ജയിലില്‍ നിന്നിറങ്ങി എന്തുചെയ്യും; വര്‍ഷങ്ങള്‍ മുമ്പ് നല്‍കിയ ചാള്‍സ് ശോഭരാജിന്റെ അഭിമുഖം പുറത്ത്
ചാൾസ് ശോഭരാജ് ഭയത്തോടെ മാത്രം കേട്ടിരുന്ന പേര്. 19 വര്‍ഷമായി ജയിലിൽ കഴിഞ്ഞിരുന്ന ചാൾസ് ശോഭരാജ് ജയിൽ മോചിതനായിരിക്കുകയാണ്. കുപ്രസിദ്ധ കുറ്റവാളി, മനുഷ്യപ്പറ്റില്ലാതെ കൊലപാതകങ്ങൾ നടത്തിയ കൊടും ക്രിമിനൽ..ചാൾസ് ശോഭരാജിനെ മോചിപ്പിച്ച വാർത്ത ഞെട്ടലോടെ തന്നെയാണ് ആളുകൾ കേട്ടതും. എന്നാൽ ജയിലില് നിന്ന് പുറത്തുവന്ന ശേഷം താൻ എന്തുചെയ്യുമെന്ന് പറഞ്ഞിരിക്കുകയാണ് ചാൾസ് ശോഭരാജ്.
2016 ല്‍ തന്റെ ജയില്‍മോചനം ഉറപ്പായ സമയത്ത് ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ ഇമെയില്‍ അഭിമുഖത്തില്‍ ചാള്‍സ് തന്റെ ഭാവി പദ്ധതികള്‍ എന്തെല്ലാം ആയിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. പക്ഷേ വിട്ടയച്ചതിന് ശേഷം മാത്രമെ പ്രസിദ്ധീകരിക്കാവൂ എന്ന നിബന്ധനയില്‍ ആണ് ഈ അഭിമുഖം നല്‍കിയിരുന്നത്. ഇപ്പോൾ ഇയാൾ ജയിൽ മോചിതനായതിന് തൊട്ടുപിന്നാലെ അഭിമുഖം പ്രസിദ്ധീകരിച്ചിരിക്കുകയാണ്...

ജയില്‍ മോചിതനായതിന് ശേഷം തന്റെ ജീവിതം മകള്‍ക്ക് വേണ്ടി ചെലവഴിക്കുമെന്നും പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിലും എഴുത്തിലും വ്യവസായത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ആണ് ചാള്‍സ് ശോഭ് രാജ് പറയുന്നത്. ഫ്രാന്‍സിലുള്ള തന്റെ കുടുംബത്തിനടുത്തേക്കാണ് പോവുക. ജീന്‍ ചാഴ്‌സ് ഡെനിവുമായി ചേര്‍ന്നെഴുതിയ പുസ്തകം പ്രസിദ്ധീകരിക്കണം. പ്രചാരണ പരിപാടികളിലും ഡോക്യുമെന്ററി നിര്‍മാണങ്ങളിലും വ്യാപൃതനാകണം. മറ്റൊരു എഴുത്ത് തുടങ്ങിയിട്ടുണ്ട്. അത് പൂര്‍ത്തിയാക്കണം. ചാള്‍സ് പറഞ്ഞു.

പാരീസില്‍ ചാള്‍സിന് ഒരു മകളുണ്ട്. നേപ്പാളിലായിരുന്നപ്പോള്‍ തന്റെ അഭിഭാഷകന്റെ മകളെ ചാള്‍സ് വിവാഹം ചെയ്തിരുന്നു. പുണെയിലുള്ള മൂന്ന് സഹോദരിമാരെപോലെ കാണുന്ന സുഹൃത്തുക്കളെ കാണാന്‍ ആഗ്രഹിക്കുന്നുവെന്നും ചാള്‍സ് പറഞ്ഞു. മോചിതനായതിന് ശേഷമുള്ള ജീവിതത്തെ കുറിച്ച് കൂടുതലൊന്നും ചാള്‍സ് വ്യക്തമാക്കാന്‍ തയ്യാറായിട്ടില്ല. തുടര്‍ന്നുള്ള ജീവിതത്തിന് തനിക്ക് സാമ്പത്തിക പ്രതിസന്ധിയൊന്നും തന്നെയില്ലെന്നും തന്റെ ശാരീരികാരോഗ്യവും മനസികാരോഗ്യവും നല്ലരീതിയില്‍ തന്നെയാണെന്നും ചാള്‍സ് പറഞ്ഞിരുന്നു

ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറുമായുള്ള പരിചയത്തെ കുറിച്ചും 1999 ല്‍ മസൂദ് അസറിന്റെ മോചനത്തിന് വഴിവെച്ച വിമാന റാഞ്ചലിലെ ബന്ദികളെ മോചിപ്പിക്കുന്നതില്‍ താന്‍ നടത്തിയ ഇടപെടലുകളെ കുറിച്ചും ചാള്‍സ് പറയുന്നു. ഇതിന് വേണ്ടി ഭാഗമായി അന്നത്തെ വിദേശകാര്യ മന്ത്രി ജസ്വന്തി സിങ് താനുമായി ബന്ധപ്പെട്ടിരുന്നുവെന്നും. അന്ന് തന്റെ ഇടപെടലിലൂടെ ബന്ദികളെ സുരക്ഷിതരാക്കാനും ചര്‍ച്ച നടത്താന്‍ സര്‍ക്കാരിന് കൂടുതല്‍ സമയം ലഭിക്കുന്നതിനും സാധിച്ചുവെന്നും ചാള്‍സ് അഭിമുഖത്തില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ചാള്‍സിനെ നേപ്പാള്‍ ജയില്‍ മോചിതനാക്കി ഫ്രാന്‍സിലേക്ക് നാടുകടത്തിയത്. 1975ൽ ആയിരുന്നു ഇയാൾ യുഎസ് പൗരൻ കോണി ജോ ബോറോൻസിച്ചിനെയും കാമുകി കാനഡക്കാരി ലോറന്റ് കാരിയറിനെയും കൊലപ്പെടുത്തിയത്. അതേ വർഷം കാഠ്മണ്ഡു, ഭക്തപുർ എന്നിവിടങ്ങളിലെ ദമ്പതികളെയും കൊലപ്പെടുത്തി.

ദമ്പതികളുടെ കൊലപാതകത്തിൽ 21 വർഷവും യുഎസ് പൗരനെ കൊലപ്പെടുത്തിയതിന് 20 വർഷവും വ്യാജ പാസ്പോർട്ട് ഉപയോഗിച്ചതിന് ഒരു വർഷവും ശിക്ഷയാണ് കോടതി വിധിച്ചത്.ഇന്ത്യയിൽ 21 വർഷത്തോളം ചാൾസ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 1970കളിൽ ഇയാൾ പതിനഞ്ചിനും ഇരുപതിനും ഇടയിൽ ആളുകളെ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് കരുതുന്നത്.












Click it and Unblock the Notifications