ദുബായില്‍ വാഹനാപകടം, ഏഴു മരണം, 35 പേര്‍ക്ക് പരിക്ക്
ദുബായില്‍ ബസ് അപടകത്തില്‍പ്പെട്ട് ഏഴു പേര്‍ മരിച്ചു. 35 പേര്‍ക്ക് പരിക്കേറ്റു.
ദുബായ്: ദുബായില്‍ ബസ് അപടകത്തില്‍പ്പെട്ട് ഏഴു പേര്‍ മരിച്ചു. 35 പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഓടിക്കൊണ്ടിരിക്കുന്നതിനിടെ ബസിന്റെ ടയര്‍ പൊട്ടിതെറിച്ചതാണ് അപകട കാരണമെന്നാണ് റിപ്പോര്‍ട്ട്.
ടയര്‍ പൊട്ടിത്തെറിച്ച ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് പാഞ്ഞു കയറിയതിന് ശേഷം ലോറിയുമായി കൂട്ടി കൂടിച്ചാണ് വലിയ അപകടമുണ്ടായത്. ഏറ്റവും കൂടുതല്‍ ട്രാഫിക്കുള്ള ഏരിയയിലായിരുന്നു അപകടം.

മുഹമ്മദ് ബിന്‍ സയീദ് റോഡിനും ഷെയ്ക്ക് സയീദ് റോഡിനും ഇടയില്‍ അല്‍ജസീലിലായിരുന്നു അപകടം. പരിക്കേറ്റവരില്‍ പലരുടെയും നില അതീവഗുരുതരമാണ്. ബസ് ഡ്രൈവര്‍ ഉള്‍പ്പടെ നാല്‍പ്പത് പേരായിരുന്നു ബസിലുണ്ടായിരുന്നത്.












Click it and Unblock the Notifications