കൊറിയന്‍ മുനമ്പ് വീണ്ടും സംഘര്‍ഷഭരിതം, അടുത്ത മിസൈല്‍ പരീക്ഷണം ഉടനെന്ന്..?
സിയൂള്‍: ലോകത്തെ നടുക്കിയ ഹൈഡ്രജന്‍ ബോബ് പരീക്ഷത്തിനു ശേഷം ഉത്തരകൊറിയ അടുത്ത മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. അതേസമയം ഉത്തരകൊറിയ ഹൈഡ്രജന്‍ ബോബ് പരീക്ഷണം നടത്തിയ മേഖലയെ ലക്ഷ്യമാക്കി ദക്ഷിണകൊറിയയും മിസൈല്‍ പരീക്ഷണങ്ങള്‍ നടത്താനൊരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഉത്തരകൊറിയയെ പ്രതിരോധിക്കുന്നതിനായി ബാലിസ്റ്റിക് മിസൈലുകളും ഭൂതലല മിസൈലുകളും ദക്ഷിണകൊറിയ പരീക്ഷിച്ചിട്ടുണ്ട്. അമേരിക്കയുമായി ചേര്‍ന്ന് കൂടുതല്‍ മിസൈല്‍ പരീക്ഷണങ്ങള്‍് നടത്തുമെന്ന മുന്നറിയിപ്പും ദക്ഷിണ കൊറിയ നല്‍കുന്നുണ്ട്.

ലോകരാഷ്ട്രങ്ങളുടെ എതിര്‍പ്പിനെ മറികടന്നാണ് കിം ജോങ് ഉന്നിന്റെ ഉത്തരകൊറിയ തുടരെത്തുടരെ മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുന്നത്. അതിനും പുറമെയാണ് ഇപ്പോളത്തെ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം. ഐക്യരാഷ്ട്ര സംഘടനയും ഉത്തരകൊറിയക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.
അമേരിക്കക്കോ സഖ്യകക്ഷികള്‍ക്കോ ഉത്തരകൊറിയയുടെ ഭാഗത്തു നിന്നും ഏതെങ്കിലും വിധത്തിലുള്ള ഭീഷണിയുണ്ടായാല്‍ സൈനിക പ്രതികരണം നടത്തുമെന്നു തന്നെയാണ് പെന്റഗണ്‍ മേധാവി ജെയിംസ് മാറ്റിസ് അറിയിച്ചിരിക്കുന്നത്.












Click it and Unblock the Notifications