ബ്രെക്സിറ്റ് കരാര്‍ പാര്‍ലമെന്റ് തള്ളി; എതിര്‍പ്പുമായി ഭരണകക്ഷി അംഗങ്ങളും, ബ്രിട്ടനില്‍ രാഷ്ട്രീയ പ്രതിസന്ധി
ലണ്ടന്‍: യൂറോപ്യന്‍ യൂണിയന് വിടുന്നതിന്റെ ഭാഗമായി ബ്രിട്ടനില്‍ തെരേസ മേ സര്‍ക്കാര്‍ കൊണ്ടുവന്ന ബ്രെക്സിറ്റ് കരാര്‍ പാര്‍ലമെന്റ് തള്ളിയതോടെ ബ്രിട്ടനില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി. ഭരണപക്ഷം കൊണ്ടുവന്ന കരാറിനെ വന്‍ഭൂരിപക്ഷത്തിലാണ് പാര്‍ലമെന്റ് തള്ളിയത്. 432 എംപിമാര്‍ കരാറിനെ എതിര്‍ത്തു വോട്ടു ചെയ്തപ്പോള്‍ അനുകൂലിച്ചത് 202 പേര് മാത്രമാണ്.
മാര്‍ച്ച് 29 നാണ് ബ്രിട്ടണ് യുറോപ്യന്‍ യൂണിയന് വിടുന്നത്. ഈ സാഹചര്യത്തിലാണ് നൂറിലേറെ ഭരണകക്ഷി അംഗങ്ങളും പ്രതിപക്ഷവും കരാറിനെ എതിര്‍ത്ത് വോട്ടു ചെയ്യുന്നത്. ഇത് പ്രധാനമന്ത്രി തെരേസ മേക്കും ബ്രെക്സിറ്റ് അനുകൂലികള്‍ക്കും കടുത്ത തിരിച്ചടിയായി. സര്‍ക്കാറിനെതിരെ ഇന്ന് അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് ലേബര്‍ പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ട്.

അഞ്ചു ദിവസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഹൗസ് ഓഫ് കോമണ്‍സില്‍ കരാര്‍ വോട്ടിനിട്ടത്. അയര്‍ലന്‍ഡ് അതിര്‍ത്തിയിലെ പരിശോധന ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ മേയുടെ കസര്‍വേറ്റീവ് പാര്‍ട്ടിയംഗങ്ങള്‍ തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
എന്നാല്‍, പരിഷ്കരിച്ച കരാറുമായി മുന്നോട്ടു പോകുമെന്നും ഇതിനായി യൂറോപ്യന്‍ യൂണിയനുമായി വരും ദിവസങ്ങളില്‍ ചര്‍ച്ച നടത്തുമെന്നും പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു. വ്യാപക എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ കഴിഞ്ഞ മാസം 11 നു നടത്താനിരുന്ന വോട്ടെടുപ്പു തെരേസ മേ നീട്ടിവെക്കുകയായിരുന്നു.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications