Get Updates
Get notified of breaking news, exclusive insights, and must-see stories!

നരഭോജിയായ വൃദ്ധ അറസ്റ്റില്‍, കൊന്ന് തിന്നത് 11 പേരെ

മോസ്‌ക്കോ: റഷ്യയില്‍ നരോഭോജിയായ വൃദ്ധ പൊലീസ് പിടിയില്‍. 11 പേരെ കൊന്ന് തിന്ന വൃദ്ധയാണ് അറസ്റ്റിലായത്. പതിനൊന്നാമത്തെ കൊലപാതകത്തിന് ശേഷം മൃതദേഹം ഒളിപ്പിയ്ക്കുന്നതിനിടെ സിസിടിവി ക്യാമറയില്‍ പതിഞ്ഞതാണ് വൃദ്ധയെ കുടുക്കിയത്. തമാര സാംസനോവ എന്ന 68കാരിയാണ് പൊലീസ് പിടിയിലായത്.

പരമ്പര കൊലപാതകിയായ ഇവര്‍ അവസാനം കൊലപ്പെടുത്തിയത് വാലന്റീന ഉലനോവ എന്ന 79കാരിയെയായിരുന്നു. ഇവരുടെ മൃതേദഹം ഒളിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നതിനിടെ സിസിടിവിയില്‍ കുടുങ്ങി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരുടെ ഡയറി കണ്ടെടുത്തു. ഡയറിയില്‍ താന്‍ നത്തിയ കൊലപാതകങ്ങളെപ്പറ്റി കൃത്യമായി തമാര എഴുതിയിട്ടുണ്ടായിരുന്നു. ഹോട്ടല്‍ ജീവനക്കാരിയായിരുന്ന ഇവര്‍ 20 വര്‍ഷത്തിനിടെയാണ് 11 കൊലപാതകങ്ങള്‍ നടത്തിയത്.

Tamara

കൊലപ്പെടുത്താന്‍ ഉദ്ദേശിയ്ക്കുന്നവരെ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം കൈകളും തലയും വെട്ടിമുറിച്ച് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു ഇവരുടെ രീതി. കൊലപാതകത്തിന് ശേഷം ഇരകളുടെ ആന്തരീകാവയവങ്ങളും ഇവര്‍ തിന്നുമായിരുന്നു. ശ്വാസകോശമായിരുന്നു ഇവര്‍ക്ക് ഏറെയിഷ്ടം. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ നരോഭജിയാണെന്ന് വൃദ്ധ ഇതുവരേയും സമ്മതിച്ചിട്ടില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+