കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന് വന്‍ തിരിച്ചടി; കശ്മീരില്‍ യുഎന്‍ ഇടപെടില്ല, ഐക്യരാഷ്ട്രസഭ ഇന്ത്യന്‍ നിലപാടിനൊപ്പം

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: കശ്മീര്‍ വിഷയത്തില്‍ ഐക്യരാഷ്ട്രസഭയെ മധ്യസ്ഥത വഹിക്കാന്‍ നിര്‍ബന്ധിച്ച പാകിസ്താന് കനത്ത തിരിച്ചടി. കശ്മീര്‍ വിഷയത്തില്‍ ഐക്യരാഷ്ട്രസഭ ഇടപെടില്ലെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അറിയിച്ചു. ഐക്യരാഷ്ട്രസഭയുടെ പഴയ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വിഷയത്തില്‍ മൂന്നാംകക്ഷി മധ്യസ്ഥത വഹിക്കേണ്ടെന്ന ഇന്ത്യയുടെ നിലപാട് അംഗീകരിച്ചാണ് ഐക്യരാഷ്ട്രസഭാ മേധാവിയുടെ പ്രതികരണം. ഐക്യരാഷ്ട്രസഭ കശ്മീര്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നായിരുന്നു പാകിസ്താന്റെ ആവശ്യം. ഇക്കാര്യം യുഎന്‍ തള്ളി. ഒരുകക്ഷി മാത്രം ആവശ്യപ്പെട്ടാല്‍ ഇടപെടാന്‍ സാധിക്കില്ലെന്നു യുഎന്‍ വ്യക്തമാക്കി. വിശദാംശങ്ങള്‍ ഇങ്ങനെ....

വാക് പോര്

വാക് പോര്

ജനീവയില്‍ നടന്ന യുഎന്‍ മനുഷ്യാവകാശ സമിതിയുടെ 42ാം യോഗത്തില്‍ കശ്മീര്‍ വിഷയം പാകിസ്താന്‍ ഉന്നയിച്ചിരുന്നു. കശ്മീരില്‍ ഇന്ത്യ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുകയാണ് എന്നായിരുന്നു പാകിസ്താന്റെ വാദം. ഇക്കാര്യത്തില്‍ ഇന്ത്യ ശക്തമായ മറുപടിയും നല്‍കി.

യുഎന്‍ നിലപാട്

യുഎന്‍ നിലപാട്

ഇന്ത്യയും പാകിസ്താനും കശ്മീര്‍ വിഷയത്തില്‍ കൊമ്പുകോര്‍ക്കുന്നതില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ആശങ്ക പ്രകടിപ്പിച്ചു. ഇരുരാജ്യങ്ങളും ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഎന്‍ സെക്രട്ടറി ജനറലിന് വേണ്ടി അദ്ദേഹത്തിന്റെ വക്താവ് സ്റ്റീഫന്‍ ദുജാറിക് ആണ് വിശദീകരണം നല്‍കിയത്.

മധ്യസ്ഥത വഹിക്കുമോ

മധ്യസ്ഥത വഹിക്കുമോ

കശ്മീര്‍ വിഷയത്തില്‍ ഐക്യരാഷ്ട്രസഭ മധ്യസ്ഥത വഹിക്കുമോ എന്ന ചോദ്യത്തോടാണ് യുഎന്‍ മേധാവിയുടെ വക്താവ് പ്രതികരിച്ചത്. യുഎന്‍ ഇടപെടില്ല. ഐക്യരാഷ്ട്രസഭയുടെ നിലപാട് മാറ്റിയിട്ടില്ല. നേരത്തെയുള്ള നിലപാട് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും വക്താവ് പറഞ്ഞു.

ഇരു പ്രധാനമന്ത്രിമാരും ന്യൂയോര്‍ക്കില്‍

ഇരു പ്രധാനമന്ത്രിമാരും ന്യൂയോര്‍ക്കില്‍

ഈ മാസം അവസാനത്തില്‍ ന്യൂയോര്‍ക്കില്‍ യുഎന്‍ പൊതുസഭാ സമ്മേളനം നടക്കും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും സമ്മേളനത്തില്‍ പങ്കെടുക്കും. ഈ വേളയില്‍ യുഎന്‍ മധ്യസ്ഥതയ്ക്ക് ശ്രമിക്കുമോ എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.

 ഷിംല കരാര്‍

ഷിംല കരാര്‍

1972ല്‍ തയ്യാറാക്കിയ ഷിംല കരാര്‍ പ്രകാരം കശ്മീര്‍ വിഷയം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വിഷയമാണ്. മൂന്നാം കക്ഷി ഇടപെടുന്നതിനെ ഈ കരാര്‍ എതിര്‍ക്കുന്നു. ഈ സാഹചര്യത്തിലാണ് കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കണമെന്ന പാകിസ്താന്‍ ആവശ്യം ഐക്യരാഷ്ട്രസഭ തള്ളിയത്.

പശ്ചിമേഷ്യയില്‍ തീകോരിയിട്ട് ഇസ്രായേല്‍; ജോര്‍ദാന്‍ വാലി പിടിച്ചടക്കും, പൊട്ടിത്തെറിച്ച് സൗദി

English summary
Set back to Pakistan: UN chief refuses to intervene in Kashmir issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X