കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്ഗാനില്‍ ആക്രമണ പരമ്പര; 20 സൈനികര്‍ കൊല്ലപ്പെട്ടു, പിന്നില്‍ താലിബാനും ഐ.എസ്സും

  • By Desk
Google Oneindia Malayalam News

കാബൂള്‍: അഫ്ഗാനിസ്താന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ആക്രമണങ്ങളെ തുടര്‍ന്ന് 20 സൈനികരും മൂന്ന് സിവിലിയന്‍മാരും കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ പ്രവിശ്യയായ ഫറഹിലെ ബാല ബോലക്ക് ജില്ലയിലുണ്ടായ താലിബാന്‍ ആക്രമണത്തിലാണ് 18 അഫ്ഗാന്‍ സൈനികര്‍ കൊല്ലപ്പെട്ടത്. സൈനിക ചെക്ക്‌പോയിന്റിലേക്ക് ഇരുച്ചുകയറിയ താലിബാന്‍ പോരാളികള്‍ സൈനികരെ വെടിവച്ചുകൊല്ലുകയായിരുന്നു. ഹെല്‍മന്ത് പ്രവിശ്യയിലുണ്ടായ രണ്ട് കാര്‍ ബോംബ് ആക്രമണങ്ങളിലാണ് രണ്ട് സൈനികര്‍ കൊല്ലപ്പെടുകയും ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്.

ഖത്തര്‍, സൗദി, യുഎഇ നേതാക്കള്‍ ട്രംപുമായി ചര്‍ച്ചകള്‍ നടത്തുംഖത്തര്‍, സൗദി, യുഎഇ നേതാക്കള്‍ ട്രംപുമായി ചര്‍ച്ചകള്‍ നടത്തും

ഹെല്‍മന്ത് പ്രവിശ്യയിലെ നാദ് അലി ജില്ലയിലെ സൈനിക താവളത്തിനകത്തേക്ക് ഹംവിയിലെത്തിയ താലിബാന്‍ പോരാളികള്‍ ആക്രമണം നടത്തുകയായിരുന്നു. ഇവിടെ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. ഹെല്‍മന്ത് പ്രവിശ്യാ തലസ്ഥാനമായ ലഷ്‌കര്‍ ഗാഹില്‍ പോലിസ് ആസ്ഥാനത്തിന് സമീപമാണ് രണ്ടാമത്തെ കാര്‍ ബോംബ് സ്‌ഫോടനമുണ്ടായത്. ഇവിടെ ഏഴുപേര്‍ക്ക് പരിക്കേറ്റു.

 kabul
അതിനിടെ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ അതീവ സുരക്ഷാ മേഖലയിലുണ്ടായ ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. അമേരിക്കന്‍ എംബസി ഉള്‍പ്പെടെയുള്ള നയതന്ത്രകാര്യാലയങ്ങള്‍ സ്ഥിതി ചെയ്യുന്ന ഗ്രീന്‍ സോണിനു സമീപത്താണ് സ്‌ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു. നാറ്റോ സൈനിക ആസ്ഥാനവും ഇതിനടുത്താണ്. ആക്രമണത്തില്‍ ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചും. ഇവരില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നതിനു ശേഷം താലിബാനും ഐ.എസ്സിനുമെതിരായ ആക്രമണങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ടെങ്കിലും അവരുടെ ആക്രമണങ്ങള്‍ക്ക് ശക്തി കൂടിവരുന്നതായാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. തലസ്ഥാന നഗരമായ കാബൂളിന്റെ ഹൃദയഭാഗങ്ങളില്‍ പോലും സ്‌ഫോടനം നടത്താന്‍ സാധിക്കുമാറ് ശക്തമാണ് ഇരുവിഭാഗവും എന്നാണ് അടുത്തകാലത്തുണ്ടായ ആക്രമണങ്ങള്‍ വ്യക്തമാക്കുന്നത്.

തെക്കന്‍ യമനില്‍ ഇരട്ട കാര്‍ബോംബ് സ്‌ഫോടനം; 14 മരണംതെക്കന്‍ യമനില്‍ ഇരട്ട കാര്‍ബോംബ് സ്‌ഫോടനം; 14 മരണം

ഹൃദയാഘാതം, ബോളിവുഡ് താരറാണി ശ്രീദേവി അന്തരിച്ചു... മരണം ദുബായിൽ!!ഹൃദയാഘാതം, ബോളിവുഡ് താരറാണി ശ്രീദേവി അന്തരിച്ചു... മരണം ദുബായിൽ!!

English summary
Nearly two dozen Afghan soldiers and three others have been killed in multiple attacks across the country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X