കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രെക്‌സിറ്റ് കരാര്‍ പാര്‍ലമെന്റ് തള്ളി; എതിര്‍പ്പുമായി ഭരണകക്ഷി അംഗങ്ങളും, ബ്രിട്ടനില്‍ രാഷ്ട്രീയ പ്രതിസന്ധി

  • By Rajendran
Google Oneindia Malayalam News

ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിന്റെ ഭാഗമായി ബ്രിട്ടനില്‍ തെരേസ മേ സര്‍ക്കാര്‍ കൊണ്ടുവന്ന ബ്രെക്‌സിറ്റ് കരാര്‍ പാര്‍ലമെന്റ് തള്ളിയതോടെ ബ്രിട്ടനില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി. ഭരണപക്ഷം കൊണ്ടുവന്ന കരാറിനെ വന്‍ഭൂരിപക്ഷത്തിലാണ് പാര്‍ലമെന്റ് തള്ളിയത്. 432 എംപിമാര്‍ കരാറിനെ എതിര്‍ത്തു വോട്ടു ചെയ്തപ്പോള്‍ അനുകൂലിച്ചത് 202 പേര്‍ മാത്രമാണ്.

മാര്‍ച്ച് 29 നാണ് ബ്രിട്ടണ്‍ യുറോപ്യന്‍ യൂണിയന്‍ വിടുന്നത്. ഈ സാഹചര്യത്തിലാണ് നൂറിലേറെ ഭരണകക്ഷി അംഗങ്ങളും പ്രതിപക്ഷവും കരാറിനെ എതിര്‍ത്ത് വോട്ടു ചെയ്യുന്നത്. ഇത് പ്രധാനമന്ത്രി തെരേസ മേക്കും ബ്രെക്‌സിറ്റ് അനുകൂലികള്‍ക്കും കടുത്ത തിരിച്ചടിയായി. സര്‍ക്കാറിനെതിരെ ഇന്ന് അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് ലേബര്‍ പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ട്.

theresa-may

അഞ്ചു ദിവസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഹൗസ് ഓഫ് കോമണ്‍സില്‍ കരാര്‍ വോട്ടിനിട്ടത്. അയര്‍ലന്‍ഡ് അതിര്‍ത്തിയിലെ പരിശോധന ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ മേയുടെ കസര്‍വേറ്റീവ് പാര്‍ട്ടിയംഗങ്ങള്‍ തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

എന്നാല്‍, പരിഷ്‌കരിച്ച കരാറുമായി മുന്നോട്ടു പോകുമെന്നും ഇതിനായി യൂറോപ്യന്‍ യൂണിയനുമായി വരും ദിവസങ്ങളില്‍ ചര്‍ച്ച നടത്തുമെന്നും പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു. വ്യാപക എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ കഴിഞ്ഞ മാസം 11 നു നടത്താനിരുന്ന വോട്ടെടുപ്പു തെരേസ മേ നീട്ടിവെക്കുകയായിരുന്നു.

English summary
Setback for May, British MPs vote overwhelmingly to reject Brexit deal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X