പിറക്കാനിരിക്കുന്ന കുഞ്ഞിന് വംശീയാധിക്ഷേപം; ടെന്നീസ് താരത്തില്‍ സെറീനയുടെ മറുപടി
ന്യൂയോര്‍ക്ക്: ടെന്നീസ് താരം സെറീന വില്യംസ് ഗര്‍ഭിണിയാണെന്നും കളിക്കളത്തില്‍ നിന്നും തത്കാലം മാറിനില്ക്കുകയാണെന്നുമുള്ള വാര്‍ത്ത കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ സെറീനയ്ക്ക് ആശംസയുമായി ഒട്ടേറെ പേര് രംഗത്തെത്തി. അതേസമയം, സെറീനയുടെ പിറക്കാനിരിക്കുന്ന കുഞ്ഞിനെ വംശീയമായി അധിക്ഷേപിച്ചാണ് മുന്‍ റൊമാനിയന്‍ ടെന്നീസ് താരം ഇല്ലിയ നസ്താസെ ഇതിനോട് പ്രതികരിച്ചത്.
ചോക്ക്ളേറ്റ് പാലുമായി ചേര്‍ന്ന രീതിയിലുള്ള എന്ത് നിറമാണ് കുട്ടിയുടേതെന്ന് നമുക്ക് കാത്തിരുന്ന് കാണാമെന്നായിരുന്നു ഇല്ലിയ നസ്താസെയുടെ പ്രസ്താവന. ഇല്ലിയയുടെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം ഉയരവെ സെറീന തന്നെ നേടിട്ട് ചുട്ട മറുപടിയുമായി രംഗത്തെത്തി.

ജനിക്കാന്‍ പോകുന്ന കുഞ്ഞിനു നേരെ പോലും വംശീയ അധിക്ഷേപം നടത്തുന്ന നസ്താസെയെപ്പോലുള്ളവരുള്ള സമൂഹത്തിലാണ് നമ്മള് ജീവിക്കുന്നതെന്ന യാഥാര്‍ഥ്യം എന്നെ നിരാശപ്പെടുത്തുവെന്ന് സെറീന ഇന്‍സ്റ്റാഗ്രാമില്‍ പറയുന്നു. ഒരുപാട് പ്രതിബന്ധങ്ങള്‍ നമ്മള് മറികടന്നിട്ടുണ്ടെങ്കിലും ഇനിയുമൊരുപാടുണ്ടെന്ന് ഇത് തെളിയിക്കുന്നതായി സെറീന പറഞ്ഞു.
മായ ഏഞ്ചലോയുടെ കവിതയിലെ 'നിങ്ങള്‍ നിങ്ങളുടെ വാക്ക് കൊണ്ട് എനിക്ക് നേരെ വെടിയുതിര്‍ക്കും, നിങ്ങള്‍ നിങ്ങളുടെ വെറുപ്പ് കൊണ്ട് എന്നെ കൊല്ലാന്‍ നോക്കും പക്ഷെ കാറ്റിനെ പോലെ വീണ്ടും ഞാന്‍ ഉയിര്ത്തെഴുനേല്ക്കു'മെന്ന വരികള്‍ കടമെടുത്ത് കൊണ്ടാണ് സെറീന തന്റെ പ്രതിഷേധക്കുറിപ്പ് അവസാനിപ്പിക്കുന്നത്.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications