കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ
For Daily Alerts
Oneindia App Download

പട്ടി ഇറച്ചി കഴിക്കാന്‍ ഇനിയെന്ത് ചെയ്യും?

• By Soorya Chandran
Google Oneindia Malayalam News

സിയോള്‍: പട്ടിയിറച്ചി എന്ന് കേള്‍ക്കുമ്പോള്‍ നമ്മള്‍ മലയാളികള്‍ 'അയ്യേ' എന്ന് പറയുമായിരിക്കും. എന്നാല്‍ ലോകത്തിന്റെ പല ഭാഗത്തും ഏറ്റവും മികച്ച ഇറച്ചിയായി പരിഗണിക്കുന്നത് പട്ടിയിറച്ചിയെ ആണ്. എന്തിന് നമ്മുടെ നാഗാലാന്‍ഡിലും മണിപ്പൂരിലും എല്ലാം പട്ടിയിറച്ചിക്ക് നല്ല ഡിമാന്റ് ആണ്.

ദക്ഷിണ കൊറിയയാണ് പട്ടിയിറച്ചിപ്രേമത്തില്‍ മുന്‍പന്തിയില്‍ ഉള്ളവര്‍. എന്നാല്‍ ഇപ്പോള്‍ അവിടെ പട്ടിയിറച്ചിയോടുള്ള പ്രിയം കുറയുകയാണെന്നാണ് റിപ്പോര്‍ട്ട്. പട്ടിയിറച്ചി വിഭവങ്ങള്‍ക്ക് പേരുകേട്ട സിയോളിലെ പ്രസിദ്ധമായ ഒരു റസ്റ്റോറന്റ് കൂടി അടച്ചുപൂട്ടിയിരിക്കുകയാണ് ഇപ്പോള്‍.

Dog Meat

നമ്മുടെ സംസ്ഥാനത്ത് തെരുവ് പട്ടി ശല്യം രൂക്ഷമായപ്പോള്‍ വി ശിവന്‍കുട്ടി എംഎല്‍എ മുന്നോട്ട് വച്ച ഒരു നിര്‍ദ്ദേശമാണ് തെരുവ് പട്ടികളെ ഇറച്ചിയാക്കി സംസ്‌കരിച്ച് കയറ്റി അയക്കാമെന്നത്. എന്നാല്‍ അത് പോലും ഇനി നടക്കാന്‍ സാധ്യതയില്ലെന്നാണ് പറയുന്നത്!!!

ഡെയ്‌ഗ്യോ എന്ന റസ്‌റ്റോറന്റ് ആണ് സിയോളില്‍ അവസാനമായി അടച്ചത്. 33 വര്‍ഷമായി സിയോളുകാര്‍ക്ക് രുചികരമായ പട്ടിയിറച്ചി വിളമ്പിയിരുന്നവരായിരുന്നു ഇവര്‍. എന്നാല്‍ പുത്തന്‍ തലമുറക്ക് ഇത്തരം വിഭവങ്ങളോട് തീരെ താത്പര്യമില്ലത്രെ...

ടിവി ഷോകളാണ് പട്ടിയിറച്ചിയെ പ്രതികൂലമായി ബാധിച്ചത് എന്നാണ് പറയുന്നത്. ഒമനത്തമുള്ള നായക്കുട്ടികളേയും നായയും മനുഷ്യനും തമ്മിലുള്ള സ്‌നേഹബന്ധവും ഒക്കെ കണ്ട് തുടങ്ങിയപ്പോള്‍ കുട്ടികളാരും പട്ടിയിറച്ചി കഴിക്കാന്‍ തയ്യാറാകുന്നില്ലത്രെ. ആയിരത്തി അഞ്ഞൂറോളം ഹോട്ടലുകളില്‍ പട്ടിയിറച്ചി വിളമ്പിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ വെറും 800 ഹോട്ടലുകള്‍ മാത്രമാണ് പട്ടിയിറച്ചി വിഭവങ്ങള്‍ വില്‍ക്കുന്നത്.

നാഗലാന്റിലെ പട്ടിയിറച്ചി വിശേഷങ്ങളും പ്രസിദ്ധമാണ്. ഇതേ കുറിച്ച് കൊഹിമയിലെ മാതൃഭൂമി ലേഖകനായ വിടി സന്തോഷ് വിശദമായി എഴുതിയിട്ടുണ്ട്. നാഗക്കാര്‍ക്ക് പട്ടിയിറച്ചി മാത്രമല്ല, പുഴുവും തവളയും വെട്ടിലും എല്ലാം പ്രിയ ഭക്ഷണമാണ്.

Post by VT Santhosh.

English summary
Seoul’s most famous dog meat restaurant has closed, because of less demand.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X