അത് 'സെക്സിസം'... 20 കാരിയോട് തോറ്റ സെറീന അമ്പയര്‍ക്കെതിരെ ആഞ്ഞടിക്കുന്നു; കള്ളനെന്ന് വിളിച്ചപ്പോൾ
വാഷിങ്ടണ്‍: യുഎസ് ഓപ്പണ്‍ ഫൈനലില്‍ ഇത്തവണ സെറീന വില്യംസ് അടിയറവ് പറഞ്ഞത് 20 കാരിയായ ജാപ്പനീസ് താരത്തോടായിരുന്നു. കളി തോറ്റപ്പോള്‍ അമ്പയര്‍ക്ക് കൈകൊടുക്കാന്‍ പോലും വിസമ്മതിച്ചായിരുന്നു സെറീന കളംവിട്ടത്. സെറീനയില്‍ നിന്ന് ഇതുവരെ കാണാത്ത പ്രകടനങ്ങള്‍ക്കും ആര്‍തര്‍ ആഷെ ടെന്നീസ് കോര്‍ട്ട് സാക്ഷ്യം വഹിച്ചു.
അമ്പയര്‍ക്കെതിരെ ആയിരുന്നു സെറീനയുടെ 'പോര്'. തന്റെ പോയന്റ് അനാവശ്യമായി അമ്പയര്‍ വെട്ടിക്കുറച്ചു എന്നാണ് സെറീനയുടെ ആരോപണം. അമ്പയര്‍ കാണിച്ചത് 'സെക്സിസം' അല്ലാതെ മറ്റൊന്നും അല്ലെന്നും സെറീന ആഞ്ഞടിച്ചു.
നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു നവോമി ഒസാക്ക സെറീനയെ ഫൈനലില്‍ അട്ടിമറിച്ചത്. എന്തുകൊണ്ട് സെറീന ' ആ നടപടിയെ' സെക്സിസം എന്ന് വിളിച്ചു?

രണ്ടാം സെറ്റില്‍
ആദ്യ സെറ്റ് സെറീന പരാജയപ്പെട്ടത് 6-2 ന് ആയിരുന്നു. രണ്ടാം സെറ്റില്‍ തിരിച്ചുവരവിനുള്ള സൂചനകള്‍ നല്‍കുന്നതായിരുന്നു പ്രകടനം. എന്നാല്‍ അതും 6-4 ന് പരാജയപ്പെടുകയായിരുന്നു. അതിനിടെ ആയിരുന്നു സെറീനയുടെ ഞെട്ടിപ്പിക്കുന്ന 'പ്രകടനം'.

കള്ളനെന്നും നുണയനെന്നും...
മത്സരത്തിനിടെ സെറീന വില്യംസ് അമ്പയറെ കള്ളന് എന്നും നുണയനെന്നും വിളിച്ചു. കോച്ചിങ് വയലേഷന്റെ പേരില്‍ സെറീനയ്ക്കെതിരെ അമ്പയര്‍ പോയന്റ് വെട്ടിക്കുറയ്ക്കല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിച്ചു. ഇതോടെ സെറീന വീണ്ടും പൊട്ടിത്തെറിയ്ക്കുകയായിരുന്നു.

സെക്സിസം തന്നെ
കള്ളന് എന്ന് വിളിച്ചതിന്റെ പേരില്‍ തന്റെ പോയന്റ് വെട്ടിക്കുറച്ച നടപടി തികച്ചും 'സെക്സിസം' ആണെന്നാണ് സെറീന ആഞ്ഞടിച്ചത്. പുരുഷ താരങ്ങളാണ് ഇങ്ങനെ പറഞ്ഞിരുന്നതെങ്കില്‍ ഒരു നടപടിയും സ്വീകരിക്കില്ലായിരുന്നു എന്നും സെറീന ആക്ഷേപിക്കുന്നുണ്ട്. പുരുഷ താരങ്ങള്‍ ഇതിലും മോശമായ വാക്കുകള്‍ അമ്പയര്‍മാര്‍ക്കെതിരെ ഉപയോഗിക്കുന്നത് താന്‍ കേട്ടിട്ടുണ്ട് എന്നും അവര്‍ പറഞ്ഞു.

സ്ത്രീകള്‍ക്ക് വേണ്ടി
താന്‍ പോരാടുന്നത് സ്ത്രീകള്‍ക്ക് വേണ്ടിയാണ്. സ്ത്രീ സമത്വത്തിന് വേണ്ടിയാണ്. അത് എല്ലാ കാര്യത്തിലും അങ്ങനെ തന്നെ വേണം എന്നാണ് സെറീന പറയുന്നത്. തന്റെ പോരാട്ടം തുടരും എന്നും സെറീന വ്യക്തമാക്കി.

കളിക്കിടെ കോച്ചിങ്?
മത്സരം നടന്നുകൊണ്ടിരിക്കെ സെറീനയുടെ പരിശീലകന് സെറീനയെ നോക്കി ഒരു ആംഗ്യം കാണിച്ചു. ഇതാണ് കോച്ചിങ് വയലേഷന്‍ ആയി അമ്പയര്‍ കണ്ടത്. എന്നാല്‍ ആരേയും ചതിച്ചുകൊണ്ട് ഒരു കളിയും ജയിക്കേണ്ടതില്ലെന്നായിരുന്നു സെറീന പറഞ്ഞത്. കോച്ചിങ് വയലേഷന്‍ ആരോപിച്ച അമ്പയര്‍ മാപ്പ് പറയണം എന്നും അവര്‍ ആവശ്യപ്പെട്ടു.

റാക്കറ്റിനോടും കലി
കോച്ചിങ് വയലേഷന്‍ ചൂണ്ടിക്കാണിച്ചതിന് പിറകെ ആയിരുന്നു സെറീന വില്യംസ് തന്റെ റാക്കറ്റ് ദേഷ്യത്താല്‍ ആഞ്ഞടിച്ചത്. ഇതും ചട്ടലംഘനമായി അമ്പയര്‍ ചൂണ്ടിക്കാട്ടി. ഇതോടെ സെറീന ശരിക്കും ചുടാവുകയായിരുന്നു. അമ്പയറുടെ അടുത്തേക്ക് നടന്നടുത്ത് ശരിക്കും പൊട്ടിത്തെറിച്ചു.

ചരിത്ര താരം
ലോക ഒന്നാം നമ്പര്‍ താരമാണ് സെറീന. പ്രസവത്തിന് ശേഷം അവര്‍ വീണ്ടും ടെന്നീസ് കോര്‍ട്ടില്‍ തിരിച്ചെത്തുകയായിരുന്നു. മത്സര ശേഷം നടന്ന സമ്മാനദാന ചടങ്ങില്‍ സെറീന എതിരാളിയെ ഏറെ പ്രശംസിക്കുകയും ചെയ്തു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications