സ്വന്തം അനുയായികളെ ജീവനോടെ പുഴുങ്ങി; ഐസിസ് പതിവ് ക്രൂരതകള്‍ തുടരുന്നു
റഖ: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ സ്വന്തം അനുയായികളെ ചൂടുവെള്ളത്തിട്ട് പുഴുങ്ങി. യുദ്ധത്തില്‍ നിന്നും ഒളിച്ചോടിയതിനാണ് ഐസിസ് കോടതി ഈ ശിക്ഷ വിധിച്ചത്. രക്ഷപ്പെടാതിരിക്കാന്‍ കയ്യും കാലും കൂട്ടി കെട്ടിയതിനു ശേഷമാണ് ചൂടുവെള്ളത്തിലെട്ടതെന്ന് കണ്ടു നിന്നവര്‍ പറയുന്നു.
ഫലൂജയില്‍ ഇറാഖി ഭടന്മാരുമായുണ്ടായ ഏറ്റുമുട്ടലില്‍ 19 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു ഇതിന് പിന്നാലെയാണ് സ്വന്തം സൈനീകരെ യുദ്ധ ഭൂമിയില്‍ നിന്ന് രക്ഷപ്പെട്ടെന്ന കാരണത്താല്‍ ക്രൂരമായി പീഡിപ്പിക്കുന്നത്. ഐസിസിന്റെ കോടതിയില്‍ വിചാരണ നടത്തിയ ശേഷമാണ് ശിക്ഷ നടപ്പാക്കിയത്.

ഇത് ആദ്യമായല്ല ഐസിസ് തങ്ങളുടെ ഇംഗിതത്തിന് വഴങ്ങാത്തവരെ ശിക്ഷിക്കാന്‍ തിളച്ച വെള്ളം ഉപയോഗിക്കുന്നത്. തങ്ങളുടെ ലൈംഗീക താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിച്ചില്ലെന്ന് ആരോപിച്ച് യസീദി പെണ്‍കുട്ടികള്‍ക്കെതിരെയും ഇത്തരം ശിക്ഷ നടപ്പാക്കാറുണ്ടായിരുന്നു. ഐസിസിന്റെ ലൈംഗീക അടിമയായിരുന്ന 17 കാരിയായിരുന്നു ഇക്കാര്യം പുറത്ത് പറഞ്ഞത്.
മലമുകലില്‍ നിന്നും പിടിച്ച് കൊണ്ട്‌പോയ യസീദി പെണ്‍കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്ന ഐസിസിന്റെ നഗരമായ ഷിമഗാലിലേക്ക് കൊണ്ടുപോയ പെണ്‍കുട്ടികളില്‍ ഒരാള്‍ക്കായിരുന്നു ഈ ഗതി. ഐസിസന്റെ ലൈംഗീക താല്‍പര്യങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിച്ചില്ലെങ്കില്‍ കാലില്‍ തിളച്ച വെള്ളം ഒഴിക്കുമെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു. ലൈംഗീകതയ്ക്ക് ഉപയോഗിക്കുമ്പോള്‍ തന്നെ കൊണ്ട് ഖുറാന്‍ ചൊല്ലിക്കുമെന്നും അങ്ങിനെ ചെയ്തില്ലെങ്കില്‍ ചാട്ടവാറിന് അടിക്കുമെന്നും പെണ്‍കുട്ടി പറഞ്ഞു.












Click it and Unblock the Notifications