്ടറിയാവുന്ന വിധത്തിലാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ഗേ സെക്‌സ്, ലെസ്ബിയന്‍ സെക്‌സ്, ഗ്രൂപ്പ് സെക്‌സ് തുടങ്ങി എല്ലാ തരത്തിലുള്ള ലൈംഗികതയെക്കുറിച്ചും പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

തന്റെ പുസ്തകത്തെ ഒരു പോണ്‍ എന്ന രീതിയില്‍ ഒരിക്കലും കാണരുതെന്ന് ചിത്രകാരി പറയുന്നു. വെറും അശ്ലീല പുസ്തകമായി ഇതിനെ കാണരുത്. അന്ധരും നമ്മുടെ സമൂഹത്തിന്റെ ഭാഗമാണ്. ലൈംഗിക ചിന്തകളും മറ്റും മറ്റുള്ളവരിലെന്നപോലെ അന്ധര്‍ക്കുണ്ട്. അവര്‍ക്ക് ലൈംഗികമായ അറിവു നല്‍കുന്നതിനുവേണ്ടിയുള്ള ഒരു പുസ്തകം കൂടിയാണിതെന്ന് ലിന്‍ഡെ വ്യക്തമാക്കി.
സ്റ്റോക്‌ഹോമിലെ ബ്രെയ്ന്‍ ലിപി പുസ്തകങ്ങല്‍ ലഭിക്കുന്ന ലൈബ്രറിയില്‍ ഒരിക്കല്‍ സന്ദര്‍ശിച്ചപ്പോള്‍ ഇത്തരത്തിലുള്ള ഒരു പുസ്തകം പോലും അവിടെ കാണാന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്നാണ് താന്‍ അന്ധര്‍ക്കുവേണ്ടിയുള്ള ഒരു പുസ്തകത്തിന്റെ രചനയില്‍ ഏര്‍പ്പെട്ടെതെന്നും ലിന്‍ഡെ പറഞ്ഞു.












Click it and Unblock the Notifications