കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അത് 'സെക്‌സിസം'... 20 കാരിയോട് തോറ്റ സെറീന അമ്പയര്‍ക്കെതിരെ ആഞ്ഞടിക്കുന്നു; കള്ളനെന്ന് വിളിച്ചപ്പോൾ

  • By Desk
Google Oneindia Malayalam News

വാഷിങ്ടണ്‍: യുഎസ് ഓപ്പണ്‍ ഫൈനലില്‍ ഇത്തവണ സെറീന വില്യംസ് അടിയറവ് പറഞ്ഞത് 20 കാരിയായ ജാപ്പനീസ് താരത്തോടായിരുന്നു. കളി തോറ്റപ്പോള്‍ അമ്പയര്‍ക്ക് കൈകൊടുക്കാന്‍ പോലും വിസമ്മതിച്ചായിരുന്നു സെറീന കളംവിട്ടത്. സെറീനയില്‍ നിന്ന് ഇതുവരെ കാണാത്ത പ്രകടനങ്ങള്‍ക്കും ആര്‍തര്‍ ആഷെ ടെന്നീസ് കോര്‍ട്ട് സാക്ഷ്യം വഹിച്ചു.

അമ്പയര്‍ക്കെതിരെ ആയിരുന്നു സെറീനയുടെ 'പോര്'. തന്റെ പോയന്റ് അനാവശ്യമായി അമ്പയര്‍ വെട്ടിക്കുറച്ചു എന്നാണ് സെറീനയുടെ ആരോപണം. അമ്പയര്‍ കാണിച്ചത് 'സെക്‌സിസം' അല്ലാതെ മറ്റൊന്നും അല്ലെന്നും സെറീന ആഞ്ഞടിച്ചു.

നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു നവോമി ഒസാക്ക സെറീനയെ ഫൈനലില്‍ അട്ടിമറിച്ചത്. എന്തുകൊണ്ട് സെറീന ' ആ നടപടിയെ' സെക്‌സിസം എന്ന് വിളിച്ചു?

രണ്ടാം സെറ്റില്‍

രണ്ടാം സെറ്റില്‍

ആദ്യ സെറ്റ് സെറീന പരാജയപ്പെട്ടത് 6-2 ന് ആയിരുന്നു. രണ്ടാം സെറ്റില്‍ തിരിച്ചുവരവിനുള്ള സൂചനകള്‍ നല്‍കുന്നതായിരുന്നു പ്രകടനം. എന്നാല്‍ അതും 6-4 ന് പരാജയപ്പെടുകയായിരുന്നു. അതിനിടെ ആയിരുന്നു സെറീനയുടെ ഞെട്ടിപ്പിക്കുന്ന 'പ്രകടനം'.

കള്ളനെന്നും നുണയനെന്നും...

കള്ളനെന്നും നുണയനെന്നും...

മത്സരത്തിനിടെ സെറീന വില്യംസ് അമ്പയറെ കള്ളന്‍ എന്നും നുണയനെന്നും വിളിച്ചു. കോച്ചിങ് വയലേഷന്റെ പേരില്‍ സെറീനയ്‌ക്കെതിരെ അമ്പയര്‍ പോയന്റ് വെട്ടിക്കുറയ്ക്കല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിച്ചു. ഇതോടെ സെറീന വീണ്ടും പൊട്ടിത്തെറിയ്ക്കുകയായിരുന്നു.

സെക്‌സിസം തന്നെ

സെക്‌സിസം തന്നെ

കള്ളന്‍ എന്ന് വിളിച്ചതിന്റെ പേരില്‍ തന്റെ പോയന്റ് വെട്ടിക്കുറച്ച നടപടി തികച്ചും 'സെക്‌സിസം' ആണെന്നാണ് സെറീന ആഞ്ഞടിച്ചത്. പുരുഷ താരങ്ങളാണ് ഇങ്ങനെ പറഞ്ഞിരുന്നതെങ്കില്‍ ഒരു നടപടിയും സ്വീകരിക്കില്ലായിരുന്നു എന്നും സെറീന ആക്ഷേപിക്കുന്നുണ്ട്. പുരുഷ താരങ്ങള്‍ ഇതിലും മോശമായ വാക്കുകള്‍ അമ്പയര്‍മാര്‍ക്കെതിരെ ഉപയോഗിക്കുന്നത് താന്‍ കേട്ടിട്ടുണ്ട് എന്നും അവര്‍ പറഞ്ഞു.

സ്ത്രീകള്‍ക്ക് വേണ്ടി

സ്ത്രീകള്‍ക്ക് വേണ്ടി

താന്‍ പോരാടുന്നത് സ്ത്രീകള്‍ക്ക് വേണ്ടിയാണ്. സ്ത്രീ സമത്വത്തിന് വേണ്ടിയാണ്. അത് എല്ലാ കാര്യത്തിലും അങ്ങനെ തന്നെ വേണം എന്നാണ് സെറീന പറയുന്നത്. തന്റെ പോരാട്ടം തുടരും എന്നും സെറീന വ്യക്തമാക്കി.

കളിക്കിടെ കോച്ചിങ്?

കളിക്കിടെ കോച്ചിങ്?

മത്സരം നടന്നുകൊണ്ടിരിക്കെ സെറീനയുടെ പരിശീലകന്‍ സെറീനയെ നോക്കി ഒരു ആംഗ്യം കാണിച്ചു. ഇതാണ് കോച്ചിങ് വയലേഷന്‍ ആയി അമ്പയര്‍ കണ്ടത്. എന്നാല്‍ ആരേയും ചതിച്ചുകൊണ്ട് ഒരു കളിയും ജയിക്കേണ്ടതില്ലെന്നായിരുന്നു സെറീന പറഞ്ഞത്. കോച്ചിങ് വയലേഷന്‍ ആരോപിച്ച അമ്പയര്‍ മാപ്പ് പറയണം എന്നും അവര്‍ ആവശ്യപ്പെട്ടു.

റാക്കറ്റിനോടും കലി

റാക്കറ്റിനോടും കലി

കോച്ചിങ് വയലേഷന്‍ ചൂണ്ടിക്കാണിച്ചതിന് പിറകെ ആയിരുന്നു സെറീന വില്യംസ് തന്റെ റാക്കറ്റ് ദേഷ്യത്താല്‍ ആഞ്ഞടിച്ചത്. ഇതും ചട്ടലംഘനമായി അമ്പയര്‍ ചൂണ്ടിക്കാട്ടി. ഇതോടെ സെറീന ശരിക്കും ചുടാവുകയായിരുന്നു. അമ്പയറുടെ അടുത്തേക്ക് നടന്നടുത്ത് ശരിക്കും പൊട്ടിത്തെറിച്ചു.

ചരിത്ര താരം

ചരിത്ര താരം

ലോക ഒന്നാം നമ്പര്‍ താരമാണ് സെറീന. പ്രസവത്തിന് ശേഷം അവര്‍ വീണ്ടും ടെന്നീസ് കോര്‍ട്ടില്‍ തിരിച്ചെത്തുകയായിരുന്നു. മത്സര ശേഷം നടന്ന സമ്മാനദാന ചടങ്ങില്‍ സെറീന എതിരാളിയെ ഏറെ പ്രശംസിക്കുകയും ചെയ്തു.

English summary
Serena Williams accused the umpire of sexism in docking her a game in the US Open final and said she had not been cheating.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X