കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്കാർക്ക് തിരിച്ചടി; എച്ച് 1 ബി വിസ നിയന്ത്രണങ്ങൾ കടുപ്പിച്ച് ട്രംപ് ഭരണകുടം

Google Oneindia Malayalam News

വാഷിങ്ടൺ; തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ എച്ച് 1 ബി വിസകൾക്ക് നിയന്ത്രണം കടുപ്പിച്ച് ട്രംപ് ഭരണകുടം. എച്ച്1 ബി വിസ ആർക്കൊക്കെ ലഭിക്കും അവർക്ക് എത്ര തുക അപേക്ഷ ഫീസിനത്തിൽ നൽകേണ്ടി വരും എന്നത് സംബന്ധിച്ചുള്ള പുതിയ നിയമങ്ങൾ ഉടൻ പുറത്തിറക്കുമെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പും തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരും അറിയിച്ചു.

ആഭ്യന്തര സുരക്ഷാ വകുപ്പ് നിലവിൽ നിർദ്ദേശിച്ചിട്ടുള്ള ചട്ടങ്ങൾ കർശനമാക്കുന്നതും തൊഴിൽ വകുപ്പ് നിർദ്ദേശിക്കുന്ന വിദഗ്ധ ഇമിഗ്രേഷൻ വിസയ്ക്കുള്ള വേതന നിയമങ്ങളും പുതിയ നിയമങ്ങളിൽ ഉൾപ്പെടുന്നു. ആദ്യത്തേത് ഫെഡറൽ രജിസ്റ്ററിൽ പ്രസിദ്ധീകരിച്ച് 60 ദിവസത്തിന് ശേഷം പ്രാബല്യത്തിൽ വരും,എച്ച് 1 ബി വിസ സംബന്ധിച്ച നിയമങ്ങൾ വ്യാഴാഴ്ച പ്രാബല്യത്തിൽ വരും. എച്ച് -1 ബി തൊഴിലാളികളുടെ മിനിമം വേതന നിലവാരത്തിലും മാറ്റം വരുത്തിക്കൊണ്ടുള്ളതാകും നിയമം.

donaldtrump-12-

സാമ്പത്തിക സുരക്ഷ മാതൃരാജ്യ സുരക്ഷയുടെ അവിഭാജ്യ ഘടകമായ ഒരു യുഗത്തിലേക്ക് നമ്മൾ പ്രവേശിച്ചിരിക്കുകയാമ്. അമേരിക്കയിലെ ജനങ്ങളുടെ ജോലിയും ജീവിതവും ഉറപ്പാക്കേണ്തുണ്ട്,ആക്ടിംഗ് ഡെപ്യൂട്ടി സെക്രട്ടറി കെൻ കുക്കിനെല്ലി പറഞ്ഞു. മൂന്നിലൊന്ന് അപേക്ഷകർ പുതിയ നിയമങ്ങൾ പ്രകാരം നിരസിക്കപ്പെടുമെന്നാണ് കണക്കാക്കപ്പെടുന്നതെന്നും കുക്കിനെല്ലി പറഞ്ഞു.

കൊവിഡ് സാഹചര്യത്തിൽ അമേരിക്കയിലുള്ളവർക്ക് കൂടുതൽ തൊഴിൽ ലഭ്യമാക്കാനെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ജൂണിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കുടിയേറ്റത്തിനല്ലാതെയുള്ള എച്ച്-1 ബി വിസയിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.തൊഴില്‍ദാതാക്കള്‍ എച്ച്1 ബി വീസ പ്രോഗ്രാം ദുരുപയോഗം ചെയ്തതാണ് ഈ കടുത്ത തീരുമാനമെടുക്കാന്‍ കാരണമെന്ന് കുക്കിനെല്ലിയും ലേബർ ഡെപ്യൂട്ടി സെക്രട്ടറി പാട്രിക് പിസെല്ലയും പറഞ്ഞു.വിദേശത്ത് നിന്ന് കുറഞ്ഞ ശമ്പളത്തിൽ ജോലിക്ക് ആളകൊണ്ടുവരുന്നത് അമേരിക്കയിലെ തൊഴിലാളികൾക്ക് തൊഴിൽ നഷ്ടം ഉണ്ടാക്ി.. ചില അവസരങ്ങളിൽ യുഎസ് വേതനം നിശ്ചലമാകാനും ഇത് കാരണമായി, അവർ പറഞ്ഞു.

കമ്പ്യൂട്ടർ പ്രോഗ്രാമർമാർ, അക്കൗണ്ടന്റുമാർ, ആർക്കിടെക്റ്റുകൾ, ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർമാർ തുടങ്ങിയ ജോലികൾക്കായി പ്രതിവർഷം 85,000 എച്ച് -1 ബി വിസകളാണ് നൽകുന്നത്.മൂന്ന് വർഷമായിരിക്കും വിസയുടെ കാലാവധി. അവ പിന്നീട് പുതുക്കാനും സാധിക്കു. യുഎസിലെ 500,000 എച്ച് -1 ബി വീസ കൈവശമുള്ളവരിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമാണ്.പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതിനുമുമ്പ് പൊതു അഭിപ്രായങ്ങൾക്കായി ഈ ആഴ്ച ഫെഡരറൽ രജിസ്റ്ററിൽ പ്രസിദ്ധീകരിക്കുമെന്നും മന്ത്രാലയം അധികൃതർ വ്യക്തമാക്കി.
അതേസമയ പുതിയ നിയമങ്ങൾ ഇന്ത്യക്കാർക്ക് ഉൾപ്പെടെ കനത്ത തിരിച്ചടിയാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.

കൈയ്യില്‍ കാശുണ്ടോ? ഖത്തറില്‍ സ്വന്തമായി സ്ഥലവും മാളുകളും വാങ്ങാം... പുതിയ തീരുമാനങ്ങള്‍ അറിയാംകൈയ്യില്‍ കാശുണ്ടോ? ഖത്തറില്‍ സ്വന്തമായി സ്ഥലവും മാളുകളും വാങ്ങാം... പുതിയ തീരുമാനങ്ങള്‍ അറിയാം

ബിജെപിയിലേക്കില്ല, കോണ്‍ഗ്രസില്‍ പൂര്‍ണ്ണ തൃപ്ത, പാര്‍ട്ടിയില്‍ തുടരും; നിലപാട് വ്യക്തമാക്കി ഖുഷ്ബുബിജെപിയിലേക്കില്ല, കോണ്‍ഗ്രസില്‍ പൂര്‍ണ്ണ തൃപ്ത, പാര്‍ട്ടിയില്‍ തുടരും; നിലപാട് വ്യക്തമാക്കി ഖുഷ്ബു

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൂറ്റന്‍ ലീഡ്; നിയമസഭയില്‍ തോല്‍വി, ഗുരുവായൂരും പൊന്നാനിയും വച്ചുമാറുംലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൂറ്റന്‍ ലീഡ്; നിയമസഭയില്‍ തോല്‍വി, ഗുരുവായൂരും പൊന്നാനിയും വച്ചുമാറും

Recommended Video

cmsvideo
Donald Trump's post removedby facebook | Oneindia Malayalam

English summary
Setback for Indians; The Trump administration has announced new rules to regulate H1B visas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X