കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനെതിരായ യുഎസ് നീക്കത്തിന് തിരിച്ചടി: എണ്ണ ഇറക്കുമതി നിര്‍ത്തില്ലെന്ന് ചൈന, യുഎസ് തിരിച്ചടിക്കും!

  • By Desk
Google Oneindia Malayalam News

ബെയ്ജിംഗ്: ആണവ കരാറില്‍ നിന്ന് പിന്‍മാറിയ പശ്ചാത്തലത്തില്‍ ഇറാനെതിരേ ഉപരോധം തിരികെ കൊണ്ടുവരാനുള്ള അമേരിക്കന്‍ നീക്കത്തിന് വന്‍ തിരിച്ചടി. ചൈനയുടെ ഭാഗത്തുനിന്നാണ് അമേരിക്കന്‍ നീക്കങ്ങള്‍ക്ക് എതിരായ നിലപാട് ഉണ്ടായിരിക്കുന്നത്. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തലാക്കണമെന്ന അമേരിക്കയുടെ ആവശ്യം അംഗീകരിക്കാന്‍ ചൈന തയ്യാറല്ലെന്നും പ്രഖ്യാപിച്ചതായാണ് റിപ്പോര്‍ട്ട്. ബ്ലൂംബെര്‍ഗ് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ അളവ് കൂട്ടില്ലെന്ന് ചൈന സമ്മതിച്ചതായും രഹസ്യ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി.

ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തണമെന്നാവശ്യപ്പെട്ട് ഊര്‍ജകാര്യങ്ങള്‍ക്കായുള്ള അമേരിക്കന്‍ അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറി ഫ്രാന്‍സിസ് ഫാനണ്‍ കഴിഞ്ഞ ദിവസം ചൈന സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം പൂര്‍ണമായും അംഗീകരിക്കാന്‍ ചൈന തയ്യാറായില്ലെന്നതാണ് വിവരം. ഇറാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ചൈന. ഇറാനെതിരായ ഏകപക്ഷീയ ഉപരോധങ്ങള്‍ അംഗീകരിക്കില്ലെന്ന് ചൈന നേരത്തേ പ്രഖ്യാപിച്ചിരുന്നു.

irannucleardeal-15

കഴിഞ്ഞ മെയിലാണ് ഇറാന്‍ ആണവ കരാറില്‍ നിന്ന് പിന്‍മാറുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. 2015ല്‍ അമേരിക്കയ്ക്കു പുറമെ, ബ്രിട്ടന്‍, ചൈന, റഷ്യ, ജര്‍മനി, യൂറോപ്യന്‍ യൂനിയന്‍ എന്നിവയുമായി ഇറാന്‍ ഒപ്പുവച്ച കരാര്‍ പ്രകാരം തങ്ങളുടെ ആണവ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ഇറാന്‍ സമ്മതിച്ചിരുന്നു. ഇറാനെതിരായ ഉപരോധത്തില്‍ ഇളവുകള്‍ വരുത്തുന്നതിന് പകരമായിട്ടായിരുന്നു ഇത്.

എന്നാല്‍ കരാര്‍ കൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ട്രംപ് ഏകപക്ഷീയമായി കരാറില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ഇതിനു ശേഷമാണ് ഇറാനെതിരായ ഉപരോധം ശക്തിപ്പെടുത്താന്‍ അമേരിക്ക തീരുമാനിച്ചത്. നവംബര്‍ നാലിനകം എല്ലാ രാജ്യങ്ങളും ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കണമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. അല്ലാത്ത പക്ഷം ഇറാനുമായി വ്യാപാരത്തിലേര്‍പ്പെടുന്ന കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തുമെന്നാണ് അമേരിക്കയുടെ ഭീഷണി.

അതേസമയം ഇറാന്റെ എണ്ണ വ്യാപാരം അമേരിക്ക തടസ്സപ്പെടുത്തുന്ന പക്ഷം പ്രധാന അന്താരാഷ്ട്ര എണ്ണ വ്യാപാര റൂട്ടായ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം തടയുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

English summary
China has rejected a demand by the United States to cut Iranian oil imports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X