അഗ്യൂറോയുടെ ഹെയര്‍കട്ട്; വിദ്യാര്‍ഥിയെ സ്കൂളില്‍ നിന്നും പുറത്താക്കി
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍ താരം സെര്‍ജിയോ അഗ്യൂറോയെ അനുകരിച്ച് ഹെയര്‍ കട്ട് ചെയ്ത പതിനൊന്നുകാരനായ വിദ്യാര്‍ഥിയെ സ്കൂളില്‍ നിന്നും പുറത്താക്കി. ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ആഷ്ലി സ്പോര്‍ട്സ് കോളേജിലെ വിദ്യാര്‍ഥിയായ ഗാരി ജൂനിയര്‍ ആണ് സ്കൂളില്‍ നിന്നും പുറത്താക്കപ്പെട്ടത്. വിദ്യാര്‍ഥിയുടെ ഷൂ സ്കൂള്‍ നിലവാരത്തിലുള്ളതല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
പുതിയ സ്കൂളില്‍ ആദ്യത്തെ ദിവസം വളരെ സന്തോഷത്തോടെയായിരുന്നു ഗാരി ഹില്ലിന്റെ മകന് ഗാരി ജൂനിയര്‍ എത്തിയത്. എന്നാല്‍, ഹെയര്‍കട്ട് ശ്രദ്ധയില്‍പ്പെട്ടതോടെ ക്ലാസ് ടീച്ചര്‍ ഗാരിയെ അടുത്തുവിളിച്ചു ഇത് സ്കൂള്‍ നിയമത്തിന് എതിരാണെന്ന് പറഞ്ഞു. സ്വയം നാണം കെടുത്തുകയാണോയെന്ന് ടീച്ചര്‍ വിദ്യാര്‍ഥിയോട് ചോദിക്കുകയും ചെയ്തു.

ക്ലാസ് ടീച്ചര്‍ വിദ്യാര്‍ഥിയെ സ്റ്റാഫ് റൂമിലെത്തിച്ച് കളിയാക്കിയതായും കുട്ടിയുടെ പിതാവ് പിന്നീട് പറഞ്ഞു. സ്റ്റാഫ് റൂമില്‍വെച്ച് കുട്ടിയുടെ അമ്മയെയും അച്ഛനെയും പ്രിന്‍സിപ്പല്‍ വളിച്ചുവരുത്തി. വിദ്യാര്‍ഥിയുടെ ഹെയര്‍ സ്റ്റൈലും ഷൂസും മാറ്റാതെ സ്കൂളില്‍ പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ നിര്‍ദ്ദേശം.
വിദ്യാര്‍ഥിയുമായി വീട്ടിലേക്ക് മടങ്ങിയ പിതാവ് ഉച്ചയോടെ ഹെയര്‍സ്റ്റൈല്‍ മാറ്റി പുതിയ ഷൂസും ധരിപ്പിച്ച് മകനെ സ്കൂളിലേക്ക് തിരിച്ചയക്കുകയായിരുന്നു. സ്കൂള്‍ അധികൃതരുടെ ഇത്തരം നിയമങ്ങള്‍ അമ്പരപ്പിക്കുന്നതാണെന്ന് പിതാവ് പറഞ്ഞു. വിലകൂടിയ ഷൂസ് തന്നെയാണ് മകന് ധരിച്ചത്. എന്നാല്‍, മകന് അവഹേളിക്കപ്പെടുകയാണ് ഉണ്ടായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications