Get Updates
Get notified of breaking news, exclusive insights, and must-see stories!

'പുടിൻ സമാധാനത്തിന് തയ്യാറായിട്ടില്ല'; റഷ്യൻ സേനയുടെ ആക്രമണത്തിൽ ഏഴ്‌ സിവിലിയൻ കൊല്ലപ്പെട്ടു

കീവ്: അധിനിവേശം അവസാനിപ്പിക്കാൻ ഇനിയും റഷ്യ തയ്യാറായിട്ടില്ലെന്ന് യുക്രൈൻ. കീവിൽ നിന്ന് പാലായനത്തിന് ശ്രമിച്ച ഏഴ്‌ സാധാരണ പൗരന്മാർ റഷ്യൻ സേനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. റഷ്യയും സമ്മതം മൂളിയ ഗ്രീൻ കോറിഡോർ വഴി പെരേമൊഹയിൽ നിന്ന് പോകുകയായിരുന്നവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. അതേ സമയം റഷ്യൻ സേന വിഷയത്തിൽ കൂടുതൽ വിശദീകരണം നൽകിയിട്ടില്ല. ഒരു കുട്ടിയും ആറ് മുതിർന്ന പൗരന്മാരുമാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അതേ സമയം റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ യുക്രൈനിലെ സമാധാനത്തിന് ഒരുക്കമായിട്ടില്ലെന്ന് ഫ്രഞ്ച് പ്രസിഡന്‍റിനെ ഉദ്ധരിച്ച് യുക്രൈൻ പറഞ്ഞു.

യുക്രൈനിൽ റഷ്യൻ സേനയുടെ അധിനിവേശം മൂന്നാഴ്‌ചയിലേക്ക് കടന്നിരിക്കുകയാണ്. യുക്രൈനിൽ സാധാരണക്കാരായ ജനങ്ങൾ റഷ്യൻ സേനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുവെന്ന റിപ്പോർട്ടുകൾ ഫെബ്രുവരി 24 മുതൽ തന്നെ റഷ്യ നിഷേധിക്കുന്നുണ്ട്. അതേ സമയം സാധാരാണക്കാരെ രക്ഷപ്പെടുത്താൻ യുക്രൈൻ പരാജയപ്പെടുന്നുവെന്നാണ് റഷ്യൻ സേനയുടെ ആരോപണം. നമുക്ക് പോരാട്ടം തുടരേണ്ടതുണ്ടെന്ന് യുക്രൈൻ പ്രസിഡന്‍റ് വ്‌ളാഡിമിർ സെലൻസ്‌കി കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു.

Russia

റഷ്യൻ സേനയുടെ ആക്രമണത്തിൽ ഇതിനകം 1300 യുക്രൈൻ ട്രൂപ്പുകൾ കൊല്ലപ്പെട്ടെന്നും പാശ്ചാത്യ രാജ്യങ്ങൾ സമാധാന ചർച്ചകൾ വേഗത്തിലാക്കണമെന്നും സെലൻസ്‌കി ആവശ്യപ്പെട്ടു. ജർമൻ ചാൻസലർ ഒലാഫ്‌ ഷോൾസുമായും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായും യുക്രൈൻ പ്രസിഡന്‍റ് ആശയവിനിമയം നടത്തിയിരുന്നു. തുടർന്ന് ഇരുവരും റഷ്യൻ പ്രസിഡന്‍റ് പുടിനുമായും സംസാരിച്ചിരുന്നു. അടിയന്തരമായി റഷ്യ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നതാണ് യുക്രൈൻ നേതാക്കൾക്ക് മുന്നിലേക്ക് വച്ച ആവശ്യം.

കീവിലെ വാസിൽകീവ് മേഖലയിലെ യുക്രൈനിയൻ എയർബേസിൽ റഷ്യ റോക്കറ്റ് ആക്രമണം നടത്തിയെന്ന് മേഖലയിലെ മേയറിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. കുടുങ്ങിക്കിടക്കുന്ന പ്രദേശങ്ങളിൽ രക്ഷാദൗത്യ സമയത്തും റഷ്യൻ സേന ആക്രമണം നടത്തുകയാണെന്നും ശനിയാഴ്‌ച മാത്രമായി 13,000ത്തോളം പേരെ നഗരങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയെന്നും ഡെപ്യൂട്ടി പ്രധാനമന്ത്രി വ്യക്തമാക്കി.

റഷ്യൻ സേനയുടെ ഷെല്ലാക്രമണത്തിൽ മരിയപോളിൽ മാത്രമായി 1582 സാധാരണക്കാർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. പ്രദേശത്ത് നിരന്തരമായി ഷെല്ലാക്രമണം നടക്കുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. അതേ സമയം യുക്രൈൻ സേന സ്വന്തം ജനങ്ങൾക്ക് നേരെ ആക്രമണം നടത്തുകയാണെന്ന് റഷ്യ ആരോപിക്കുന്നു. എന്നാൽ ഈ ആരോപണങ്ങളെ യുക്രൈനും പാശ്ചാത്യ രാജ്യങ്ങളും തള്ളിക്കളഞ്ഞിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+