Get Updates
Get notified of breaking news, exclusive insights, and must-see stories!

30-ലധികം ചുഴലിക്കാറ്റുകള്‍; അമേരിക്കയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും: ഏഴ് മരണം

വാഷിങ്ടണ്‍: അമേരിക്കയില്‍ ശക്തമായ ചുഴലിക്കാറ്റിലും അതിനെതുടര്‍ന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഏഴു പേര്‍ മരിച്ചു. ഏഴ് സംസ്ഥാനങ്ങളില്‍ വലിയ നാശനഷ്ടങ്ങളുണ്ടായി. അമേരിക്കന്‍ സംസ്ഥാനമായ ടെന്നസിയിലും മിസോറിയിലും ഇന്ത്യാനയിലുമാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ടെന്നസിയില്‍ അഞ്ച് മരണങ്ങളും മിസോറിയിലെ കേപ്പ് ഗിരാര്‍ഡ്യൂ കൗണ്ടിയിലും ഇന്ത്യാനയിലും ഓരോ മരണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

ടെന്നസിയില്‍ വീട് തകര്‍ന്ന് പിതാവും മകളുമാണ് മരിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യാനയില്‍ പൊട്ടിവീണ വൈദ്യുതി ലൈനിന് മുകളിലൂടെ വാഹനമോടിച്ചതിനെതുടര്‍ന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു.

strom

വ്യാഴാഴ്ച വൈകുന്നേരത്തോടെ 30-ലധികം ചുഴലിക്കാറ്റുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കെട്ടിടങ്ങള്‍ തകര്‍ന്നതായും നിരവധി വാഹനങ്ങള്‍ മറിഞ്ഞു വീണതായും മരങ്ങള്‍ കടപുഴകിയതായും വ്യാപകമായ റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 200,000ത്തിലധികം വീടുകളിലേക്കുള്ള വൈദ്യുതി വിതരണവും നിലച്ചു. തെരുവുകള്‍ വെള്ളത്തില്‍ മുങ്ങി. ടെക്‌സാസ് മുതല്‍ ടെന്നസി വരെയുള്ള ഏഴ് സംസ്ഥാനങ്ങളിലായി നാല് ദശലക്ഷം ആളുകള്‍ക്കാണ് കാലാവസ്ഥാ പ്രവചന കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

മിസിസിപ്പിയില്‍ ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അറുപതിലേറെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി സംസ്ഥാന അടിയന്തര മാനേജ്‌മെന്റ് ഏജന്‍സി അറിയിച്ചു. മിസിസിപ്പിയിലെ ടെയ്റ്റ്, ടിപ്പ, ബൊളിവര്‍ കൗണ്ടികളിലാണ് വലിയ നാശനഷ്ടമുണ്ടായത്. ബെന്റണ്‍ കൗണ്ടിയില്‍ നാശനഷ്ടങ്ങളുടെ വിലയിരുത്തല്‍ തുടരുകയാണ്.

അര്‍ക്കന്‍സാസ്, ഇല്ലിനോയിസ്, കെന്റക്കി, മിസിസിപ്പി, മിസോറി, ടെന്നസി എന്നീ ആറ് സംസ്ഥാനങ്ങളിലാണ് ശക്തമായ കൊടുങ്കാറ്റ് വീശുമെന്ന മുന്നറിയിപ്പുള്ളത്. നാളെ വരെ മോശം കാലാവസ്ഥ തുടരും. ചുഴലിക്കാറ്റുകള്‍ കാരണം കെന്റക്കി ഗവര്‍ണര്‍ ആന്‍ഡി ബെഷിയര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മിഡ്-വെസ്റ്റ് മുതല്‍ മിഡ്-സൗത്ത് വരെയുള്ള യുഎസിന്റെ വലിയൊരു ഭാഗത്ത് കൊടുങ്കാറ്റ് ആഞ്ഞുവീശിയതിനെതുടര്‍ന്ന് 13 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ബേസ്‌ബോളുകളുടെ വലിപ്പത്തിലാണ് മഞ്ഞുവീഴ്ച്ചയുണ്ടായത്. മഞ്ഞുകട്ടകള്‍ വീണ് വീടിന്റെ ജനാലകള്‍ക്കും കാറുകളുടെ ചില്ലുകള്‍ക്കും കേടുപാടുകളുണ്ടായി. നിരവധി വീടുകളുടെ മേല്‍ക്കൂരകള്‍ പറന്നുപോയി. വാരാന്ത്യത്തില്‍ യുഎസിന്റെ വിവിധ ഭാഗങ്ങളില്‍ ചുഴലിക്കാറ്റും മഞ്ഞുവീഴ്ച്ചയും ഉള്‍പ്പെടെയുള്ള പ്രതികൂലമായ കാലാവസ്ഥയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. ജനങ്ങളോട് വീടുകളില്‍ തന്നെ കഴിയാനാണ് നിര്‍ദേശമുള്ളത്.

കാലാവസ്ഥാ വ്യതിയാനം യുഎസിന്റെ കാലാവസ്ഥയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നിരന്തരം ആവര്‍ത്തിക്കുന്ന കാട്ടുതീയും വെള്ളപ്പൊക്കവും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തര ഫലമാണ് കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും കാരണമെന്ന് കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന ക്ലൈമറ്റ് സെന്‍ട്രല്‍ അഭിപ്രായപ്പെട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+