• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ലോകത്തെ നടുക്കിയ 9/11 ഭീകരാക്രമണത്തിന് 19 വയസ്; സ്മരണയോടെ ന്യൂയോര്‍ക്ക്

ന്യൂയോര്‍ക്ക്: 2001 സെപ്തംബര്‍ 11 നായിരുന്നു യുഎസില്‍ അല്‍ ഖായിദ ഭീകരരുടെ ആക്രമണം. ന്യൂയോര്‍ക്ക് നഗരത്തിലെ വേള്‍ഡ് ട്രേഡ് സെന്റര്‍, പ്രതിരോധ വകുപ്പ് ആസ്ഥാനം ഉള്‍പ്പെടെയുള്ളിടങ്ങൡ ഭീകരാക്രമണം നടത്തി. വേള്‍ഡ് ട്രേഡ് സെന്ററിന്റെ രണ്ട് ടവറുകള്‍ ഭീകരാക്രമണത്തില്‍ തകര്‍ത്തു. പത്തൊമ്പത് വര്‍ഷം പിന്നിട്ടിരിക്കുന്നു. 3000 പേര്‍ക്കായിരുന്നു ജീവന്‍ നഷ്ടപ്പെട്ടത്. 10000ത്തോളം പേര്‍ അര്‍ബുദരോഗികള്‍ ആയെന്നാണ് റിപ്പോര്‍ട്ട്. അന്നത്തെ ഭീകരാക്രമത്തിലെ വിഷലിപ്തമായ വായു ശ്വസിച്ചായിരുന്നു പലരും രോഗത്തിന് കീഴടങ്ങിയത്.

''നിങ്ങളുടെ വീടാണ് പൊളിച്ചതെങ്കിലോ?'' നടി കങ്കണ റണാവത്തിന് പിന്തുണയുമായി അഹാന കൃഷ്ണ

ഇരട്ട ടവറുകളിലേക്ക് ഇടിച്ചു കയറ്റി

ഇരട്ട ടവറുകളിലേക്ക് ഇടിച്ചു കയറ്റി

അല്‍ ഖയിദ ഭീകരര്‍ അമേരിക്കയുടെ നാല് യാത്ര വിമാനങ്ങള്‍ റാഞ്ചുകയായിരുന്നു. ഇതില്‍ രണ്ടെണ്ണം വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ടവറുകളിലേക്ക് ഇടിച്ചു കയറ്റി. ഇതോടെ ഇരുടവറുകളും നിലം പൊത്തുകയായിരുന്നു. മൂന്നാമത്തെ വിമാനം പെന്റഗണ്‍ ആസ്ഥാനമന്ദിരത്തിലേക്ക് ഇടിച്ചിറക്കി. എന്നാല്‍ നാലാമത്തെ വിമാനം പെന്‍സില്‍ വാനിയയിലെ സോമര്‍സെറ്റ് കൗണ്ടിയിലുള്ള പാടശേഖരത്തേക്ക് തകര്‍ന്നു വീഴുകയായിരുന്നു.

9/11 മെമ്മോറിയല്‍ ആന്റ് മ്യൂസിയം

9/11 മെമ്മോറിയല്‍ ആന്റ് മ്യൂസിയം

'പത്തൊമ്പത് വര്‍ഷം മുമ്പായിരുന്നു അത് നീലാകാശത്തിന് കീഴില്‍, ഞങ്ങളുടെ ജീവിതത്തിനെ തന്നെ മാറ്റി മറിച്ച 102 മിനിറ്റുകള്‍. സെപ്തംബര്‍ 11 വെള്ളിയാഴ്ച്ച 2001 ലെ ഭീകരാക്രമണത്തിന്റെ പത്തൊമ്പതാം വാര്‍ഷികത്തിന്റെ സ്മരണയില്‍ ഞങ്ങളൊടൊപ്പം ചേരാന്‍ നിങ്ങളോടെും അഭ്യര്‍ത്ഥിക്കുകയാണ്.' 9/11 മെമ്മോറിയല്‍ ആന്റ് മ്യൂസിയം ഇന്ന് ട്വിറ്ററില്‍ കുറിച്ചു.

 നാശനഷ്ടങ്ങള്‍

നാശനഷ്ടങ്ങള്‍

ലോകത്തെ ഞെട്ടിച്ച ഈ ഭീകരാക്രമണത്തിന്റെ നാശനഷ്ടങ്ങള്‍ ഇന്നും അവ്യക്തമായി തുടരുകയാണ്. 265 വിമാന യാത്രക്കാരും, വേള്‍ഡ് ട്രേഡ് സെന്ററിലെ 2595 പേരും, പെന്റഗണില്‍ 125 പേരും കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. ഇതിന് പുറമേ വിമാനം ഇടിച്ചു കയറ്റിയതിന്റെ ആഘാതത്തില്‍ വേള്‍ഡ് ട്രേഡ് സെന്ററിന്റെ അഞ്ച് കെട്ടിടങ്ങള്‍ക്ക് കൂടി പരിക്കേറ്റിരുന്നു. മാന്‍ഹള്‍ട്ടന്‍ ദ്വീപിലെ കെട്ടിങ്ങള്‍ക്കും ഭൂഗര്‍ഭ സ്റ്റേഷനുകള്‍ക്കും നാശനഷ്ടമുണ്ടായി, വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ തകര്‍ന്നതുള്‍പ്പെടെ വലിയ നാശനഷ്ടമായിരുന്നു കണക്കാക്കിയത്.

ഉത്തരവാദിത്തം

ഉത്തരവാദിത്തം

ഭീകരാക്രമണത്തെ തുടര്‍ന്നുണ്ടായ കെട്ടിടാവശിഷ്ടങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്തത് 2002 മെയിലായിരുന്നു. ഭീകരാക്രമണത്തിന് പിന്നില്‍ അല്‍ ഖയിദ ആയിരിക്കാമെന്ന് ഉടന്‍ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ തുടക്കത്തില്‍ ഒസാമ ബിന്‍ലാദന്‍ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നില്ല. താലിബാന്‍ ഭരണകൂടവും ഭീകരാക്രമണത്തിന്റെ പങ്ക് തള്ളികളയുകയായിരുന്നു. എന്നാല്‍ ഭീകരാക്രമണത്തിന് പിന്നില്‍ അല്‍ഖയ്ദ തന്നെയാണെന്നാണ് അമേരിക്കയുടെ വിശ്വാസം.

cmsvideo
  8,000 jumbo jets needed to deliver doses globally, says IATA | Oneindia Malayalam
  9/11 കമ്മീഷന്‍

  9/11 കമ്മീഷന്‍

  9/11 കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം 26 പേരാണ് ഭീകരാക്രമണം നടത്തുന്നതിനായി അമേരിക്കയിലേക്ക് പ്രവേശിച്ചത്. ഇതില്‍ 19 പേര്‍ ചേര്‍ന്ന് ഭീകരാക്രമണം നടത്തുകയായിരുന്നു. ചരിത്രത്തില്‍ ഈ ഭീകരാക്രമണം 9/11 എന്നാണ് അറിയപ്പെടുന്നത്. തിയ്യതി രേഖപ്പെടുത്താന്‍ അമേരിക്കയില്‍ നിലവിലുള്ള ശൈലിയാണിത്.

  കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകൾ മാറ്റണമെന്ന് സർവ്വകക്ഷിയോഗം, തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും

  തോമസ് ഐസകിന് ശേഷം മന്ത്രി ഇപി ജയരാജന് കൊവിഡ്! പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി

  പുതിയ വിദ്യാഭ്യാസ നയം; പഠനം ക്ലാസ് മുറിയുടെ ചുവരുകൾക്കുള്ളിൽ ഒതുക്കരുതെന്ന് പ്രധാനമന്ത്രി

  English summary
  New York marks 19 th anniversary of 9/11 Terror attack
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X