ബംഗ്ലാദേശില്‍ ഞെട്ടിക്കുന്ന സ്‌ഫോടനം; ഏഴ് പേര്‍ കൊല്ലപ്പെട്ടു, 70ഓളം പേര്‍ക്ക് പരിക്ക്

ധാക്ക: ബംഗ്ലാദേശിലെ ധാക്കയിലെ ബഹുനില കെട്ടിടത്തലുണ്ടായ തീപിടിത്തത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. 70 പേര്‍ക്ക് പരിക്കേറ്റു. കെട്ടിടത്തിന്റെ ഏഴാം നിലയിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന് സമീപത്ത് ആള്‍ക്കൂട്ടമുണ്ടായിരുന്നു എന്നാണ് വിവരം. സ്‌ഫോടനത്തിന്റെ കാരണം എന്താണെന്ന് സംബന്ധിച്ച് വ്യക്തതയില്ല. മരണ സംഖ്യ ഉയരാനുള്ള സാധ്യതയുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
സംഭവ സ്ഥലത്ത് അഞ്ചോളം ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ എത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വൈകീട്ട് 4.50ഓടെയാണ് സ്‌ഫോടനം ഉണ്ടായിരിക്കുന്നക്. പരിക്കേറ്റവരെ ധാക്ക മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. എല്ലാവരെയും ആശുപത്രിയിലെ അടിയന്തര വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. നിരവധി കടകളുള്ള കെട്ടിടത്തിലാണ് സ്‌ഫോടനം നടന്നത്.
കെട്ടിടത്തിന്റെ സമീപത്ത് പാര്‍ക്ക് ചെയ്ത ബസിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. 45 ഓളം പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളതെന്ന് പൊലീസ് പറയുന്നു. കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. ബാക്കി പരിക്കേറ്റവര്‍ എല്ലാം ചികിത്സയിലാണെന്ന് പൊലീസ് ഇന്‍സ്‌പെക്ടര്‍ ബിച്ചു മിയ പറഞ്ഞു.












Click it and Unblock the Notifications