കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡൊണാൾഡ് ട്രംപിന് വീണ്ടും തിരിച്ചടി: എച്ച്1ബി വിസാ നിയമങ്ങൾ തടഞ്ഞ് യുഎസ് ഫെഡറൽ ജഡ്ജി

Google Oneindia Malayalam News

വാഷിംഗ്ടൺ: യുഎസിൽ ഡൊണാൾഡ് ട്രംപ് അധികാരത്തിലിരിക്കെ കൊണ്ടുവന്ന നിയമങ്ങൾ തടഞ്ഞ് ഫെഡറൽ ജഡ്ജി. ട്രംപ് ഈ നിയമങ്ങൾ പ്രാബല്യത്തിൽ വരുത്തിയ ശേഷം ശേഷിയുള്ളവർക്ക് തൊഴിൽ വിസ ലഭിക്കുന്നതിൽ ബുദ്ധിമുട്ടാണ് അനുഭവപ്പെട്ടിരുന്നത്. കുടിയേറ്റക്കാരുടെ യുഎസിലേക്കുള്ള വരവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ട്രംപ് ഭരണകൂടം വിസ അനുവദിക്കുന്നതിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയത്.

Recommended Video

cmsvideo
US federal court canceled trump's h1b visa policy | Oneindia Malayalam

 യോഗി ആദിത്യനാഥുമായി നടൻ അക്ഷയ് കുമാറിന്റെ കൂടിക്കാഴ്ച; ചർച്ചയായത് 'രാമസേതു'.. കൂടുതൽ പേരെ കാണും യോഗി ആദിത്യനാഥുമായി നടൻ അക്ഷയ് കുമാറിന്റെ കൂടിക്കാഴ്ച; ചർച്ചയായത് 'രാമസേതു'.. കൂടുതൽ പേരെ കാണും

 നിയമനടപടിയ്ക്ക്

നിയമനടപടിയ്ക്ക്

കൃത്യമായ വിശകലന പ്രക്രിയ ഇല്ലാതെ മാറ്റങ്ങൾ കൊണ്ടുവരാനുള്ള നീക്കങ്ങൾക്കെതിരെ
യു‌എസ്‌ ചേംബർ ഓഫ് കൊമേഴ്‌സും ബേ ഏരിയ കൗൺസിലും മറ്റുള്ളവരും ആഭ്യന്തര സുരക്ഷാ വകുപ്പിനെതിരെ കേസെടുത്തിരുന്നു. സിലിക്കൺ വാലിയിലെ ടെക് കമ്പനികളിലേക്കുള്ള നൈപുണ്യമുള്ള ജീവനക്കാർക്കായുള്ള എച്ച്1 ബി വിസകളും വിദേശികളെ സംബന്ധിച്ച് ഏറെ വിലപ്പെട്ടതാണ്.

 പരിഷ്കാരത്തിന് അനുമതി

പരിഷ്കാരത്തിന് അനുമതി

എച്ച് 1-ബി വിസ തൊഴിലാളികൾക്ക് ഉയർന്ന വേതനം നൽകാനും വിസയ്ക്ക് യോഗ്യത നേടുന്ന തൊഴിൽ തരങ്ങൾ വെട്ടിക്കുറയ്ക്കാനും കമ്പനികളെ നിർബന്ധിതരാക്കുന്ന രണ്ട് പരിഷ്കാരങ്ങൾ ഇല്ലാതാക്കാനാണ് തൊഴിൽ, ആഭ്യന്തര സുരക്ഷാ വകുപ്പുകൾക്ക് യുഎസ് ജില്ലാ കോടതി ജഡ്ജി ജെഫ്രി വൈറ്റ് അനുമതി നൽകിയിട്ടുള്ളത്. കുറഞ്ഞ തൊഴിലവസരങ്ങളാണ് ഉള്ളതെങ്കിലും ഉയർന്ന വേതനമാണ് യോഗ്യരായ എച്ച്1ബി വിസ ഉടമകൾക്ക് യുഎസിൽ ലഭിച്ചിരുന്നത്.

കാരണങ്ങൾ

കാരണങ്ങൾ


കൊവിഡ് വ്യാപനവും രോഗവ്യാപനത്തെ തുടർന്ന് മരണ സംഖ്യയും ഉയർന്നതും സാമ്പത്തികമായ കാരണങ്ങളാലുമാണ് പൊതു അറിയിപ്പും അവലോകന പ്രക്രിയകളും ഒഴിവാക്കിയിട്ടുള്ളതെന്നാണ് ട്രംപ് ഭരണകൂടം ചൂണ്ടിക്കാണിക്കുന്നത്. ഇത് നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്കും സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിനും സുപ്രധാനമാണ് എന്നാണ് ബേ ഏരിയ കൌൺസിൽ ചീഫ് എക്സിക്യൂട്ടീവ് ജിം വുഡർമാൻ വ്യക്തമാക്കിയത്.

ആനുകൂല്യങ്ങൾ നൽകുന്നു

ആനുകൂല്യങ്ങൾ നൽകുന്നു

വടക്കൻ കാലിഫോർണിയയിലുള്ള പല ടെക് സ്ഥാപനങ്ങളുടെയും സംരംഭകർ ആദ്യം ഇത്തരത്തിലുള്ള വിസകളിലാണ് യുഎസിലേക്ക് എത്തിയത്. "എച്ച് -1 ബി വിസ ഉടമകൾക്ക് നമ്മുടെ സമ്പദ്‌വ്യവസ്ഥയിൽ ഒരു പ്രധാന പങ്കുണ്ട്. അവർ ജോലി ചെയ്യുന്ന കമ്പനികൾക്ക് പുറമേ അവർ താമസിക്കുന്ന സമൂഹത്തിനും വളരെയധികം ആനുകൂല്യങ്ങൾ നൽകുന്നു," വുഡർമാൻ പറഞ്ഞു.

 തിരിച്ചടിയാവും

തിരിച്ചടിയാവും

ലോകമെമ്പാടുമുള്ള പ്രതിഭകൾക്ക് മുമ്പിൽ വാതിലുകൾ അടച്ചിടുന്നത് അവരുടെ കഴിവുകളെ അംഗീകരിച്ച് സ്വീകരിക്കുന്ന അവരെ കൂടുതൽ സ്വാഗതം ചെയ്യുന്ന മറ്റ് രാജ്യങ്ങളിലേക്ക് നയിക്കും. അവസാനം യു‌എസിൽ തൊഴിലവസരങ്ങൾ കുറവാണെന്ന സ്ഥിതി വരുമെന്നും "വണ്ടർ‌മാൻ‌ പറഞ്ഞു, എല്ലാത്തരം കുടിയേറ്റങ്ങളെയും തടയാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമത്തിന്റെ ഭാഗമായാണ് തിടുക്കത്തിലുള്ള നിയന്ത്രണങ്ങളെന്നും എന്ന് വുഡർമാൻ കൂട്ടിച്ചേർത്തു.

English summary
Setback to Trump in US: Trump's H-1B visa rules blocked by US judge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X