കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാം ലോകമഹായുദ്ധത്തിലെ ബോംബ്‌പൊട്ടി: 7മരണം

  • By Aswathi
Google Oneindia Malayalam News

ബാങ്കോക്ക്: രണ്ടാം ലോക മഹായുദ്ധകാലത്തെ ബോംബ് പൊട്ടി ഏഴ് പേര്‍ മരിച്ചു. പത്തൊമ്പത് പേര്‍ക്ക് പരിക്കേറ്റു. തായ്‌ലാന്റ് തലസ്ഥാനമായ ബാങ്കോക്കിലാണ് സംഭവം. ആക്രിക്കട തൊഴിലാളികളാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.

227 കിലോ ഭാരമുള്ള ബോംബ് നിര്‍വീര്യമായതാണെന്ന് കരുതി കുത്തിനുറുക്കാന്‍ ശ്രമിച്ചപ്പോഴാണ് പൊട്ടിത്തെറിച്ചത്. അഞ്ച് പേര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. രണ്ടു പേര്‍ ആശുപത്രിയിലേക്കുള്ള വഴിയെയാണ് കൊല്ലപ്പെട്ടത്.

bomb-blast

അപകടം നടന്ന ആക്രിക്കട പൂര്‍ണമായും കത്തി നശിച്ചു. അപകടത്തില്‍പ്പെട്ടവരുടെ ശരീരഭാഗങ്ങള്‍ ഇരുന്നൂറോളം മീറ്റര്‍ അകലെ ചിന്നിത്തെറിച്ചതായാണ് റിപ്പോര്‍ട്ട്. പ്രദേശത്തെ 500 മീറ്റര്‍ ചുറ്റളവിലുള്ള നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

കെട്ടിട നിര്‍മാണത്തിനായി തറ നികത്താന്‍ കൊണ്ടുവന്ന മണ്ണില്‍ നിന്നാണ് ബോംബ് ലഭിച്ചതെന്നാണ് വിവരം. രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാനുമായി സഖ്യത്തിലേര്‍പ്പെട്ട തായ്‌ലാന്റ് സേന സ്ഥാപിച്ച ബോംബുകളാണിതെന്നാണ് കരുതുന്നത്.

English summary
Seven die in Bangkok explosion after scrap metal dealers try to dismantle WWII bomb with a BLOWTORCH
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X