കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യോമാഭ്യാസ പ്രകടനത്തിനിടെ കാണികള്‍ക്കുമുന്നില്‍ വിമാനം തകര്‍ന്നു, ഏഴ് മരണം

  • By Sruthi K M
Google Oneindia Malayalam News

ലണ്ടന്‍: ഇംഗ്ലണ്ടിലെ സുസെക്‌സില്‍ നടന്ന വ്യോമാഭ്യാസ പ്രകടനത്തിനിടെ കാണികള്‍ക്കുമുന്നില്‍ ഞെട്ടിച്ചു കൊണ്ട് ജെറ്റ് വിമാനം തകര്‍ന്നടിഞ്ഞു. സമീപത്തെ തിരക്കേറിയ എ27 റോഡിലേക്കാണ് വിമാനം തകര്‍ന്നു വീണത്. ഏഴ് പേരുടെ മരണം സ്ഥിരീകരിച്ചു, പതിനാലു പേര്‍ക്ക് പരിക്കുകളേറ്റിട്ടുണ്ട്. വിമാനത്തില്‍ നിന്ന് തെറിച്ചു വീണ പൈലറ്റിനും ഗുരുതരമായ പരിക്കുകള്‍ ഏറ്റു.

പൈലറ്റ് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ട്. രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത ഹാക്കര്‍ ഹണ്ടര്‍ യുദ്ധവിമാനമാണ് തകര്‍ന്നത്. ബ്രിഗ്ടണ്‍ നഗരത്തിലെ വിമാനത്താവളത്തില്‍ വെച്ചാണ് വ്യോമാഭ്യാസ പ്രകടനം നടന്നത്. അഭ്യാസ പ്രകടനം കാണാനെത്തിയ ആയിരങ്ങള്‍ക്കുമുന്നിലാണ് വിമാനം തകര്‍ന്നു വീണത്.

plane

അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. തലങ്ങും വിലങ്ങും വട്ടമിട്ടു പറന്നു ഒടുവില്‍ നിയന്ത്രണം വിട്ട് വിമാനം താഴേക്ക് പതിക്കുകയായിരുന്നു. വിമാനത്തില്‍ പൈലറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിമാനം റോഡിലുണ്ടാണ്ടായിരുന്ന കാറിലേക്കാണ് പതിച്ചത്. നാല് കാറുകള്‍ക്ക് തീപിടിച്ചതായാണ് റിപ്പോര്‍ട്ട്.

1950 കളില്‍ ബ്രിട്ടന്‍ വികസിപ്പിച്ചെടുത്ത ഒരാള്‍ക്ക് സഞ്ചരിക്കാവുന്ന ജെറ്റ് വിമാനമാണ് ഹോക്കര്‍ ഹണ്ടര്‍. അപകട കാരണം വ്യക്തമല്ലെന്നാണ് അധികൃതര്‍ പറയുന്നത്.

English summary
Seven people have been killed today after a plane crashed onto a busy road during the Shoreham Airshow.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X