കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെനിയയുടെ തലസ്ഥാനത്ത് സ്‌കൂള്‍ തകര്‍ന്ന് ഏഴ് മരണം: ആശുപത്രിയിലുള്ള രണ്ട് കുട്ടികളുടെ നില ഗുരുതരം...

  • By S Swetha
Google Oneindia Malayalam News

നെയ്‌റോബി: കെനിയയുടെ തലസ്ഥാനത്ത് സ്‌കൂള്‍ തകര്‍ന്ന് ഏഴ് കുട്ടികള്‍ കൊല്ലപ്പെട്ടു. കെനിയാട്ട നാഷ്ണല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 64 കുട്ടികളില്‍ രണ്ട് കുട്ടികളുടെ നില ഗുരുതരമാണ്. പ്രകോപിതരായ നാട്ടുകാര്‍ കെട്ടിട നിര്‍മാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ചു. നെയ്‌റോബിയിലെ ദി പ്രഷ്യസ് ടാലന്റ് ടോപ്പ് സ്‌കൂളിലാണ് അപകടമുണ്ടായത്. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും കുട്ടികളെ തിരയാനായി നൂറുകണക്കിന് ആളുകള്‍ തടിച്ചുകൂടി. സര്‍ക്കാര്‍ വക്താവ് സൈറസ് ഒഗുന കുട്ടികളുടെ മരണം സ്ഥിരീകരിച്ചു.

<br> 'നിങ്ങള്‍ തെരുവിലേക്ക് ഇറങ്ങൂ', ഗോദി മീഡിയയ്ക്കും മോദി സർക്കാരിനുമെതിരെ തുറന്നടിച്ച് രവീഷ് കുമാർ!
'നിങ്ങള്‍ തെരുവിലേക്ക് ഇറങ്ങൂ', ഗോദി മീഡിയയ്ക്കും മോദി സർക്കാരിനുമെതിരെ തുറന്നടിച്ച് രവീഷ് കുമാർ!


രാവിലെ 7 30ഓടെയാണ് അപകടമുണ്ടായത്. ക്ലാസ് നടക്കുന്നതിനിടെ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും നിലവിളി കേട്ടതായും കെട്ടിടം ഇടിഞ്ഞു തുടങ്ങിയതായും അപകടത്തെ അതിജീവിച്ച പത്തുവയസ്സുകാരി ടെസി ഓഡോര്‍ പറയുന്നു. ഗേറ്റിന് പുറത്തേക്ക് ഓടുമ്പോള്‍ വിദ്യാര്‍ഥികള്‍ മരിച്ചതായി കേട്ടെന്നും ടെസി കൂട്ടിച്ചേര്‍ത്തു. അപകടം നടക്കുമ്പോള്‍ 800ലധികം കുട്ടികള്‍ സ്‌കൂളിലുണ്ടായിരുന്നു.

death-15693

കെട്ടിട നിര്‍മാണത്തിലെ അപകാത ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. ഒരാള്‍ വിചാരിച്ചാല്‍ കൈകൊണ്ട് തകര്‍ക്കാരന്‍ കഴിയുന്നത്ര ബലമേ കെട്ടിടത്തിനുള്ളുവെന്നാണ് ആരോപണം. നിര്‍മാണത്തിന് ഉപയോഗിച്ച സാമഗ്രികളില്‍ അഴിമതിയുണ്ടെന്നും അവര്‍ ആരോപിക്കുന്നു. കുട്ടികള്‍ക്ക് വേണ്ടിയുള്ള കെട്ടിടത്തിന് ഇത്തരം നിര്‍മാണ സാമഗ്രികള്‍ ഉപയോഗിച്ചതിനാല്‍ ഇത് മുന്‍കൂട്ടി തീരുമാനിച്ച കൊലപാതകമാണെന്ന് കരുതുന്നതായും നാട്ടുകാര്‍ കൂട്ടിച്ചേര്‍ത്തു.


സ്‌കൂള്‍ കെട്ടിട നിര്‍മാണം നടത്തിയത് ഏതെങ്കിലും പ്രൊഫഷണലുകളാണെന്ന് താന്‍ കരുതുന്നില്ലെന്ന് ലാ ഫെമ്മെ എഞ്ചിനീയറിംഗ് സര്‍വീസസ് ലിമിറ്റഡിലെ സ്ട്രക്ചറല്‍ എഞ്ചിനീയറായ നഥാനിയേല്‍ മാതലംഗ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അപകടത്തെ കുറിച്ച് സ്‌കൂള്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല..

English summary
Seven dies in school collapse in Kenya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X