കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫലസ്തീനെ തള്ളി ഇസ്രായേലിന് പ്രശംസ; സൗദി സീരിയല്‍ വിവാദത്തില്‍, ഉയരുന്നത് വന്‍ വിമര്‍ശനം

Google Oneindia Malayalam News

ഒരു ടെലിവിഷന്‍ സീരിയല്‍ ഇസ്രായേലിനും ഈജിപ്തിനുമിടയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസം കാണാന്‍ കഴിഞ്ഞത്. എല്‍-നഹയ (അവസാനം) എന്ന സീരിയലാണ് ഇസ്രായേലിനും ഈജിപ്തിനുമിടയില്‍ പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയത്.

Recommended Video

cmsvideo
Serial About Saudi Isreal Relation In Controversy | Oneindia Malayalam

സയന്‍സ് ഫിക്ഷന്‍ സീരിയലായാ എല്‍-നഹയയിലെ ആദ്യ എപ്പിസോഡില്‍ ഒരു ടീച്ചര്‍ ഇസ്രഈലിന്റെ തകര്‍ച്ചയെ പറ്റിയുള്ള ചരിത്രം പറയുന്ന ഭാഗമാണ് വിവാദമായത്. '1948 ല്‍ ഇസ്രായേല്‍ സ്ഥാപിതമായി 100 വര്‍ഷങ്ങള്‍ പിന്നിടുന്നതിനു മുമ്പേ യഹൂദര്‍ അവര്‍ വന്ന യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് തിരിച്ചു പോയി എന്നായിരുന്നു 'ജെറുസലേമിനെ സ്വതന്ത്രമാക്കാനുള്ള യുദ്ധം' എന്ന ആദ്യഭാഗത്തില്‍ പറഞ്ഞത്.

സീരിയലില്‍

സീരിയലില്‍

എന്നാല്‍ പശ്ചിമേഷ്യ ഉള്‍പ്പടേയുള്ള രാജ്യങ്ങളില്‍ നിന്നും ഇസ്രായേലില്‍ എത്തിയ യഹുദന്‍മാരെ കുറിച്ച് സീരിയലില്‍ പരമാര്‍ശിച്ചിരുന്നില്ല. സീരിയലന്‍ സംപ്രേക്ഷണം വലിയ തോതിലുള്ള എതിര്‍പ്പായിരുന്നു ഇസ്രായേലിന്‍റെ ഭാഗത്ത് നിന്നും ഉയര്‍ന്ന് വന്നത്. സീരിയല്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ പറ്റില്ലെന്നായിരുന്നു ഇസ്രായേല്‍ വിദേശ കാര്യമന്ത്രാലയം പ്രതികരിച്ചത്.

സൗദി അറേബ്യയില്‍

സൗദി അറേബ്യയില്‍

41 വര്‍ഷത്തിലേറെ പഴക്കമുള്ള ഇസ്രായേല്‍-ഈജിപ്ത് സമാധാന ഉടമ്പടിയടക്കം ചൂണ്ടിക്കാണിച്ചായിരുന്നു ഇസ്രായേല്‍ വിദേശകാര്യമന്ത്രാലയത്തിന്‍റെ മറുപടി. ഈ വിവാദം കത്തി നില്‍ക്കെ തന്നെയാണ് സൗദി അറേബ്യയില്‍ സംപ്രേക്ഷണം ആരംഭിച്ച മറ്റൊരു സീരിയലും ഇസ്രായേലിനെ ചൊല്ലിയുള്ള പരാമര്‍ശത്തെ തുടര്‍ന്ന് വിവാദത്തിലാവുന്നത്.

എക്‌സിറ്റ് 7

എക്‌സിറ്റ് 7

എക്‌സിറ്റ് 7 എന്ന പേരില്‍ ഇറങ്ങിയ സീരീയലിലെ എപ്പിസോഡുകളാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. സൗദിയില്‍ നടക്കുന്ന സാമൂഹി മാറ്റങ്ങളുമായി പൊരുത്തപെടാന്‍ ശ്രമിക്കുന്ന ഒരു പിതാവിലൂടെയാണ് കഥ മുന്നോട്ട് പോവുന്നത്. തന്‍റെ മകന്‍ ഒരു ഇസ്രായേലിയുമായി ഓണ്‍ലൈന്‍ ഗെയിമിലൂടെ സൗഹൃദത്തിലാവുന്നത് ഇയാള്‍ മനസ്സിലാക്കുന്നു.

രാജ്യത്തിന്റെ ശത്രു

രാജ്യത്തിന്റെ ശത്രു

ഇസ്രായേലിയുമായുള്ള ബന്ധം കുടുംബത്തില്‍ വലിയ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നു. കുടുംബത്തിലെ ചിലര്‍ ഇതില്‍ വലിയ ഇദ്ദേത്തിന്റെ അമ്മായിഅച്ഛന്‍ അതില്‍ ഒരു കുഴപ്പവും കാണുന്നില്ല. ആരൊക്കെ അംഗീകരിച്ചാലും ഇല്ലെങ്കിലും ഇസ്രഈല്‍ അവിടെ തന്നെയുണ്ട് എന്നാണ് ഇദ്ദേഹം പറയുന്നത്. ഇത് മാത്രമല്ല ഇസ്രായേലുമായി ബിസിനസിലേര്‍പ്പെടാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നതായും സൗദിയെ എപ്പോഴും കുറ്റപ്പെടുത്തുന്ന ഫലസ്തീനികളാണ് രാജ്യത്തിന്റെ ശത്രുക്കളെന്നും ഈ കഥാപാത്രം പറയുന്നു.

വിമര്‍ശനം

വിമര്‍ശനം

ഈ ഭാഗങ്ങള്‍ കഴിഞ്ഞ ആഴ്ച സംപ്രേക്ഷണം ചെയ്തതിന് പിന്നാലെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്. ഇസ്രായേലുമായി അടുക്കാനുള്ള സൗദിയുടെ ശ്രമങ്ങള്‍ക്ക് പൊതു ജനങ്ങള്‍ക്കിടയില്‍ മതിപ്പ് നേടാനുള്ള ശ്രമത്തിന്റെ ആദ്യപടിയാണിതെന്നാണ് ചിലര്‍ ഇതിനെ വിമര്‍ശിക്കുന്നത്. സൗദി സര്‍ക്കാരിന് ഉടമസ്ഥതയില്‍ പങ്കുള്ള ചാനലായ എം.ബി.എസ് ആണ് ഈ സീരിയല്‍ സംപ്രേഷണം ചെയ്യുന്നത്.

 സോണിയയുടെ കിടിലന്‍ നീക്കം, വാസ്നിക്കും കളത്തില്‍; ലക്ഷ്യം ഉപതിരഞ്ഞെടുപ്പ് തന്നെ, ഭരണം തിരികെ വേണം സോണിയയുടെ കിടിലന്‍ നീക്കം, വാസ്നിക്കും കളത്തില്‍; ലക്ഷ്യം ഉപതിരഞ്ഞെടുപ്പ് തന്നെ, ഭരണം തിരികെ വേണം

 'ഇന്ത്യയിലെ ഹിന്ദുക്കളെ യുഎഇയില്‍ അനുവദിക്കില്ലെന്ന് പറഞ്ഞാൽ ഇന്ത്യക്കാരുടെ പ്രതികരണം എന്താവും' 'ഇന്ത്യയിലെ ഹിന്ദുക്കളെ യുഎഇയില്‍ അനുവദിക്കില്ലെന്ന് പറഞ്ഞാൽ ഇന്ത്യക്കാരുടെ പ്രതികരണം എന്താവും'

 കുടിയേറ്റ തൊഴിലാളികളെ ബസുകളിൽ കൊണ്ട് പോകുന്നത് പ്രായോഗികമല്ല; എതിർപ്പുമായി 7 സംസ്ഥാനങ്ങൾ കുടിയേറ്റ തൊഴിലാളികളെ ബസുകളിൽ കൊണ്ട് പോകുന്നത് പ്രായോഗികമല്ല; എതിർപ്പുമായി 7 സംസ്ഥാനങ്ങൾ

English summary
Serial about saudi isreal relation in controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X