സെറീനയ്ക്ക് കണ്‍മണി പെണ്‍മണി; ഇനി അമ്മ വേഷം, തിരിച്ചു വരവ് ഉടന്‍?
ന്യൂയോര്‍ക്ക്: മുന്‍ ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസ് അമ്മയായി. സെറീനയ്ക്കും പങ്കാളി റെഡിറ്റ് സഹ സ്ഥാപകന്‍ അലക്‌സിസ് ഒഹാനിയനും പെണ്‍ കുഞ്ഞാണ് പിറന്നിരിക്കുന്നത്. സെറീനയുടെ കോച്ചാണ് വാര്‍ത്ത പുറത്തു വിട്ടത്.
അമ്മയ്ക്കും കുഞ്ഞിനും ആശംസകളറിയിച്ച കോച്ച് സെറീന ഉടന്‍ കളിക്കളത്തില്‍ തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നതായും ട്വിറ്ററില്‍ കുറിച്ചു. സെറീന പെണ്‍കുഞ്ഞിന്് ജന്മം നല്‍കിയ വിവരം സഹോദരി വീനസ് വില്യംസും സ്ഥിരീകരിച്ചിട്ടുണ്ട്.

സെറീനയ്ക്കും ഒഹാനിയനും സമൂഹമാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹമാണ്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിയ ശേഷമാണ് താന്‍ ഗര്‍ഭിണിയാണെ്ന്ന കാര്യം സെറീന വെളിപ്പെടുത്തിയത്. രണ്ട്മാസം ഗര്‍ഭിണിയായിരിക്കെയാണ് സെറീന സഹോദരി വീനസിനെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സ്വന്തമാക്കിയത്.
ഏപ്രിലില്‍ സ്‌നാപ് ചാറ്റില്‍ മഞ്ഞ നിറത്തിലുളള വണ്‍പീസ് നീന്തല്‍ വസ്ത്രം ധരിച്ചു നില്‍ക്കുന്ന തന്റെ സെല്‍ഫിക്കു താഴെ 20 വീക്ക്‌സ് എന്ന്് പോസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് 35കാരിയായ സെറീന ഒഹാനിയനുമായുള്ള ബന്ധം വെളിപ്പെടുത്തിയത്.












Click it and Unblock the Notifications